ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകളൊന്നും അവസാനിക്കുന്നില്ലേ; സ്വതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച് നടി സാമന്ത

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തി കൊണ്ടാണ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം ന്യൂയറിന് താരദമ്പതിമാര്‍ ഒരുമിച്ച് ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ന്യൂയര്‍ ചിത്രം ഇപ്പോഴും കളയാതെ സൂക്ഷിച്ചിരിക്കുകയാണ് നാഗ ചൈതന്യ. എന്നാല്‍ ഭര്‍ത്താവുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് സ്വതന്ത്ര വ്യക്തിയായി മാറിയിരിക്കുകയാണ് സാമന്ത. കൈനിറയെ സിനിമകളുമായി സാമന്ത മുന്നോട്ട് പോവുകയാണ്.

പുഷ്പ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്തതോട് കൂടിയാണ് നടി വീണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഈ വിഷയത്തിൽ നടി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ സാമന്ത പങ്കുവെച്ച വിമര്‍ശനാത്മകമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. പലതും വിവാഹബന്ധത്തില്‍ വന്ന പാളിച്ചകളെ കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടുന്നതിന് എങ്ങനെയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള എഴുത്തുകളാണ്. വിശദമായി വായിക്കാം...

സ്വതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ് സാമന്ത

ജീവിതത്തിലെ നിഷേധാത്മകതയില്‍ നിന്നും മോചനം നേടുന്നത് എങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സാമന്ത എത്തിയത്. 'നിങ്ങള്‍ മുറുക്കെ പിടിച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവസാനം വരെ കൂടെ ഉണ്ടാവുകയുള്ളു. മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്, അവര്‍ എന്താണ് വിശ്വസിക്കുന്നത്, അവര്‍ പ്രതീക്ഷിക്കുന്നത്, എന്നൊക്കെ വിചാരിച്ചാല്‍ അതൊരു ജയില്‍ സെല്ലിലേക്ക് നമ്മളെ അടച്ചിടുകയാണ് ചെയ്യുക. അതില്‍ നിന്നും മോചനം നേടണമെങ്കില്‍ നമ്മള്‍ അകപ്പെട്ടിരിക്കുന്ന ജയില്‍ നമ്മുടേത് അല്ല, അവരുടേതാണെന്ന് മനസിലാക്കേണ്ടി വരും. അത് എപ്പോള്‍ വേണമെങ്കിലും നടക്കാം. അവരുടെ അഭിപ്രായങ്ങളില്‍ യാതൊരു കാര്യവുമില്ല.

സന്തോഷിക്കാനുള്ള കാരണങ്ങൾ

കാരണം മറ്റുള്ളവരുടെ അഭിപ്രായത്തിനല്ല പ്രധാന്യം വേണ്ടത്. സത്യം മാത്രമാണ് പ്രധാനം. അതിലെ വസ്തുത എന്താണെന്ന് വെച്ചാല്‍ ഇതിനകം അത് പൂര്‍ത്തിയായി എന്നതാണ്. ഒരു ആളൊഴിഞ്ഞ മുറിയില്‍ എപ്പോഴും ഒറ്റയ്ക്ക് ആയിരിക്കും. എങ്കിലും നമ്മള്‍ സ്വയം പൂര്‍ണതയിലാവും. പക്ഷേ നമ്മുടെ ആവശ്യകതകള്‍ അപൂര്‍ണമാക്കിയേക്കും. ഇക്കാര്യം നിങ്ങള്‍ മനസിലാക്കിയാല്‍ തലച്ചോറില്‍ അല്ല, ഹൃദയത്തില്‍ നമ്മള്‍ സ്വതന്ത്രരാകും. വിരോധാഭസമൊന്ന് പറയട്ടെ, ഈ അവസ്ഥയില്‍ എല്ലാ കാലത്തെക്കാളും കൂടുതല്‍ ബഹുമാാനം നമ്മള്‍ നേടും. ഇതിലൂടെ സന്തോഷിക്കുകയേ വേണ്ടൂ. എന്നുമാണ് സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Recommended Video

മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam
പുതുവർഷം സ്വാഗതം ചെയ്തത് അങ്ങനെയാണ്

അതേ സമയം തന്റെ പെറ്റ് ഡോഗിന്റെ ചിത്രവുമായിട്ടും സാമന്ത എത്തിയിരുന്നു. ഇതിന് താഴെ എഴുതിയ കുറിപ്പും വൈറലാവുകയാണ്. 'ഈ വര്‍ഷത്തെ നിങ്ങളുടെ ഏറ്റവും വലിയ നേട്ടം ഇത്രയും ദൂരം കൈവരിക്കുക എന്നതാണ്. ആ ദിവസം ഇഷ്ടമല്ലെങ്കിലും രാവിലെ തന്നെ എഴുന്നേല്‍ക്കുക. അതിജീവിക്കുക. അതും ആഘോഷിക്കേണ്ട കാര്യമാണ്. നമ്മുക്ക് ആശ്വാസം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നത് തുടരണം. നമ്മള്‍ സ്വയം സൗമ്യത പുലര്‍ത്തണം. മുന്നോട്ടുള്ള ഓരോ ചെറിയ ചുവടുവെപ്പുകള്‍ പോലും നിങ്ങള്‍ ആരായി തീരണം എന്നതിലേക്കുള്ള ഒരു ചെറിയ പടിയാണെന്ന് ഒരിക്കലും മറക്കരുത്. ഇതില്‍ ഞാന്‍ 2022 നൊപ്പം ഒരുമിച്ചാണ് എന്നുമാണ് സാമന്ത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X