For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് ഭാര്യമാരെയും ഉപേക്ഷിച്ചു; ഇനി നടി പവിത്രയുടെ ഭര്‍ത്താവാകും, മുന്‍ഭാര്യയുടെ ആരോപണം ശരിവെച്ച് പ്രമുഖ നടൻ

  |

  മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ തെലുങ്ക് നടന്‍ നരേഷ് ബാബുവും നടി പവിത്ര ലോകേഷും തമ്മിലുള്ള പ്രണയകഥ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഗോസിപ്പുകളായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നാലെ ഗുരുതര ആരോപണവുമായി നടന്റെ ഭാര്യ കൂടി രംഗത്ത് വന്നതോടെ സംഭവം വിവാദമായി.

  എന്നാല്‍ പവിത്രയും താനും വിവാഹിതരാവാന്‍ പോവുകയാണെന്ന് പുറംലോകത്തോട് പറയുകയാണ് താരമിപ്പോള്‍. പവിത്രയെ ചുംബിക്കുന്നതടക്കം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വീഡിയോ രൂപത്തിലാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹം ഉടനെയുണ്ടെന്ന് പറഞ്ഞ താരങ്ങൾ പ്രണയത്തിൻ്റെ തീവ്രത എത്രത്തോളമുണ്ടെന്ന് കാണിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ഇത്രയും നാളത്തെ വിവാദങ്ങളൊക്കെ അവസാനിച്ചെന്ന് വേണം പറയാന്‍.

  Also Read: റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ ഇടപെടാന്‍ പറയുന്നു; അവരൊന്ന് മനസ് വെച്ചാല്‍ ശരിയാവുമെന്ന് ശാലിനി

  തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരനും നടനും രാഷ്ട്രീയക്കാരനുമാണ് നരേഷ് ബാബു. മൂന്ന് തവണ വിവാഹിതനായ നരേഷ് നാലാമതും വിവാഹിതനായേക്കും എന്നൊരു അഭ്യൂഹം ഉണ്ടായിരുന്നു. നടി പവിത്ര ലോകേഷുമായിട്ടുള്ള നരേഷിന്റെ അടുപ്പത്തെ ചൂണ്ടി കാണിച്ചാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. ഇരുവരെയും പൊതുസ്ഥലങ്ങളിലടക്കം ഒരുമിച്ച് കണ്ടതോടെ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

  Also Read: ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമോ അതിനുള്ള മനശക്തിയും ധൈര്യവുമുണ്ട്; പ്രതികരിച്ച് അന്‍ഷിത

  ഒടുവില്‍ പുതുവര്‍ഷത്തിന്റെ ആശംസകള്‍ അറിയിച്ച് കൊണ്ട് പവിത്രയും നരേഷും എത്തിയിരിക്കുകയാണ്. 'ഞങ്ങളുടെ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. വൈകാതെ വിവാഹിതരാവും' എന്നാണ് വീഡിയോയില്‍ എഴുതി കാണിക്കുന്നത്. മാത്രമല്ല കേക്ക് മുറിച്ച് പരസ്പരം നല്‍കുകയും ഇരുവരും ലിപ്‌ലോക് കിസ് ചെയ്യുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇതോടെ വിവാഹത്തെ കുറിച്ചറിയാനുള്ള ആകാംഷയിലാണെന്ന് പറഞ്ഞ് ആരാധകരുമെത്തി.

  നേരത്തെ മൂന്ന് തവണ വിവാഹിതനായ ലോകേഷിന് അറുപത്തിരണ്ട് വയസുണ്ട്. ആദ്യബന്ധങ്ങളിലെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നടന്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ മൂന്നാമത്തെ റിലേഷന്‍ തകരാന്‍ കാരണം പവിത്രയാണന്നാണ് ആരോപണം.

  ഭര്‍ത്താവിനും കാമുകിയ്ക്കുമൊതിരെ ഗുരുതര ആരോപണങ്ങളുമായി അടുത്തിടെയും നരേഷിന്റെ ഭാര്യ രമ്യ രഘുപതി രംഗത്ത് വന്നിരുന്നു. അന്ന് നരേഷിനെ ചെരിപ്പൂരി അടിക്കാന്‍ വരെ രമ്യ ശ്രമിച്ചിരുന്നു.

  പവിത്രയുടെ കൂടെ നരേഷ് താമസിക്കുന്ന ഹോട്ടലില്‍ നിന്നുമാണ് ഭാര്യ ഇരുവരെയും കൈയ്യോടെ പിടികൂടിയത്. ഹോട്ടലില്‍ നിന്നും നരേഷും പവിത്രയും ലിഫ്റ്റില്‍ കയറി പോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തല്ലാനായി ചെരുപ്പ് എടുത്ത് പിടിക്കുന്നതും അടിക്കാന്‍ ഓങ്ങുന്നതുമൊക്കെ പുറത്ത് വന്ന വീഡിയോയിലുണ്ട്.

  പോലീസുകാര്‍ ചേര്‍ന്നാണ് താരപത്‌നിയെ അതില്‍ നിന്നും പിന്തിരിപ്പിച്ച് താരങ്ങളെ സുരക്ഷിതരാക്കിയത്. എന്നാല്‍ വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ ദേഷ്യം കാരണം രമ്യ വന്നതാണെന്നും ആ പ്രവൃത്തി അതുകൊണ്ടാണെന്നുമാണ് നരേഷ് വിശദീകരണമായി പറഞ്ഞത്.

  വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പവിത്ര തന്റെ സുഹൃത്താണെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നാണ് നരേഷ് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ സുഹൃത്തുക്കളായവര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിന്റെ ആവശ്യമെന്താണെന്നാണ് ഭാര്യ ചോദിച്ചത്. തന്റെയും നരേഷിന്റെയും മകന്റെ ഭാവിയെ കുറിച്ചോര്‍ത്ത് പേടിയുണ്ടെന്നും അതാണ് ഭര്‍ത്താവിന്റെ പുറകേ പോയതെന്നുമൊക്കെ രമ്യ രഘുപതി ആരോപിച്ചിരുന്നു.

  Read more about: actor
  English summary
  Pavitra Lokesh And Naresh Babu Announced They Get Married Soon Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X