പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി...
പ്രമുഖ തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി. തേജസ്വിനിയാണ് വധു. ഇദ്ദേഹത്തിന്റെ നാട്ടുകാരി കൂടിയാണ് തേജസ്വിനി. ലളിതമായ ചടങ്ങുകളോടെ ഞായറാഴ്ച നിസാമാബാദിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വെങ്കട രമണ റെഡ്ഡി എന്നാണ് രാജുവിന്റെ യഥാര്‍ഥ പേര്.

ദിൽ രാജുവിന്റെ ആദ്യ ഭാര്യ അസുഖത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് അന്തരിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അമ്മ മരിച്ചതിന് ശേഷം പിതാവ് ഏകാന്തതയിലാണ് ജീവിക്കുന്നതെന്ന് തോന്നിയതിനെ തുടർന്ന് മക്കൾ വീണ്ടും ഒരു വിവാഹത്തിനായി ദിൽ രാജുവിനെ നിർബന്ധിക്കുകയായിരുന്നു. ദിൽ രാജുവിന്റെ മകൾ ഹൻഷിത റെഡ്ഡിയും ഭർത്താവും കുട്ടികളും വിവാഹത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ദിൽ രാജുവിന്റെ വിവാഹത്തെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വധുവിന്റെ പേര് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുകയായിരുന്നു കുടുംബാംഗങ്ങൾ.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം
2003 ൽ പുറത്തു വന്ന ദിൽ എന്ന ചിത്രത്തിലൂടെയായിരുന്നു ഇദ്ദേഹം സിനിമ നിർമ്മാണ രംഗത്ത് ചുവട് വയ്ക്കുന്നത്. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ദിൽ രാജു എന്ന പേര് ലഭിച്ചത്. വെങ്കട രമണ റെഡ്ഡി എന്ന ദില്‍ രാജു , ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ 40 ലേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അല്ലു അര്‍ജുന്‍' നായകനായി 2004 പുറത്തിറങ്ങിയ ആര്യ എന്ന സൂപ്പർ ഹിറ്റ് നിർമ്മിച്ചത് ദുൽ രാജുവാണ്. 2016 ല്‍ പുറത്തിറങ്ങിയ, അനുപമ പരമേശ്വരന്‍ ശര്‍വാനന്ദ് എന്നിവര്‍ നായികാനായകന്മാരായ 'ശതമാനം ഭവതി'യിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദില്‍ രാജുവിന് ലഭിച്ചിരുന്നു.
കൊവിഡ് കാലത്തും ദിൽ രാജുവിന്റെ പേര് തെലുങ്ക് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സാനിറ്റൈസറുകളും പ്രൊട്ടക്റ്റീവ് ഫെയ്സ് മാസ്കുകളും ശുചിത്വ സേനയ്ക്ക് നൽകിയിരുന്നു.കൊവിഡിനെതിരെ നിരന്തരമായി പോരാടുന്ന ശുചിത്വ സേനയ്ക്ക് അദ്ദേഹം നേരിട്ടെത്തിയാണ് സാധങ്ങള്‍ കൈമാറിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്കും നൽകിയിരുന്നു.


Click it and Unblock the Notifications











