ഐറ്റം സോങിന് പൂജയ്ക്ക് കിട്ടുന്നത് കൂറ്റന്‍ തുക; സാമന്തയുടെ പാത പിന്തുടരുകയാണോ എന്ന് ആരാധകർ

2010-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ സെക്കൻ്റെ റണ്ണറപ്പായ പൂജ ഹെഡ്‌ഗെ 2012 ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് കടന്നുവന്നത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യയിലെയും വളരെ അധികം ആരാധകരുള്ള ജനപ്രീയ നടിയും മോഡലുമാണ് താരം. രാധേ ശ്യാം , ഡി ജെ, മഹർഷി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച പൂജയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ബീസ്റ്റ് നാളെ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്.

ദളപതി വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രമാണ് ബീസ്റ്റ്. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള പൂജയുടെ തിരിച്ചുവരവ് കൂടിയാണിത്. ബീസ്റ്റിലെ അറബിക് കുത്ത് വൻ ഹിറ്റായതോടെ പൂജയുടെയും വിജയുടെയും മിന്നുന്ന പ്രകടനം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Pooja hedge

ഇപ്പോഴിതാ പൂജയുടെ മറ്റൊരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമാവുന്നത് വെങ്കിടേഷ് ദഗ്ഗുബാട്ടിയും വരുൺ തേജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എഫ് 3 യിൽ പൂജ ഹെഡ്ഗെ ഐറ്റം സോങ്ങുമായി എത്തുന്നു. ചിത്രത്തിൻ്റെ ഗാനത്തിനായി അണിയറ പ്രവർത്തകർ പൂജാ ഹെഗ്‌ഡെയെ സമീപിച്ചതായാണ് സിനിമാ മേഖലയിലെ ഏറ്റവും പുതിയ വാർത്തകൾ. ഉടൻ ചിത്രീകരിക്കുന്ന എഫ് 3യിലെ ഈ സ്‌പെഷ്യൽ ഐറ്റം സോങ്ങിൻ്റെ പ്രതിഫലമായി പൂജ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. ഇത് അണിയറപ്രവർത്തകർ അംഗീകരിക്കുകയും ചെയ്തു.

ചിത്രത്തിലെ ഗാനരംഗം ഏപ്രിൽ 14 മുതൽ 16 വരെയാവും ചിത്രീകരിക്കുക. ഇതിനായി ഒരു അത്യുഗ്രൻ സെറ്റാണ് ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. സെലിബ്രേഷൻ മൂഡുള്ള ഈ സ്പെഷ്യൽ ഗാനരംഗത്ത് അഭിനയിക്കുന്നതിനായി ചുറുചുറുക്കുള്ള ഒരു നടിയെ തേടിയ തങ്ങൾ പൂജ ഹെഡ്‌ഗെയിൽ എത്തുകയായിരുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

എഫ് 3 സംവിധാനം ചെയ്യുന്നത് അനിൽ രവിപുഡിയാണ്, ദിൽ രാജുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ പൂജ ഹെഡ്ഗെയെ ഉൾപ്പെടുത്തണമെന്നത് ദിൽ രാജുവിൻ്റെ ആശയമായിരുന്നു എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. എഫ് 3യിൽ തമന്ന ഭാട്ടിയയും മെഹ്‌റിൻ പിർസാദയും പ്രധാന നായികമാരായി എത്തുന്നു, സോണാൽ ചൗഹാൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.2018ൽ പുറത്തിറങ്ങിയ രാംചരൻ ചിത്രമായ രംഗസ്ഥലയിലും പൂജ ഹെഡ്ഗെ ഐറ്റം ഡാൻസ് ചെയ്തിരുന്നു ജിഗിലു റാണി എന്ന ഗാനത്തിൽ ഗസ്റ്റ് അപ്പിയറൻസിൽ എത്തിയ പൂജ അന്ന് ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

അടുത്തിടെ പുഷ്പ ദി റൈസിലെ ഐറ്റം സോങിനായി സാമന്ത കൈപ്പറ്റിയ പ്രതിഫലവും ഏറെ ചർച്ചാവിഷയം ആയതാണ്. ചിത്രത്തിലെ ഗാനരംഗത്തിനായി സാമന്ത 5 കോടിയോളം രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. ചിത്രത്തിലെ നായികയായ രശ്‌മിക മന്ദണ്ണ നേടിയ അതേ പ്രതിഫലമായിരുന്നു സാമന്തയും അന്ന് വാങ്ങിയത് എന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. ഇപ്പോഴിതാ പൂജ ഹെഡ്ഗെയും ഒരു ഗാനത്തിന് ഒരുകോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ സാമന്തയുടെ പാത പിന്തുടരുകയാണോ താരവും എന്ന് സംശയമാണ് ആരാധകർക്കും തെന്നിന്ത്യൻ സിനിമ ലോകത്തിനും.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

അനിലിൻ്റെ സംവിധാനത്തിൽ 2019 ഇൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം എഫ് 2ൻ്റെ തുടർച്ചയാണ് എഫ് 3. കുടുംബ ജീവിതത്തിലും പ്രണയത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഫൺ ആൻഡ് ഫ്രസ്‌ട്രേഷൻ എന്ന ചിത്രത്തിൻ്റെ പ്രേമേയമെങ്കിൽ എഫ് 3 യുടെ കഥ പണത്തെ ചുറ്റിപ്പറ്റിയാണ്. ചിത്രം മെയ് 27ന് ആവും പ്രദർശനത്തിന് എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.

More from Filmibeat

Read more about: pooja hedge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X