ചേട്ടന്റെ തോക്ക് കൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ചു; തിരിച്ചു വന്നത് അദ്ദേഹത്തിന്റെ ഒറ്റ വാക്കിൽ; പവൻ കല്യാൺ
നിരവധി സൂപ്പർ താരങ്ങൾ വാഴുന്ന മേഖലയാണ് തെലുങ്ക് സിനിമാ ലോകം. വൻ ആരാധകവൃന്ദമുള്ള നിയവധി താരങ്ങൾ തെലുങ്കിലുണ്ട്. ഇന്നും സിനിമാ രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന നടനാണ് പവൻ കല്യാൺ. പവനും കുടുംബവപും പാരമ്പര്യമായി സിനിമാ മേഖലയിലുള്ളവരാണ്.
തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് നടന്റേ ജേഷ്ഠൻ ചിരഞ്ജീവി. രാം ചരൺ, അല്ല അർജിൻ എന്നീ താരങ്ങളുടെ അങ്കിൾ കൂടിയാണ് പവൻ കല്യാൺ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും പവൻ കല്യാണിന് വലിയ സ്വാധീനമുണ്ട്. മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിൽ അഭിനയിച്ചത് പവൻ കല്യാണാണ്.

പവൻ കല്യാണിന്റെ കരിയറിന് പുറമെ ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. പവൻ കല്യാണിന്റെ വിവാഹവും വിവാഹ മോചനങ്ങളും ഗോസിപ്പ് കോളങ്ങളിൽ എപ്പോഴും നിറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ കൗമാര കാലത്ത് അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. അൺസ്റ്റോപ്പബിൾ എന്ന ഷോയിലാണ് പവൻ കല്യാൺ ഡിപ്രഷൻ നേരിട്ട കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.

ചെറുപ്പ കാലത്ത് തീർത്തും ഒറ്റപ്പെട്ട കുട്ടിയായിരുന്നെന്ന് പവൻ കല്യാൺ പറയുന്നു. ഡിപ്രഷൻ മൂലമുള്ള എന്റെ പ്രതിസന്ധികൾ കഠിനമായിരുന്നു. പക്ഷെ ഞാനത് നേരിട്ടു. എനിക്ക് ആസ്ത്മയുള്ളതിനാൽ ഇടയ്ക്കിടെ ആശുപത്രിയിലാവുമായിരുന്നു.
അന്ന് ഒറ്റയ്ക്കായിരുന്നതിനാൽ ഞാനധികം സോഷ്യലായ ആളല്ല. പതിനേഴാം വയസ്സിൽ പരീക്ഷയുടെ സമ്മർദ്ദം ഡിപ്രഷന്റെ ആക്കം കൂട്ടി. ജേഷ്ഠന്റെ (ചിരഞ്ജീവി) ലെെസൻസുള്ള തോക്ക് ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത് ഞാനോർക്കുന്നു,

മൂത്ത ജേഷഠൻ നാഗേന്ദ്രയും അദ്ദേഹത്തിന്റെ ഭാര്യയും കൃത്യ സമയത്ത് കണ്ടത് കൊണ്ടാണ് താനത് ചെയ്യാഞ്ഞത്. ഇതറിഞ്ഞ സഹോദരൻ ചിരഞ്ജീവി തന്നെ ഉപദേശിച്ചു. എനിക്ക് വേണ്ടിയെങ്കിലും നീ ജീവിക്കെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നും ചെയ്യാൻ താൽപര്യമില്ലെങ്കിൽ ചെയ്യേണ്ട തനിക്ക് വേണ്ടി ജീവിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് താൻ പതിയെ ജീവിത്തിലേക്ക് തിരിച്ചു വരുന്നത്. സാഹിത്യവും, അഭ്യാസ മുറകളും കർണാടിക് സംഗീതവും പഠിച്ചെന്നും പവൻ കല്യാൺ തുറന്ന് പറഞ്ഞു.

സിനിമയിലേക്കുള്ള കടന്ന് വരവിന് വരവിന് ശേഷം മറ്റാെരു പവൻ കല്യാണിനെയാണ് പ്രേക്ഷകർ കണ്ടത്. ബിഗ് സ്ക്രീനിലെ സൂപ്പർ താരമായി വളർന്ന പവൻ ആരാധകർക്കിടയിൽ അലയൊലികൾ സൃഷ്ടിച്ചു.
വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് പവനിന്റെ വ്യക്തി ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങളുണ്ടാവുന്നത്.മൂന്ന് വിവാഹങ്ങളാണ് പവൻ കല്യാണിന്റെ ജീവിതത്തിൽ ഉണ്ടായത്. ആദ്യ രണ്ട് ഭാര്യമാരുമായി വേർപിരിഞ്ഞ നടനിപ്പോൾ റഷ്യക്കാരിയായ അന്ന ലെസ്വനവയ്ക്കൊപ്പം കുടുംബജീവിതം നയിക്കുകയാണ്.

തീൻ മാർ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അന്നയെ പവൻ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. 1997 ലായിരുന്നു പവൻ കല്യാണിന്റെ ആദ്യ വിവാഹം. നന്ദിനി എന്നാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ പേര്.
രേണു ദേശായി എന്ന നടിയുമായി പവൻ പ്രണയത്തിലായതോടെ ഈ ബന്ധം വേർപിരിഞ്ഞു. രേണുവിനെ പിന്നീട് വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും ഡിവോഴ്സിൽ അവസാനിച്ചു. തന്റെ വ്യക്തിപരമായ ഇക്കാര്യങ്ങളെക്കുറിച്ച് പവൻ അധികം സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications