സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയ്ക്ക് നല്ലകാലം, നടിയുടെ കരിയർ പോകും, പ്രവചനം വൈറൽ
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ഞെട്ടലോടെ ശ്രവിച്ച വാർത്തയായിരൂന്നു സാമന്ത- നാഗ ചൈതന്യ വിവാഹമോചനം. സേഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത പ്രചരിക്കുന്നത്. നാഗ ചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്ന പേരാണ് നടി പേരിൽ നിന്ന് ഒഴിവാക്കിയത്. തുടർന്ന് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും എസ് എന്ന് ആക്കുകയും ചെയ്തിരുന്നു . എന്നാൽ വിവാഹ മോചനത്തെ കുറിച്ച് സാമന്തയോ നാഗ ചൈതന്യയോ പ്രതികരിച്ചിട്ടില്ല. അതേസമയം നടി പേര് മാറ്റിയതല്ലാതെ സോഷ്യൽ മീഡിയയിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ല.
എന്നാൽ താരങ്ങൾ ഒന്നിക്കില്ലെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നടി സാമന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും പോസ്റ്റുമായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ച വർധിപ്പിച്ചത്. എന്നാൽ നടി ഇതിനെ കുറിച്ച് പ്രതികരിക്കാനും തായ്യാറായിരുന്നില്ല. ഇത് വലിയ ചർച്ചകളിലേയ്ക്ക് നയിച്ചിരുന്നു. നാഗചൈതന്യയും കുടുംബവുമായി അകന്ന് ജീവിക്കുകയാണ് സാമന്ത. അക്കിനേനി കുടുംബത്തിലെ പാർട്ടികൾക്കൊന്നും സാമന്ത പങ്കെടുക്കാറില്ല.

നാഗചൈതന്യയുടെ പിതാവ് നാഗാർജജുനയുടെ പിറന്നാളിന് സാമന്ത എത്തിയിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രമായിരുന്നു ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. വിവാഹമോചന വാർത്തകൾ സേഷ്യൽ മീഡിയിൽ വലിയ ചർച്ചയാവുമ്പോഴായിരുന്നു നടന്റെ പിറന്നാൾ. സാമന്തയുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. എന്നാൽ ഷൂട്ടിംഗ് തിരക്കിലാണ് നടി എന്നായിരുന്നു പുറത്ത് വന്ന പ്രതികരണം. ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നാഗചൈതന്യയും സായി പല്ലിയും ഒന്നിച്ചെത്തിയ ചിത്രമായ ലവ് സ്റ്റോറി റിലീസ് ചെയ്തത്. സിനിമ റിലീസിന്റെ ഭാഗമായി നാഗ ചൈതന്യയുടെ വീട്ടില്‍ വച്ച് പാർട്ടി സംഘടിപ്പിച്ചിരുന്നു. ബോളിവുഡ് താരം ആമീർ ഖാൻ പാർട്ടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ ഈ വരുന്നിലും സാമന്ത എത്തിയിരുന്നില്ല.

വിവാഹമോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിട്ടില്ലെങ്കിലും നാഗചൈതന്യ മനസ് തുറന്നിരുന്നു. പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വിവാഹ മോചനത്തെ കുറിച്ചുള്ള ഗോസപ്പ് വാർത്തയെപ്പറ്റി നടൻ പ്രതികരിച്ചത്. വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തുടക്കത്തില്‍ വേദനിപ്പിച്ചു എന്നും എന്നാല്‍ ഇപ്പോള്‍ അത് കാര്യമാക്കുന്നില്ല എന്നുമായിരുന്നു നടൻ പറഞ്ഞത്. അതേസമയം നടനും ലവ് സ്റ്റോറി ടീമിനും ആശംസയുമായി സാമന്ത എത്തിയിരുന്നു. നാഗ ചൈതന്യയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു നടിവ ആശംസ നേർന്നത് . നന്ദി പറഞ്ഞ് കൊണ്ട് നടനും രംത്ത് എത്തിയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവുന്നത് ഒരു ജ്യോത്സ്യന്റെ പ്രവചനമാണ്. നാഗ ചൈതന്യയുമായുള്ള വേർ പിരിയൽ സാമന്തയ്ക്ക് നല്ലതായിരിക്കില്ല എന്നാണ് ജ്യോത്സ്യൻ പറയുന്നത്. നടിയുടെ കരിയര്‍ താഴോട്ട് പോകുമെന്നാണ് പറയുന്നത്. പ്രവചനം ഇങ്ങനെ... '' നാഗ ചൈതന്യയുമായുള്ള ദാമ്പത്യ ജീവിതം സാമന്ത അവസാനിപ്പിയ്ക്കുകയാണെങ്കില്‍ നടിയുടെ കരിയര്‍ താഴോട്ട് പോകും, സിനിമകള്‍ കുറയും എന്നാണ് സ്വാമി പറയുന്നത്. അതേ സമയം നാഗ ചൈതന്യയുടെ കരിയറില്‍ ഉയര്‍ച്ച ഉണ്ടാവുമത്രെ. ബോളിവുഡ് സിനിമകള്‍ സാമന്തയ്ക്ക് വരും എന്നും അത് കാരണം നടി മുംബൈയിലേക്ക് താമസം മാറുമെന്നും ജോത്സ്യന്‍ പറയുന്നു. എന്നാല്‍ കരിയറില്‍ കാര്യമായ വളര്‍ച്ച കാണുന്നില്ലെന്നാണ് പ്രവചനം''. വേണു ജ്യോത്സ്യന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമയും കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകൻ കഴിയാത്തത് കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
Recommended Video

ബന്ധം വേർപിരിയാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ. കൗൺസിലിംഗിന് ഫലം കണ്ടില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് വിവരം. നാഗചൈതന്യ- സാമന്ത വിഷയത്തിൽ പിതാവ് നാഗാർജുന ഇടപെട്ടിട്ടുണ്ട്.


Click it and Unblock the Notifications