For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത, കാരണം..

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാമന്തയും നാഗചൈതന്യയും മലയാള സിനിമയിൽ താരങ്ങൾ സജീവമല്ലെങ്കിലും കൈനിറയെ ആരാധകരുണ്ട്. താരങ്ങളുടെ ചിത്രങ്ങൾക്ക് മലയാളത്തിലും നിരവധി കാഴ്ചക്കാരുണ്ട്. ഭാഷാവ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളേയും താരങ്ങളേയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

  എന്നെ നന്നായി വളർത്താൻ വേണ്ടി ഒത്തിരി കാര്യങ്ങൾ മാറ്റി വെച്ചിട്ടുണ്ട്, അമ്മയ്ക്ക് ആശംസയുമായി സായി വിഷ്ണു

  ഈ അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടിച്ച വിവാഹമോചനം ആയിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും. ഒക്ടോബർ 2 ന് ആയിരുന്നു ഇരുവരും വേർപിരിയുന്നതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചില സൂചനകൾ നടി നൽകിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ഇരുവരും വേർപിരിയുന്നതായിട്ടുള്ള വാർത്തകളും പ്രചരിക്കുകയായിരുന്നു. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  മൈക്ക് കിട്ടിയാല്‍ വെറുതെ വിടില്ല, അച്ഛനെപ്പോലെയാണെന്ന് പറയാറുണ്ട്; രാജന്‍ പി ദേവിന്റെ മകന്‍ ജൂബിൽ

  എല്ലാത്തിനും യെസ് പറയില്ല, പഴയത് പോലെ ഇനി സിനിമ ചെയ്യില്ല, തുറന്ന് പറഞ്ഞ് ഭാവന

  സാമന്ത പേര് മാറ്റിയത് പ്രേക്ഷകരുടെ ഇടയിലും സിനിമ ലോകത്തും വലിയ ചർച്ചയാകുമ്പോഴണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. ഒരു പൊതുവായ കുറുപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. നാഗ ചൈതന്യ- സായി പല്ലവി ചിത്രമായ ലവ് സ്റ്റോറിയുടെ റിലീസിന് ശേഷമായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

  "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്ന് പങ്കുവെച്ച് കൊണ്ടാണ് വിവാഹമേചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ കുറിപ്പ് തന്നെയായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

  വിവാഹമോചനത്തിന് പിന്നാലെ തന്നെ നിരവധി വിവാദങ്ങങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് സാമന്തയായിരുന്നു. വാക്കുകള്ഡ അതിര് വിട്ടപ്പോൾ നടി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കൂടാതെ നിയമപരമായ നടപടിയും എടുത്തിരുന്നു. കൂടാതെ താൻ തേറ്റ് പിൻമാറില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  വിവാഹമോചനത്തിന് ശേഷം വീണ്ടും നടി വീണ്ടും ജോലിയിൽ സജീവമായിട്ടുണ്ട് കരിയറിൽ നിരവധി സന്തോഷം നടിടെ തേടി എത്തിയിട്ടുണ്ട്. ബാഫ്റ്റ് അവാര്‍ഡ് ജേതാവിന്റെ പ്രൊജക്റ്റായ 'അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവി'ല്‍ ഭാഗമാകുകയാണ് സാമന്ത. താരം തന്നെയായിരുന്നു ഈ സന്തോഷ വർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബൈ സെക്ഷ്വല്‍ തമിവഴ് സ്‍ത്രീയായിട്ടാണ് സാമന്ത അഭിനയിക്കുന്നത്. കൂടാതെ സിനിമയ്ക്ക് വേണ്ടി ഓഡീഷന് പോയതിനെ കുറിച്ചും സാം വെളിപ്പെടുത്തിയിരുന്നു. വ്യത്യാസ്ത കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്.

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ഇപ്പോഴിത സിനിമ കോളങ്ങളിൽ ചർച്ചയാവുന്നത്. നാഗാർജ്ജുയുടെ സ്റ്റുഡിയോയിൽ സാമന്ത വീണ്ടും എത്തിയതിന് കുറിച്ചാണ്, വിവാഹമോചനത്തിന് ശേഷം ഇതാദ്യമായിട്ടാണ് സാം നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ എത്തുന്നത്. ഇത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നാഗാർജ്ജുനയുടെ സ്റ്റുഡിയോയിൽ നടി എന്തിന് എത്തിയതെന്നുള്ള അന്വേഷണത്തിലാണ് ആരാധകർ. എന്നാൽ സ്വാകാര്യ ആവശ്യത്തിന് അല്ല താരം എത്തിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തികച്ചും പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ഡബ്ബിംഗിന് വേണ്ടിയാണ് താരം സ്റ്റുഡിയോയിലെത്തിയത്.

  Read more about: naga chaitanya samantha
  English summary
  Post Separation Samantha visits ex-father-in-law Nagarjuna's studio Hyderabad Studio
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X