അല്ലു-കോനിഡേല മെ​ഗാ ഫാമിലിയുടെ സംക്രാന്തി ആഘോഷം ബാം​ഗ്ലൂരിൽ, പവൻ കല്യാൺ മാത്രം മാറി നിന്നു?

തെന്നിന്ത്യൻ സെലിബ്രിറ്റികൾ മകര സംക്രാന്തി പൊങ്കൽ എന്നിവയുടെ ആഘോഷത്തിലായിരുന്നു കഴിഞ്ഞ ദിവസം. എല്ലാവരും അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരകുടുംബമായ അല്ലു-കോനിഡേല മെ​ഗാ ഫാമിലി ഇത്തവണ മകര സംക്രാന്തി ആഘോഷിച്ചത് ബാംഗ്ലൂരിലെ ഫാം ഹൗസിലാണ്. വളരെ ഗംഭീരമായാണ് സംക്രാന്തി ആഘോഷിച്ചത്.

അല്ലു-കോനിഡേല മെ​ഗാ ഫാമിലിയിലെ അം​ഗങ്ങളെല്ലാം ആഘോഷത്തിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നവദമ്പതികളായ നടൻ വരുൺ തേജും ഭാര്യ ലവണ്യും അടക്കം ആഘോഷം ഗംഭീരമാക്കാനായി എത്തിച്ചേർന്നിരുന്നു. മകര സംക്രാന്തി ആഘോഷങ്ങൾക്ക് ശേഷം അല്ലു-കോനിഡേല മെ​ഗാ ഫാമിലിയുടെ ​ഗ്രൂപ്പ് ഫോട്ടോ പുറത്ത് വന്നിരുന്നു.

Pawan Kalyan

കുടുംബാം​ഗങ്ങളെല്ലാം ചുവപ്പും വെള്ളയും ​ഗോൾഡൺ നിറത്തിലുമുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. ഫോട്ടോ പുറത്ത് വന്ന് വൈറലായേഷം ഒരാൾ മാത്രം ചിത്രത്തിൽ മിസ്സിങാണെന്നത് ആരാധകർ കണ്ടെത്തി. അത് മറ്റാരുമല്ല പവർ സ്റ്റാർ പവൻ കല്യാണിന്റെ സാന്നിധ്യമാണ് ഇല്ലാതിരുന്നത്. ​പവൻ കല്യാണിനെ ഫോട്ടോയിൽ കാണാതായതോടെ ആരാധകർ അന്വേഷണം തുടങ്ങി. ​

ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും മാത്രം താരം വിട്ടുനിന്നതല്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ തന്നെ പവൻ കല്യാൺ പോയിട്ടില്ലെന്നും ആരാധകർ കണ്ടെത്തി. എന്നാൽ പവൻ കല്യാണിന്റെ മക്കൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് തന്റെ പാർട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരമെന്ന് ആരാധകർ കണ്ടെത്തിയത്.

അതുകൊണ്ടാണ് അല്ലു-കോനിഡേല മെ​ഗാ ഫാമിലിയുടെ ബാം​ഗ്ലൂരിലെ സംക്രാന്തി ആഘോഷത്തിൽ പവൻ കല്യാൺ പങ്കെടുക്കാതിരുന്നത്. അതേസമയം ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവൻ കല്യാണിന്റെ കുടുംബം അല്ലു-കോനിഡേല മെ​ഗാ ഫാമിലിയുടെ സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകാതെ വിട്ടുനിന്നുവെന്നും മക്കളായ ആദ്യയ്ക്കും അക്കിരയ്ക്കുമൊപ്പം മാത്രമാണ് താരം സംക്രാന്തി ആഘോഷിച്ചതെന്നുമാണ് പ്രചരിച്ചത്.

അത്തരത്തിൽ ഒരു മോർഫ് ചെയ്ത ഫോട്ടോയും പ്രചരിച്ചു. ഫാം ഹൗസിൽ മെഗാ കുടുംബം ഒന്നടങ്കം ആഘോഷിക്കുമ്പോൾ ബാംഗ്ലൂരിലേക്ക് പോകാതെ പവൻ കല്യാൺ മനപൂർവം വിട്ടുനിന്നുവെന്നും ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചിരുന്നു. പവൻ കല്യാൺ കുടുംബാം​ഗങ്ങളുമായി എന്തെങ്കിലും പ്രശ്നത്തിലാണോയെന്ന ആധിയും ഇതോടെ ആരാധകരിലുണ്ടായി.

pawan kalyan

അകിരയ്ക്കും ആദ്യയ്ക്കും ഒപ്പം പവൻ കല്യാൺ നിൽക്കുന്ന ഫോട്ടോ ചിലർ ക്രോപ്പ് ചെയ്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് മനസിലായതോടെ ആരാധകർക്കും സമാധാനമായി. മെഗാ കുടുംബം ഒന്നടങ്കം ബാം​ഗ്ലൂരിലെ ആഘോഷങ്ങൾക്കുശേഷം തിരികെ ഹൈദരാബാദിലെത്തി. ഇതിനോടകം മൂന്ന് തവണ വിവാ​​ഹിതനായിട്ടുണ്ട് പവൻ കല്യാൺ. അടുത്തിടെ മൂന്നാം ഭാര്യ അന്ന ലെസ്‌നേവയുമായി താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ആദ്യ രണ്ട് വിവാഹങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പവന്‍ കല്യാണ്‍ അന്നയെ വിവാഹം ചെയ്യുന്നത്. റഷ്യന്‍ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. തീന്‍ മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനെയാണ് അന്നയുമായി പവന്‍ കല്യാണ്‍ പ്രണയത്തിലാകുന്നത്. 2013 ല്‍ ഇവര്‍ വിവാഹിതരുമായി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

More from Filmibeat

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X