'പവൻ കല്യാണിന്റെ മൂന്നാമത്തെ ബന്ധവും ഡിവോഴ്സിൽ അവസാനിക്കും'; മുൻ ഭാര്യമാരെ പോലെ അന്നയും രം​ഗത്തെത്തുമോ?

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായ പവൻ കല്യാണിനുള്ള ആരാധകവൃന്ദം ഏവരെയും അമ്പരപ്പിക്കും. ചിരഞ്ജീവിയുടെ അനുജനായ പവൻ കല്യാണിന് ചേട്ടനെ പോലെ തന്നെ കരിയറിൽ വലിയ താരമാകാൻ കഴിഞ്ഞു. രാഷ്ട്രീയത്തിലും പ്രബല സാന്നിധ്യമായി വളർന്ന പവൻ കല്യാണിന് പക്ഷെ വ്യക്തിജീവിതത്തിൽ പലപ്പോഴും താളപ്പിഴവുകൾ സംഭവിച്ചു. കൊനിഡേല കുടുംബത്തിൽ നിന്നും ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ വന്ന പേര് പവൻ കല്യാണിന്റേതാണ്.

താര കുടുംബത്തിലെ ഇളമുറക്കാരാനായ രാം ചരൺ, വരുൺ തേജ് ഉൾപ്പെടെയുള്ള നടൻമാർ പോലും ​സ്വകാര്യ ജീവിതം ​ഗോസിപ്പ് വിഷയമാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ പവൻ കല്യാണിന്റെ ജീവിതം ഇങ്ങനെയല്ല മുന്നോട്ട് പോയത്. മൂന്ന് തവണയാണ് നടൻ വിവാഹിതനായത്. ആദ്യ വിവാഹമോചനം ചെറുതല്ലാത്ത കോളിളക്കവും ഉണ്ടാക്കി. 1997 ലാണ് നന്ദിനി എന്ന യുവതിയെ പവൻ കല്യാൺ വിവാഹം ചെയ്യുന്നത്.

Pawan Kalyan

സിനിമാ രം​ഗത്തേക്ക് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ ഒപ്പം അഭിനയിച്ച രേണു ദേശായിയുമായി പവൻ കല്യാൺ ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്നു. ഇതറിഞ്ഞ നന്ദിനി കേസ് ഫയൽ ചെയ്തു. താനുമായുള്ള വിവാഹബന്ധം നിലനിൽക്കെ കല്യാൺ രണ്ടാമത് വിവാഹം ചെയ്തു എന്നായിരുന്നു ആരോപണം. എന്നാൽ താൻ രണ്ടാമത് വിവാഹിതനായിട്ടില്ലെന്ന് പവൻ കല്യാൺ ‍ കോടതിയിൽ വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തിൽ കേസ് ഒഴിവായി.

പിന്നീട് വിവാഹമോചനം ആവശ്യപ്പെ‌ട്ട് പവൻ‌ കല്യാൺ കോടതിയെ സമീപിച്ചു. 5 കോടി രൂപ ജീവനാംശം നൽകിയാണ് പവൻ കല്യാൺ ഈ ബന്ധത്തിൽ നിന്ന് ഒഴിവായത്. 2009 ൽ രേണു ദേശായിയെ വിവാഹം ചെയ്തു. എട്ട് വർഷം നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടന്നത്. എന്നാൽ 2012 ൽ ഇരുവരും വേർപിരിഞ്ഞു.

Pawan Kalyan

വിവാഹമോചനത്തിന് പവൻ കല്യാൺ നിർബന്ധം പിടിച്ചെന്ന് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ രേണു ദേശായി തുറന്ന് പറയുകയുമുണ്ടായി. രണ്ട് മക്കളും ഇരുവർക്കുമുണ്ട്. രേണു ദേശായിയുമായി പിരിഞ്ഞ ശേഷം പവൻ കല്യാണിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് റഷ്യൻ വനിതയായ അന്ന ലെസ്നവയാണ്. തീൻ മാർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും അടുക്കുന്നത്. 2013 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്.

ഇപ്പോഴിതാ പവൻ കല്യാണിന്റെ മൂന്നാം വിവാഹ ബന്ധവും ഡിവോഴ്സിൽ അവസാനിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോത്സ്യൻ വേണു സ്വാമി. ഈ വർഷം പവൻ കല്യാൺ വിവാഹമോചിതനാകുമെന്നാണ് പ്രവചനം. സിനിമാ കരിയറിൽ ഈ വർഷം നേട്ടങ്ങളുണ്ടാകുമെങ്കിലും വ്യക്തി ജീവിതത്തിൽ നടൻ ഒരുപാട് പ്രതിസന്ധികൾ നേരിടുമെന്ന് വേണു സ്വാമി പറയുന്നു. ‌ടോളിവുഡിലെ പ്രമുഖരെക്കുറിച്ച് പ്രവചനം ന‌ടത്തുന്ന വേണു സ്വാമി പലപ്പോഴും വിവാ​ദങ്ങളിലും അകപ്പെ‌ടാ‌റുണ്ട്.

എന്നാൽ ഇദ്ദേഹത്തിന്റെ ചില പ്രവചനങ്ങൾ ഫലിച്ചിട്ടുണ്ട്. രശ്മിക മന്ദാനയുൾപ്പെടെയുള്ള താരങ്ങൾ തന്റെയ‌ടുത്ത് വന്ന് പൂജ നടത്തിയിട്ടുണ്ടെന്നാണ് വേണു സ്വാമി പറയുന്നത്. പവൻ കല്യണിനെക്കുറിച്ചുള്ള പ്രവചനം ഇതിനകം ടോളിവുഡിൽ ചർച്ചയായിട്ടുണ്ട്. പൊതുവേ ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന വ്യക്തിയാണ് അന്ന. വിവാഹമോചനം ന‌ടന്നാൽ മുൻ ഭാര്യമാരെ പോലെ അന്നയും തുറന്ന് പറച്ചിലുകൾ നടത്തുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്.

More from Filmibeat

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X