രണ്ട് കുട്ടികളുള്ള ദാമ്പത്യമാണ് വേണ്ടത്! വിവാഹം കഴിഞ്ഞ ഉടനെ കുട്ടികളുണ്ടാവുമോ? നാഗ ചൈതന്യയുടെ വീഡിയോ വൈറല്‍

തെലുങ്ക് സിനിമയിലെ യുവതാരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും ഡിസംബര്‍ 4 ന് വിവാഹിതരായിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

അതേ സമയം ചില വിമര്‍ശനങ്ങളും ഇതിനിടെ നടന് കേള്‍ക്കേണ്ടതായി വന്നിരുന്നു. എന്നിരുന്നാലും സന്തോഷത്തോട് കൂടി ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി. ഇപ്പോഴിതാ വിവാഹജീവിതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് ചായ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. നടന്റെ അടുത്ത സുഹൃത്തും ബന്ധുവുമായ റാണ ദഗ്ഗുപതിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് പിതാവാകാനുള്ള ആഗ്രഹത്തെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞത്.

naga-chaithanya-shobitha

അടുത്തിടെയാണ് നാഗ ചൈതന്യ റാണയുടെ ഷോ യില്‍ പങ്കെടുത്തത്. ഇതില്‍ ഒരു മാതൃകാ കുടുംബത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് നാഗ ചൈതന്യയോട് റാണ ചോദിച്ചത്. രണ്ട് കുട്ടികളുമായി 'സന്തോഷകരമായ ദാമ്പത്യ' ജീവിതമാണ് തന്റെ ആഗ്രഹമെന്ന് നടന്‍ പറഞ്ഞു. വൈകാതെ ഒരു പിതാവാകാനുള്ള ആഗ്രഹത്തെ പറ്റിയാണ് നാഗ ചൈതന്യ സൂചന നല്‍കിയത്.

ഇതിന് പിന്നാലെ ചില തമാശ ചോദ്യവും റാണ ചോദിച്ചു. 'വെങ്കിടേഷ് ദഗ്ഗുപതിയെ പോലെ നാലോ അഞ്ചോ കുട്ടികള്‍ വേണോ എന്നായിരുന്നു തമാശയായി നടന്‍ ചോദിച്ചത്. എന്നാല്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമേ തനിക്ക് വേണ്ടതുള്ളു എന്നാണ് ചായ് ചിരിച്ചുകൊണ്ട് പറഞ്ഞത്. മാത്രമല്ല അവരുടെ കൂടെയുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ ഞാന്‍ എന്റെ മകനെ ഒരു റേസിംഗ് ട്രാക്കിലേക്ക് കൊണ്ടുപോകും. ഇനി എനിക്ക് ഒരു മകള്‍ ഉണ്ടെങ്കില്‍, അവള്‍ക്ക് എന്ത് ഹോബിയുണ്ടെങ്കിലും അതിനൊപ്പം ഞാനും ചേരും. ആ നിമിഷങ്ങള്‍ അവരോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും', നാഗ ചൈതന്യ പറഞ്ഞു.

naga-chaithanya-shobitha

ഇതിന് പിന്നാലെ പരിപാടിയില്‍ വച്ച് നാഗ ചൈതന്യയുടെയും ശോഭിതയുടെയും ഡേറ്റിംഗ് ദിവസങ്ങളിലെ ചിത്രങ്ങളും റാണ കാണിച്ചിരുന്നു. മാത്രമല്ല അവരുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് റാണ ചായിയെ കളിയാക്കുകയും ചെയ്തു. നടന്റെ വിവാഹത്തോട് അനുബന്ധിച്ച് ഈ വീഡിയോ കൂടി വൈറലാവുകയാണ്.

അതേ സമയം വരനായ നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോ റാണ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നാഗ ചൈതന്യയെ ചടങ്ങുകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതായിരുന്നു ചിത്രത്തിലുള്ളത്.

നാഗ ചൈതന്യയുടെ കുടുംബത്തിന്റെ ആചാരങ്ങള്‍ നോക്കി പരമ്പരാഗതമായ ചടങ്ങുകളിലൂടെയായിരുന്നു നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ചായിയുടെ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് സമീപത്ത് നിന്നാണ് താലിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ നടത്തിയത്.

More from Filmibeat

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X