For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയായിരുന്നു ഭാഗ്യം; വിവാഹത്തിന് മുന്‍പും ശേഷവും നാഗ ചൈതന്യയുടെ മനംകവര്‍ന്ന താരസുന്ദരിമാര്‍ ഇവരാണ്

  |

  ഭാര്യയും നടിയുമായ സാമന്ത രുത്പ്രഭുവുമായി ബന്ധം പിരിഞ്ഞതോടെയാണ് നടന്‍ നാഗ ചൈതന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ചോ സാമന്തയെ കുറിച്ചോ കാര്യമായി മനസ് തുറക്കാന്‍ നടന്‍ തയ്യാറായിട്ടല്ല. എന്നിരുന്നാലും ഇപ്പോള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും വലിയ വിമര്‍ശനമായി മാറുകയാണ്.

  ഇന്നിതാ നാഗ ചൈതന്യ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് നടനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളും പുറത്ത് വന്നു. സാമന്തയുമായി റിലേഷന്‍ തുടങ്ങുന്നതിന് മുന്‍പേ നിരവധി നടിമാര്‍ നാഗയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അവരുമായി പിണങ്ങാനും വേര്‍പിരിയാനുമുണ്ടായ കാരണങ്ങളൊക്കെ പുറത്ത് വന്നിരിക്കുകയാണ്.

  Also Read: വിജയ് ദേവരകൊണ്ടയും രശ്മികയും രഹസ്യമായി വിവാഹിതരായി! പ്രിയതമയെ ചേര്‍ത്ത് പിടിച്ച ചിത്രത്തിന് പിന്നില്‍..

  നിലവില്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര യുവനടന്മാരില്‍ ഒരാളാണ് നാഗ ചൈതന്യ. തെലുങ്കിലും ഇപ്പോള്‍ ഹിന്ദിയിലുമൊക്കെ നാഗ അഭിനയിച്ച സിനിമകള്‍ തരംഗമാവാറുണ്ട്. എന്നാല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം കാര്യമായ വിജയം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നാഗയുടെ ജീവിതത്തില്‍ ഭാഗ്യമായി നിന്നിരുന്ന നടി തന്നെയായിരുന്നു സാമന്ത. ഇരുവരുടെയും അരങ്ങേറ്റം തന്നെ ഒരുമിച്ചായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

  Also Read: പ്രിയ വാര്യരും ഒമർ ലുലുവും തമ്മിലുള്ള പ്രശ്‌നമിതാണ്; പെട്ടെന്ന് താരമായപ്പോൾ തുടങ്ങിയ പ്രശ്‌നമെന്ന് സംവിധായകന്‍

  സാമന്തയെ വിവാഹം കഴിക്കുന്നതിന് ഏറെ മുന്‍പ് നടി ശ്രുതി ഹാസനുമായി നാഗ ചൈതന്യ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസും പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. ശ്രുതി വിവാഹ കഴിക്കാന്‍ നാഗ ഏറെ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരം. അങ്ങനെയുള്ള കൂടിക്കാഴ്ചകള്‍ ഇരുവരും തമ്മില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകാതെ വന്നതോടെ ശ്രുതിയയുമായിട്ടുള്ള ബന്ധം നാഗ അവസാനിപ്പിക്കുകയായിരുന്നു.

  ശ്രുതിയ്ക്ക് ശേഷമാണ് സാമന്ത നാഗയുടെ ജീവിതത്തിലേക്ക് എത്തുന്നത്. 2010 ലാണ് താരങ്ങള്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇടയ്ക്ക് പ്രണയമാവുകയായിരുന്നു. പരസ്പരം അത്രത്തോളം അടുത്തറിഞ്ഞതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2017 ല്‍ വലിയ ആഘോഷമായി താരവിവാഹം നടത്തിയെങ്കിലും നാല് വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിച്ചതിന് ശേഷമായിരുന്നു വേര്‍പിരിയല്‍.

  സാമന്തയുമായി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നാഗ മറ്റൊരു പ്രണയത്തിലേക്ക് പ്രവേശിച്ചെന്ന തരത്തിലും റിപ്പോര്‍ട്ടുകളെത്തി. തെന്നിന്ത്യന്‍ നടി ശോഭിത ദുലിപാലയുമായിട്ടുള്ള ബന്ധമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ശോഭിത നാഗയുടെ വീട്ടിലെത്തുകയും അതിന് ശേഷം ഒരേ കാറില്‍ യാത്ര പോവുകയും ചെയ്തിരുന്നു. പലപ്പോഴായി താരങ്ങളെ ഒരുമിച്ച് കണ്ട് തുടങ്ങിയതോടെയാണ് പുതിയ ചില അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.

  അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഡേറ്റിങ് ലൈഫില്‍ സന്തുഷ്ടനാണെന്ന് നാഗ പറഞ്ഞിരുന്നു. ശോഭിതയുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിലും നടന്റെ പ്രതികരണം അത് സൂചിപ്പിക്കുന്നതായിരുന്നു. മാത്രമല്ല താരങ്ങളിപ്പോള്‍ ഒരുമിച്ചാണെന്ന തരത്തില്‍ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ വിഷയത്തിൽ നാഗയോ ശോഭിതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  English summary
  On Naga Chaitanya's 36th Birthday His Linkup Rumours With These Actresses Goes Viral Again. Read In malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X