രാംചരണിന്റെയും ഉപാസനയുടെയും കുഞ്ഞിന്റെ ചിത്രം ആശുപത്രിയിൽ നിന്നും ലീക്കായി, പ്രചരിക്കുന്ന ഫോട്ടോയുടെ സത്യം!

തെന്നിന്ത്യൻ സൂപ്പർതാരം രാംചരണിനും ഭാര്യ ഉപാസന കാമിനേനിക്കും കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് പിറന്നത്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം താരദമ്പതികൾക്ക് പിറന്ന കുഞ്ഞിനെ കാണാൻ തെലുങ്ക് സിനിമാ ലോകം മുഴുവൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള അപ്പോളോ ആശുപത്രിയിലായിരുന്നു ഉപാസനയുടെ പ്രസവം. മെ​ഗാ പ്രിൻസസിനെ കാണാനുള്ള ആകാംഷയിലാണ് ആരാധകർ. അതേസമയം ഇപ്പോഴിതാ രാംചരണിന്റെ കുഞ്ഞിന്റെ ചിത്രം സോഷ്യൽമീഡിയയിൽ ലീക്കായി എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ആശുപത്രിയിൽ നിന്നും ആരോ കുഞ്ഞിന്റെ ചിത്രം പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചുവെന്നാണ് റിപ്പോർട്ട്. രാംചരണിന്റെ മകൾ എന്ന തലക്കെട്ടോടെയാണ് കുഞ്ഞിന്റെ ചിത്രം പ്രചരിക്കുന്നത്.

ജൂൺ 20 പുലർച്ചെ മുതലാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും രാംചരണിന്റെ മകൾ എന്ന പേരിൽ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിച്ച് തുടങ്ങിയത്. ആശുപത്രി കട്ടിലിൽ ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

Ram Charan

ചിത്രം വൈറലായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി രാംചരണിന്റെ ഡിജിറ്റൽ മാനേജർ ശിവ ചെറി എത്തി. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള കുഞ്ഞ് രാംചരണിന്റെയും ഉപാസനയുടെയും പെൺകുഞ്ഞല്ലെന്നാണ് മാനേജർ വെളിപ്പെടുത്തിയത്.

ശിവ ചെറിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.... 'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ മെഗാ പ്രിൻസസിന്റെ ചിത്രങ്ങളല്ല....', എന്നായിരുന്നു. ചിരഞ്ജീവിയാണ് കൊച്ചുമകളെ മെ​ഗാ പ്രിൻസസ് എന്ന ഓമനപ്പേരിൽ വിശേഷിപ്പിച്ച് തുടങ്ങിയത്. ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷം ആദ്യം ട്വീറ്റ് ചെയ്ത് അറിയിച്ചത് ചിരഞ്ജീവിയായിരുന്നു.

'സ്വാഗതം കുഞ്ഞ് വലിയ രാജകുമാരി... അനുഗ്രഹീതരായ മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും സന്തോഷവും അഭിമാനവും', എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. അതിന് ശേഷമാണ് മെ​ഗാ പ്രിൻസസ് എന്ന ഹാഷ്ടാ​ഗ് ആരാധകർക്കിടയിൽ വൈറലായി മാറാൻ തുടങ്ങിയത്. മകന് കുഞ്ഞ് ജനിച്ചതിൽ അതീവ സന്തോഷവാനാണ് മെഗാസ്റ്റാർ ചിരഞ്ജീവി. ഈ ദിവസത്തിന് വേണ്ടിയാണ് താൻ ഇത്രയും നാൾ കാത്തിരുന്നതെന്നാണ് കുഞ്ഞ് പിറന്നതിനുശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചത്.

'ഞങ്ങളുടെ കുടുംബം മുഴുവൻ സന്തോഷത്തിലാണ്. രാംചരണിനെയും ഉപാസനയെയും മാതാപിതാക്കളായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങളെല്ലാവരും. വർഷങ്ങൾക്കുശേഷം ദൈവം ഞങ്ങളുടെ പ്രാർത്ഥന സഫലീകരിച്ചിരിക്കുന്നു.'

Ram Charan

'ലോകമെമ്പാടുമുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ, കുടുംബങ്ങൾ, അഭ്യുദയകാംക്ഷികൾ, ആരാധകരുമെല്ലാം ഞങ്ങൾക്ക് സ്നേഹവും ആശംസകളും വർഷിക്കുന്നു. ഞങ്ങളുടെ സന്തോഷം അവർ അവരുടെ സന്തോഷമായി കാണുന്നു. ഭാഗ്യവും കൊണ്ടാണ് രാംചരണിന്റെ മകൾ പിറന്നത്. ഉപാസന ഗർഭിണിയായത് മുതൽ അതിന്റെ സൂചനകളുണ്ടായിരുന്നു.'

'രാംചരണിന്റെ സിനിമാ ജീവിതം ഉന്നതങ്ങളിലെത്തി. കൂടാതെ കുടുംബാംഗമായ വരുൺ തേജ് വിവാഹിതനാകാൻ പോകുന്നു. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും നോക്കുമ്പോൾ... കുഞ്ഞ് കൊണ്ടുവന്ന ഭാഗ്യമാണ് ഇതിന് കാരണമെന്ന് എനിക്ക് തോന്നുന്നു', എന്നാണ് ചിരഞ്ജീവി പറയുന്നത്.

രാംചരണും ഉപാസനയും വിവാ​ഹിതരായിട്ട് പതിനൊന്ന് വർ‌ഷം കഴിഞ്ഞു. ഈ കാലയളവിനിടയിൽ താൻ ഏറ്റവും കൂടുതൽ കേട്ട ചോ​ദ്യം എന്താണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്നാണെന്ന് ഉപാസന അടുത്തിടെ വെളിപ്പെടുത്തി. സ്വയം മനസ് കൊണ്ട് തയ്യാറാകുമ്പോഴാണ് കുഞ്ഞിന് ജന്മം നൽകേണ്ടതെന്നും സമൂഹത്തിന്റെ ചോ​ദ്യങ്ങൾ ഭയന്ന് ജീവിക്കേണ്ടതില്ലെന്നും ഉപാസന പറഞ്ഞിരുന്നു.

വർഷങ്ങളുടെ സൗഹൃദത്തിന് ശേഷമാണ് രാംചരണും ഉപാസനയും വിവാ​ഹിതരായത്. സൂപ്പർതാരത്തിന്റെ ഭാര്യ എന്ന ലേബലിൽ മാത്രം ഉപാസനയെ ഒതുക്കി നിർത്താനാവില്ല. താരം ഒരു സംരംഭകയാണ്. എഴുപതിനായിരം കോടി രൂപ വിപണി മൂല്യമുള്ള അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ സ്ഥാപകൻ പ്രതാപ് സി റെഡ്ഡിയാണ് ഉപാസനയുടെ മുത്തച്ഛൻ.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X