പില്ലോ ചലഞ്ചുമായി പായല്‍ രജ്പുത്ത്! വീട്ടിലിരുന്ന് ബോറടിച്ചുവെന്ന് നടി !

By Prashant V R

ലോക് ഡൗണ്‍ സമയത്ത് വേറിട്ട ചലഞ്ചുകളുമായി താരങ്ങള്‍ എത്താറുണ്ട്. സഹതാരങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് അധികപേരും എത്താറുളളത്. വീട്ടിലിരുന്ന് ബോറടിച്ച നടി പായല്‍ രജ്പുത്ത് പില്ലോ ചലഞ്ചുമായിട്ടാണ് എത്തിയിരിക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ തുടങ്ങിവെച്ച ചലഞ്ചാണിത്. ക്വാറന്റീന്‍ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഒന്നാണ് പില്ലോ ചലഞ്ച്.

payalrajput-

വീടുകളില്‍ തന്നെ കഴിയുന്ന നിരവധി താരങ്ങള്‍ ഈ ചലഞ്ചുമായി രംഗത്തെത്തിയിയിരുന്നു. വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചലഞ്ച് എന്ന് കുറിച്ചുകൊണ്ടാണ് പായല്‍ രജ്പുത് തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടി പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ക്വാറന്റീനില്‍ നിങ്ങള്‍ സ്വയം ഫാഷന്‍ കണ്ടെത്തൂ എന്നും പായല്‍ രജ്പുത്ത് ആരാധകരോട് പറയുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ താരമാണ് പായല്‍ രജ്പുത്ത്.

ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ രണ്ട് സിനിമകളിലൂടെയാണ് പായല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ സിനിമകളിലെല്ലാം അതീവ ഗ്ലാമര്‍ വേഷങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പായല്‍ രജ്പുത്ത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്.

പഞ്ചാബി, ഹിന്ദി, തെലുങ്ക്, സിനിമകളിലൂടെയാണ് നടി സിനിമയില്‍ തിളങ്ങിയത്. തെലുങ്കില്‍ ഡിസ്‌കോ രാജ എന്ന ചിത്രമാണ് പായല്‍ രജ്പുത്തിന്റെതായിതായി ഒടുവില്‍ പുറത്തിറങ്ങിയത്. രവി തേജയായിരുന്നു ചിത്രത്തില്‍ നായകന്‍. തെലുങ്ക് ചിത്രം ആര്‍എക്‌സ് 100ആണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം.

നേരത്തെ മലയാളി താരങ്ങളും ലോക് ഡൗണ്‍ കാലത്ത് വേറിട്ട ചലഞ്ചുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബമ്മര്‍ ചലഞ്ചുമായി വന്നാണ് പേളി മാണി സഹതാരങ്ങളെയും ആരാധകരെയും വെല്ലുവിളിച്ചിരുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്‍ അടക്കമുളളവര്‍ ഈ ചലഞ്ച് ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വിജയിച്ചിരുന്നു. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പമാണ് ഇത്തരം ചലഞ്ചുകളുമായി സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുളളത്.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X