twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികള്‍ വാരിക്കോരി നല്‍കി തെലുങ്ക് സൂപ്പര്‍ താരങ്ങള്‍! 2 കോടി നല്‍കി നടന്‍ പവന്‍ കല്യാണും

    |

    കൊവിഡ് 19 നെതിരെ പോരാടാന്‍ നാടും നഗരവും തയ്യാറെടുത്ത് കഴിഞ്ഞു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയായി. എന്നാല്‍ സിനിമാ താരങ്ങളടക്കം നിരവധി ആളുകളാണ് പലവിധത്തില്‍ കൊവിഡിന് എതിരെ പോരാടുന്നത്. ബോധവത്കരണത്തിനും മറ്റുമായി സജീവമായി തന്നെ താരങ്ങളുണ്ട്.

    അക്കൂട്ടത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ധനസഹായങ്ങളുമായി താരങ്ങള്‍ രംഗത്തുണ്ട്. പ്രത്യേകിച്ച് തെലുങ്കിലെ പ്രമുഖ താരങ്ങളാണ് കോടികള്‍ നല്‍കിയിരിക്കുന്നത്. നടന്‍ മഹേഷ് ബാബു ഒരു കോടി രൂപയാണ് ആന്ധ്ര, തെലങ്കാന സര്‍ക്കാരിന് സംഭവാനയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.

    prabhas-mahesh

    മഹേഷ് ബാബുവിന് പിന്നാലെ ബാഹുബലി നായകന്‍ പ്രഭാസും വന്‍തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഒരു കോടി രൂപയോളം പ്രഭാസും നല്‍കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ഒരു കോടി രൂപ ധനസഹായം കൈമാറിയിരുന്നു.

    ഇപ്പോഴിതാ ചിരഞ്ജീവിയുടെ സഹോദരനും തെലുങ്കിലെ മുതിര്‍ന്ന താരവുമായ പവന്‍ കല്യാണും സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് രണ്ട് കോടി രൂപയാണ് താരം നല്‍കിയത്. ഒപ്പം യുവതാരം രാം ചരണ്‍ എഴുപത് ലക്ഷത്തോളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

     pavan

    അതുപോലെ ജൂനിയര്‍ എന്‍ടിആര്‍ 75 ലക്ഷത്തോളം നല്‍കി. 50 ലക്ഷം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 25 ലക്ഷം തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്കുമായിട്ടാണ് നല്‍കിയത്. നടന്‍ നിധിന്‍ പത്ത് ലക്ഷം രൂപയുടെ ചെക് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കൈമാറി. ബാക്കി താരങ്ങളും സഹായങ്ങള്‍ നല്‍കി കൊണ്ട് രംഗത്തുണ്ട്.

    ബിഗ് ബോസിലെ കിംഗ് അദ്ദേഹം തന്നെ! ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് എലീന പടിക്കല്‍ബിഗ് ബോസിലെ കിംഗ് അദ്ദേഹം തന്നെ! ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് എലീന പടിക്കല്‍

    അതേ സമയം നടന്‍ പ്രഭാസ് സ്വയം ക്വാറൈന്റനില്‍ കഴിയുകയാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ജിയയില്‍ നിന്ന് മാര്‍ച്ച് ആദ്യവാരമാണ് പ്രഭാസ് തിരികെ വന്നത്. ഇതിന് പിന്നാലെ സ്വയം നിരീക്ഷണത്തിലേക്ക് പോവുകയായിരുന്നു. ദിവസ വേതനക്കാരായ പതിനൊന്ന് പേര്‍ക്ക് സ്വന്തം ഫാം ഹൗസില്‍ അഭയം നല്‍കി തമിഴ് ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്ത് മാതൃകയായി.

    Read more about: coronavirus
    English summary
    Pavan Kalyan Donate 2 Crore For Prime Minister’s Relief Fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X