twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശസ്ത തെലുങ്ക് താരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍

    By Midhun Raj
    |

    പ്രശസ്ത തെലുങ്ക് നടനും ഹാസ്യ താരവുമായ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ വസന്തിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. തെലുങ്കില്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളിലെല്ലാം അഭിനയിച്ച താരമാണ് ജയപ്രകാശ് റെഡ്ഡി. മൂന്ന് പതിറ്റാണ്ടിലധികമായി ടോളിവുഡില്‍ സജീവമായിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നാനൂറിലധികം സിനികളില്‍ നടന്‍ അഭിനയിച്ചിരുന്നു.

    jaya prakash reddy

    സമരസിംഹ റെഡ്ഡി, കബഡി കബഡി തുടങ്ങിയ ചിത്രങ്ങള്‍ ജയപ്രകാശ് റെഡ്ഡിയുടെതായി ശ്രദ്ധിക്കപ്പെട്ട വിജയ സിനിമകളാണ്. സമരസിംഹ റെഡ്ഡിയിലെ വില്ലന്‍ വേഷം നടന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു, ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെയായിരുന്നു നടന്‍. 74ാം വയസ്സിലാണ് തെലുങ്ക് താരത്തിന്റെ അന്ത്യം.

    അതേസമയം ജയപ്രകാശ് റെഡ്ഡിയുടെ നിര്യാണത്തില്‍ തെലുങ്ക് താരങ്ങളായ മഹേഷ് ബാബു, റാം പോത്തിനേനി, ജൂനിയര്‍ എന്‍ടിആര്‍, പ്രകാശ് രാജ്, ജെനീലിയ ദേശ്മുഖ്, കാജല്‍ അഗര്‍വാള്‍, സംവിധായകന്‍ എസ്എസ് രാജമൗലി, സംഗീത സംവിധായകന്‍ എസ്എസ് തമന്‍ തുടങ്ങിയവരെല്ലാം അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളില്‍ ചന്ദ്രബാബു നായിഡുവും ജയപ്രകാശ് റെഡ്ഡിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു. ഈ വര്‍ഷമാദ്യം മഹേഷ് ബാബു നായകനായ സരിലേരു നീക്കെവ്വാരു ആണ് ജയപ്രകാശ് റെഡ്ഡിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    Recommended Video

    One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

    ബ്രഹ്മപുത്രുഡു എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പവന്‍ കല്യാണിന്റെ ഗബ്ബര്‍ സിംഗ്, സീതയ്യ, ടെംപര്‍, പ്രേമിച്ചുകുന്തം രാം, ചെന്നകേശവരറെഡ്ഡി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ പ്രകടനം നടന്‍ കാഴ്ചവെച്ചിരുന്നു. കൂടാതെ അല്ലു അര്‍ജുന്റെ വിജയ ചിത്രം യോദ്ധാവിലും ചെറിയൊരു വേഷത്തില്‍ ജയപ്രകാശ് റെഡ്ഡി അഭിനയിച്ചിരുന്നു.

    Read more about: telugu
    English summary
    popular telugu actor jaya prakash reddy passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X