സാമന്തയ്ക്ക് പറഞ്ഞ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല, മൂന്നാം വിവാഹ വാർഷികത്തിൽ നടി പറഞ്ഞത്, വൈറലാവുന്നു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. പ്രേക്ഷരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും കാണാൻ ഏറെ ആഗ്രഹിച്ച വിവാഹമായിരുന്നു ഇവരുടേത്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സിനിമ കോളങ്ങളിലും മറ്റും വലിയ വിഷയമായിരുന്നു. 2010 ൽ പുറത്ത് ഇറങ്ങിയ ഗൗതം മേനോൻ ചിത്രമായ ചെയ്ത 'യേ മായ ചേസാവെ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ ജോഡികൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

2017 ഓക്ടബോർ 6 നായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു ഇത്. താരങ്ങളുടെ വിവാഹം ആരാധകരും വലിയ ആഘോഷമാക്കിയിരുന്നു. ടോളിവുഡിലെ മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്.

 പേര് മാറ്റി

നാഗചൈതന്യയുടെ കുടുംബ പേര് നടി പേരിൽ നിന്ന് ഒഴിവാക്കിയതോടെയാണ് താരങ്ങൾ തമ്മിലുള്ള പ്രശ്ന പുറം ലോകം അറിഞ്ഞത്. ഇൻസ്റ്റഗ്രാമിൽ നിന്ന് അക്കിനേനി എന്ന പേര് ഒഴിവാക്കി 'എസ്' എന്ന് ആക്കുകയായിരുന്നു. എന്നാൽ പേര് മാറ്റിയതിനെ കുറിച്ച് പ്രതികരിക്കാൻ സാമന്ത അന്ന് തയ്യാറായിരുന്നില്ല. വിവാഹമോചനത്തെ കുറിച്ചും താരങ്ങൾ മൗനം പാലിക്കുകയായിരുന്നു. നാഗ ചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറി റിലീസ് ചെയ്തതിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ പ്രതികരിച്ചത്. ഒക്ടബോർ 2 ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വീണ്ടും നടി സോഷ്യൽ മീഡിയയിലെ പേര് മാറ്റുകയായിരുന്നു. 'എസി'ന് പകരം സാമന്ത എന്ന് ആക്കുകയായിരുന്നു.

വിവാഹമോചനം

നേരത്തെ ഫേസ്ബുക്കിൽ നിന്ന് നടി അക്കിനേനി ഒഴിവാക്കിയിരുന്നില്ല. എന്നാൽ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിലേയും പേര് മാറ്റുകയായിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാം കമൻ‍റ് ബോക്സും നട ഹൈഡ് ചെയ്തിട്ടുണ്ട്. വിവാഹമോചനത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. കൂടാതെ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണമെന്നും താരങ്ങൾ പറയുന്നുണ്ട് താരങ്ങളുടെ വിവാഹമോചന ആരാധകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു.

നാഗാർജുന

വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ പിതാവും ന‍ടനുമായ നാഗാർജുനയും സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവും രംഗത്ത് എത്തിയിരുന്നു. നിർഭാഗ്യകരം എന്നാണ് നാഗാർജുന പ്രതികരിച്ചത്. 'ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! 'സാമി'നും 'ചൈ'ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്.സാമും 'ചൈ'യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ.' എന്നും നാഗാര്‍ജുന പറഞ്ഞിരുന്നു,

സാമന്തയുടെ  പിതാവ്

മനസ് ശൂന്യമായിപ്പോയി എന്നാണ് സാമന്തയുടെ പിതാവ് പറഞ്ഞത്. ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത‍ അറിഞ്ഞത് മുതല്‍ മനസ് ശൂന്യമായിപ്പോയി. ഏറെ വൈകാതെതന്നെ കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

Sidharth's cryptic post on Samantha get backlash from published
മൂന്നാം വിവാഹവാർഷികം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മൂന്നാം വിവാഹവാർഷികത്തിന് സാമന്ത പങ്കുവെച്ച കുറിപ്പാണ്. നാഗ ചൈതന്യയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി വിവാഹവാർഷികാശംസകൾ നേർന്നത്. "നിങ്ങൾ എന്റേതാണ്, ഞാൻ നിങ്ങളുടേതും. ഞങ്ങളുടെ മുമ്പിലേക്ക് ഏത് വാതിൽ വന്നാലും, ഞങ്ങൾ അത് ഒരുമിച്ച് തുറക്കും. വിവാഹ വാർഷികാംശസകൾ എന്നാണ് നടി കുറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏറെ വേദനയോടെയാണ് ആരാധകർ ഇന്ന് ഇത് കേൾക്കുന്നത്. വിവാഹമോചനത്തിന് ശേഷം നടി മാറി നിൽക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X