For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും പ്രതിഫലമൊന്നും കിട്ടിയില്ല; ഡ്രസ് വാങ്ങി തന്നെ ഉള്ള പൈസയും കളഞ്ഞെന്ന് മത്സരാര്‍ഥി

  |

  ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും റേറ്റിങ് നേടിയ ഷോ ആണ് ബിഗ് ബോസ്. വലിയ പണച്ചിലവില്‍ ഒരുക്കുന്ന ഷോ പല ഭാഷകളിലും വിജയകരമായി മുന്നേറുകയാണ്. മലയാളത്തിലും ബിഗ് ബോസ് ഷോ വലിയ സ്വാധീനം ചെലുത്തി കഴിഞ്ഞു. എന്നാല്‍ മത്സരാര്‍ഥികളില്‍ പലരും ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുന്നത് അടുത്തിടെ ശ്രദ്ധേയമായി.

  ബിഗ് ബോസില്‍ പോയത കൊണ്ട് നഷ്ടങ്ങളുണ്ടായി, ഇനിയൊരിക്കലും പങ്കെടുക്കില്ല എന്നൊക്കെയാണ് പലരും പറയുന്നത്. എന്നാല്‍ വലിയൊരു തുക പ്രതിഫലമായി ദിനംപ്രതി കിട്ടുന്നത് കൊണ്ട് എല്ലാവരും വലിയ ആകാംഷയോടെയാണ് ഷോ യില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തനിക്കൊരു പ്രതിഫലും ലഭിച്ചില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു ബിഗ് ബോസ് മത്സരാര്‍ഥി.

  ദിവസവും വലിയൊരു തുക പ്രതിഫലമായി കിട്ടും എന്നതാണ് ബിഗ് ബോസ് ഷോയുടെ പ്രത്യേക. ഒത്തിരി നിയമാവലികളൊക്കെ പാലിച്ച് അവസാനം വരെ നില്‍ക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് വിലയുള്ള ഫ്‌ളാറ്റും സമ്മാനമായി കിട്ടും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് താരങ്ങള്‍ ഷോയിലേക്ക് പോവുന്നതും. എന്നാല്‍ തെലുങ്ക് ബിഗ് ബോസില്‍ പങ്കെടുത്തൊരു മത്സരാര്‍ഥിയാണ് ഷോ യില്‍ നിന്നും പ്രതിഫലമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

  Also Read: എനിക്കിത് സാധ്യമാക്കി തന്ന പുരുഷാ.. ഭര്‍ത്താവിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയായി മഹാലക്ഷ്മിയുടെ പോസ്റ്റ്

  ബിഗ് ബോസ് തെലുങ്കില്‍ പങ്കെടുത്ത ഒരു സാധാരണക്കാരനായ മത്സരാര്‍ഥിയാണ് ഗണേഷ് സായി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കേ ബിഗ് ബോസിലെ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നു. 'ബിഗ് ബോസ് തെലുങ്കിന്റെ രണ്ടാം സീസണിലേക്ക് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എനിക്ക് പ്രായം ഇരുപത്തിയൊന്ന് വയസാണ്. അതില്‍ പങ്കെടുത്തവരെല്ലാം സെലിബ്രിറ്റികളും എന്നെക്കാളും പ്രായമുള്ളവരുമായിരുന്നു.

  Also Read: ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുള്ള എന്റെ സൗന്ദര്യമാണിത്; എനിക്ക് ഞാന്‍ സുന്ദരിയാണെന്ന് ദിയ സന

  മാത്രമല്ല ബിഗ് ബോസില്‍ നിന്നും എനിക്കൊരു പൈസയും ലഭിച്ചില്ലെന്നാണ് ഗണേഷ് പറയുന്നത്. സത്യം പറഞ്ഞാല്‍ എല്ലാ ആഴ്ചകളിലും എനിക്ക് ധരിക്കാനായി വസ്ത്രങ്ങള്‍ വാങ്ങി തന്നെ ഒത്തിരി പൈസ ചെലവഴിക്കേണ്ടതായി വന്നിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തത് കൊണ്ട് എനിക്ക് പ്രശസ്തി ലഭിച്ചു എന്നത് സത്യമാണ്. എന്നാല്‍ സഹമത്സരാര്‍ഥിയായ കൗശലിന്റെ ആര്‍മിക്കാര്‍ എന്നെ കുറിച്ച് പറഞ്ഞ് പരത്തിയ അപവാദങ്ങള്‍ ഇപ്പോഴും ജീവിതത്തെ ബാധിക്കുകയാണ്.

  Also Read: വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മായിയമ്മയ്ക്ക് കൊടുക്കുമെന്ന് ശ്രീജിത്ത് വിജയ്

  ഒരു മണിക്കൂറോ അതിലധികമോ ഉള്ള എപ്പിസോഡ് കാണുന്നവര്‍ മത്സരാര്‍ഥിയെ കുറിച്ചൊരു അഭിപ്രായം ഉണ്ടാക്കും. അതൊരു രാത്രി കൊണ്ട് മാറില്ല. എന്നെ കുറിച്ച് വന്ന പേരുകള്‍ മായ്ക്കാന്‍ വേണ്ടി ഞാനിപ്പോള്‍ പാടുപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഗണേഷ് പറയുന്നു. ബിഗ് ബോസിലേക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യമായിരിക്കാനുള്ള എല്ലാ നടപടികളും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ എടുത്തിട്ടുണ്ടാവുമെന്ന് എനിക്ക് ഉറപ്പാണെന്നും താരം കൂട്ടിച്ചേര്‍ത്തു..

  നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തെലുങ്കിന്റെ ആറാമത്തെ സീസണ്‍ സെപ്റ്റംബര്‍ നാലിന് തുടങ്ങാന്‍ പോവുകയാണ് മറ്റ് സീസണുകൡ നിന്നും വ്യത്യസ്തമായിട്ടാണ് ആറാം സീസണൊരുങ്ങുന്നത്.

  English summary
  Popular Bigg Boss Fame Ganesh Sai Revealed, He Dont Get A Single Money From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X