'നിനക്ക് കാറിനേക്കാൾ നല്ലത് ഓട്ടോയാണ് സുഖമായി ഇരിക്കാം'; കാർ വാങ്ങാൻ ആ​ഗ്രഹിച്ച സുനിലിനോട് നിർമാതാവ് പറഞ്ഞത്!

ഇതരഭാഷകളില്‍ നിന്നുള്ള ജനപ്രിയ താരങ്ങള്‍ എത്തുന്നത് സിനിമയ്ക്ക് നല്ല രീതിയിൽ ​ഗുണം ചെയ്യാറുണ്ട്. പണ്ട് മുതലേ ഈ രീതി ഉണ്ടെങ്കിലും ഇന്ന് അത് കൂടുതലാണ്. തമിഴ് സിനിമയും മലയാളം സിനിമയുമാണ് ഇതര ഭാഷകളിൽ നിന്നുള്ള ജനപ്രിയ താരങ്ങളെ കൂടി സൂപ്പർ സ്റ്റാറുകളുടെ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ പ്രധാനികൾ. തമിഴ്, മലയാളം സിനിമകളിൽ തമിഴ്, ഹിന്ദി താരങ്ങളൊക്കെ മുമ്പ് പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കില്‍ നിന്നുള്ള അഭിനേതാക്കള്‍ കുറവേ എത്തിയിട്ടുള്ളൂ.

അടുത്തിടെയായി തെലുങ്കിൽ നിന്നും താരങ്ങൾ മലയാളത്തിലും തമിഴിലും സജീവമായി അഭിനയിച്ച് തുടങ്ങി. അത്തരത്തിൽ തമിഴ് സിനിമയിൽ അഭിനയിച്ച് മലയാളികൾക്ക് അടക്കം പ്രിയങ്കരനായി മാറിയ നടനാണ് സുനിൽ.

Telugu Actor Sunil

ഹീറോയാകാൻ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെച്ച സുനിൽ ഇപ്പോൾ ഏറെയും വില്ലൻ, കോമഡി റോളുകളാണ് കൈകാര്യം ചെയ്യുന്നത്. രജിനികാന്ത് ചിത്രം ജയിലറിലെ ബ്ലാസ്റ്റ് മോഹനെ അവതരിപ്പിച്ചാണ് മലയാളി സിനിമാപ്രേമികള്‍ക്കും സുനില്‍ പ്രിയങ്കരനായത്. അടുത്തിടെ മമ്മൂട്ടി നായകനാവുന്ന വൈശാഖ് ചിത്രം ടര്‍ബോയിലും ഒരു ശ്രദ്ദേയ വേഷം സുനില്‍ ചെയ്തിരുന്നു. സുനിലിന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്.

നായകനാകാൻ ആ​ഗ്രഹിച്ചാണ് നടൻ സിനിമയിൽ എത്തിയതെങ്കിലും ഭാ​ഗ്യം തുണച്ചത് കോമഡി റോളുകൾ ചെയ്ത് തുടങ്ങിയതോടെയാണ്. സുനിലിന് തെലുങ്ക് സിനിമാ ലോകത്തുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ്. ഇരുവരും സിനിമയിൽ പച്ച പിടിക്കും മുമ്പ് റൂംമേറ്റ്സായിരുന്നു.

ത്രിവിക്രമിന്റെ സിനിമകൾക്കും സുനിലിനെ ഹാസ്യനടനാക്കി മാറ്റിയതിൽ വലിയ പങ്കുണ്ട്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് സുനിൽ സിനിമയിലെത്തിയത്. നല്ല വേഷങ്ങൾ ലഭിച്ച് തുടങ്ങിയതോടെയാണ് ആശിച്ച് മോഹിച്ച് ഒരു കാർ പോലും നടൻ സ്വന്തമാക്കിയത്. അതുവരെ കാറുണ്ടായിരുന്നില്ല. സ്റ്റാർ കോമേഡിയൻ ആയതിനുശേഷം ഒരു കാർ വാങ്ങണം എന്നായിരുന്നു സുനിലിന്റെ ഏറ്റവും വലിയ ആഗ്രഹം.

കഥാപാത്രങ്ങൾ ക്ലിക്കായി തുടങ്ങിയപ്പോൾ നടന്റെ കയ്യിൽ കാർ വാങ്ങാനുള്ള പണവും തരപ്പെട്ടു. എന്നാൽ ഏത് മോഡൽ കാർ വാങ്ങാണമെന്ന് നടന് അറിയില്ലയിരുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് അറിയാവുന്ന ആരുടെയെങ്കിലും ഉപദേശം തേടാൻ സുനിൽ തീരുമാനിച്ചു. തൻ്റെ ബഡ്ജറ്റിനനുസരിച്ച് ഒരു ഐ10 കാർ വാങ്ങാം എന്ന തീരുമാനത്തിൽ അവസാനം സുനിലെത്തി.

Telugu Actor Sunil

എന്നാൽ കാർ വാങ്ങാനുള്ള ആ​ഗ്രഹം സുനിൽ പ്രകടിപ്പിച്ചപ്പോൾ പ്രമുഖ നടൻ രാം പൊതിനേനിയുടെ ബന്ധുവും നിർമാതാവുമായ ശ്രവന്തി രവി കിഷോർ ഒരു കമന്റ് പറഞ്ഞു. നിങ്ങൾ ഒരു സാധാരണ വ്യക്തിയല്ല (അന്ന് സുനിലിന് അൽപ്പം ശരീരഭാരമുണ്ടായിരുന്നു) കാറിൽ നിങ്ങളുടെ കാലുകൾ ശരിയായി വെക്കാൻ കഴിയില്ല. അതിനേക്കാളും സൗകര്യമായിരിക്കും ഓട്ടോ.

അതുകൊണ്ട് ഐ10 വേണ്ട. കുറച്ചു കാശ് കൂടിയാലും നല്ലൊരു കാർ വാങ്ങാനാണത്രെ ശ്രവന്തി രവി കിഷോർ നടനോട് പറഞ്ഞത്. ഐ10 കാർ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് പിന്നീട് ഹ്യൂണ്ടായ് എക്‌സെൻ്റ് ടൊർണാഡോ എന്ന കാർ സുനിൽ വാങ്ങി.

നടന്റെ ആദ്യത്തെ കാറും ഇതാണ്. താരം തന്നെ ആദ്യം വാങ്ങിയ കാറിന്റെ കഥ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് തെലുങ്കിന്റെ വെബ് പേജിലാണ് സുനിലിന്റെ വർഷങ്ങൾക്ക് മുമ്പുള്ള അനുഭവം വിവരിച്ചിരിക്കുന്നത്.

ഹരോ ഹരയാണ് സുനിലിന്റെ അവസാനം റിലീസ് ചെയ്ത തെലുങ്ക് ചിത്രം. ​ഗുഡ് ബാഡ് അ​ഗ്ലി, ​ഗെയിം ചെയ്ഞ്ചർ, പുഷ്പ 2 എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന സുനിൽ കൂടി ഭാ​ഗമായിട്ടുള്ള സിനിമകൾ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X