പ്രഭാസ് പ്രൊപ്പോസ് ചെയ്താല്‍ എങ്ങനെയിരിക്കും? ആരാധകന്റെ ചോദ്യം കേട്ട് പകച്ച് നടി പൂജ
ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നൊരു താരവിവാഹം നടന്‍ പ്രഭാസിന്റേതാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ നായകനായി എത്തിയതോടെയാണ് പ്രഭാസിന് ജനപ്രീതി ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും കഴിഞ്ഞതോടെ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചായി ചര്‍ച്ചകള്‍. നടി അനുഷ്‌കയുടെ പേരിലായിരുന്നു ഗോസിപ്പുകള്‍ മിക്കവയും. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ നടിയും മോഡലുമായ പൂജ ഹെഗ്‌ഡെയോടും പ്രഭാസിനെ കുറിച്ചൊരു ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകന്‍. അടുത്തിടെ ഒരു അഭിമുഖത്തിനിടെയായിരുന്നു പൂജയെ ഞെട്ടിച്ച് കൊണ്ടുള്ള ചോദ്യം ആരാധകന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പ്രഭാസ് നിങ്ങളെ പ്രൊപ്പോസ് ചെയ്താല്‍ എങ്ങനയൊയിരിക്കുമെന്നായിരുന്നു ചോദ്യം.

എന്ത് തരം ചോദ്യമാണിത്. സിനിമയില്‍ ആണെങ്കില്‍ ചിലപ്പോള്‍ നടന്നേക്കം. അല്ലാതെ ഇതിന് എനിക്ക് ഉത്തരം പറയാന്‍ പറ്റില്ലെന്നായിരുന്നു പൂജയുടെ മറുപടി. പിന്നാലെ തന്നെ മഹേഷ് ബാബുവിനൊപ്പം മഹര്‍ഷി എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചും ചോദ്യം വന്നിരുന്നു. ഇനിയും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമോ എന്നായിരുന്നു ചോദ്യം. വൈകാതെ തന്നെ ഉണ്ടാവുമെന്നായിരുന്നു മറുപടി.
അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് വളരെ നല്ലതായിരുന്നു. ദിവസാവസാനം വരെ അദ്ദേഹം ഒരു താരമായി തന്നെയാണ് പ്രവര്‍ത്തിക്കുക. വോയ്സ് മോഡുലേഷന്റെ കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചുവെന്ന് ഞാന്‍ കരുതുന്നു. ശരിക്കും അത് പഠനത്തോടെയുള്ള ഒരു അനുഭവമായിരുന്നു.


Click it and Unblock the Notifications