വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സാമന്ത ചെയ്തത്, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു...

ആരാധകരേയും തെന്നിന്ത്യൻ സിനിമ ലോകത്തേയും ഏറെ ഞെട്ടിച്ച സംഭവമായിരുന്നു താരങ്ങളായ സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹമോചനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴിത നിശബ്ദത വെടിഞ്ഞിരിക്കുകയാണ്. ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച വാർത്ത ശരിവെച്ചു കൊണ്ട് സാമന്തയും നാഗ ചൈതന്യയും രംഗത്ത് എത്തിയിരുന്നു. ഒക്ടോബർ 2 ന് ആണ് താരങ്ങൾ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വേർപിരിഞ്ഞതിന് ശേഷവും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നും താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഒരുപോലെയുള്ള കുറിപ്പുകളാണ് താരങ്ങൾ സോഷ്യ മീഡിയയിൽ പങ്കുവെച്ചത്. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", ഇരുവരും കുറിച്ചു.

വിവാഹമോചനം

നിമിഷനേരം കൊണ്ടാണ് സാമന്തയുടേയും നാഗചൈതന്യയുടേയും പോസ്റ്റുകൾ വൈറലായത് പ്രേക്ഷകർ ഏറെ വേദനയോടെയാണ് ഇത് ശ്രവിച്ചത്. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യയിൽ ഉടനീളം ഇവർക്ക് ആരാധകരുണ്ട്. ഏറെ വേദനജനകമാണെങ്കിലും താരങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ വിവാഹമോചനത്ത കുറിച്ചുള്ള കാരണം ചോദിച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. നാചൈതന്യയ്ക്കാണ് സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ അധികവും ലഭിക്കുന്നത്. എന്നാൽ താരങ്ങൾ ഇതുവരെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

കമന്റ് ബോക്സ് ക്ലോസ്  ചെയ്കു

സാമന്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. ചെറിയ വിശേഷങ്ങൾ പോലും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ കമന്റ് ബോക്സ് ക്ലോസ് ചെയ്തിട്ടുണ്ട്. ഡിവോഴ്സിനെ കുറിച്ചുളള ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് സാം കമന്റ് ബോക്സ് ക്ലോസ് ചെയ്തതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഇരുവരും തങ്ങളുടെ ജോലിയിൽ സജീവമായിട്ടുണ്ട്. നാഗ ചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ റിലീസിന് ശേഷമാണ് താരങ്ങൾ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയുടെ റിലീസിന് വേണ്ടിയാണ് ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

പ്രണയവിവാഹം

ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുക്കുകയായിരുന്നു. ഏകദേശം 7 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്. താരങ്ങളുടെ നാലാം വിവാഹ വർഷികം അടുക്കുമ്പോഴാണ് ഇരുവരും തമ്മിൽ അകലുന്നത്. 2017 ഒക്ടോബർ 6 ആയിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു കല്യാണം. ഗോവയിൽ വെച്ച് നടന്ന വിവാഹത്തിന് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നൽകിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്.

നാഗാർജുനയുടെ വാക്കുകൾ

സാമന്തയുടെ നാഗചൈതന്യയുടേയും വിവാഹമോചനം ഒഴിവാക്കുവാക്കാൻ ടോളിവിഡ് സിനിമാ ലോകം ഒന്നടങ്കം ശ്രവിച്ചിരുന്നു. വിഷയത്തിൽ നാഗാർജുനയ്ക്കൊപ്പം നടൻ ചിരഞ്ജീവിയും ഇടപെട്ടതായ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടിരുന്നില്ല. താരങ്ങൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. കൗൺസിലിംഗും കഴിഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം സാമന്തയേയും മകനേയും പിന്തുണച്ച് നാഗാർജുന എത്തിയിരുന്നു. സാമന്ത തങ്ങൾക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കുമെന്നാണ് നടൻ പറയുന്നത്. സാമന്തയ്ക്കും നാ​ഗ ചൈതന്യയ്ക്കും ഇടയിൽ സഅപ്രതീക്ഷിതമായതാണ് സംഭവിച്ചത്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. കൂടാതെ അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആണ്. ദൈവം ഇരുവരെയും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനു​​ഗ്രഹിക്കട്ടെ...' നാ​ഗാർജുന സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X