പുരാണ കഥയില്‍ നായകനാകാന്‍ ഒരുങ്ങി പ്രഭാസ്? ആകാംക്ഷകളോടെ ആരാധകര്‍
ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബാഹുബലിയ്ക്ക് പിന്നാലെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ നടനായും പ്രഭാസ് മാറിയിരുന്നു. ബാഹുബലിക്ക് പിന്നാലെ സാഹോ എന്നൊരു ചിത്രം നടന്റെതായി പുറത്തിറങ്ങിയിരുന്നെങ്കിലും സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. സാഹോ കഴിഞ്ഞ് ഒരു റൊമാന്റിക്ക് ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്.

രാധേ ശ്യാം എന്ന പേരിട്ട ചിത്രം നിലവില്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാധേ ശ്യാമിന് പുറമെ നാഗ് ആശ്വിന്‍ സംവിധാനം ചെയ്യുന്ന ഒരു സയന്‍സ് ഡ്രാമയും തെലുങ്ക് സൂപ്പര്‍ താരത്തിന്റെതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രഭാസിന്റെ പുതിയൊരു സിനിമയെ കുറിച്ചുളള വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
Recommended Video
ഭൂഷന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പുരാണ കഥയായിരിക്കും പറയുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏത് പുരാണ കഥയായിരിക്കും ചിത്രത്തില്‍ പറയുകയെന്ന് വ്യക്തമല്ല. ചരിത്രപരമായ സമീപനം ചിത്രത്തിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിനെ സംവിധായകന്‍ സമീപിച്ചതായും നടന് കഥ ഇഷ്ടപ്പെട്ടുവെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി ദീപികാ പദുകോണാണ് നായികയായി എത്തുന്നത്. മഹാനടി നിര്‍മ്മിച്ച വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണിത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി കോടികളാണ് പ്രഭാസും ദീപികാ പദുകോണും വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ബാഹുബലി സീരിസിലൂടെ ശ്രദ്ധേയനായ പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. 300കോടിയിലധികം ചെലവഴിച്ചാണ് വൈജയന്ത്രി ക്രിയേഷന്‍സ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം പ്രഭാസിന്റെ മിക്ക ചിത്രങ്ങളും മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് പ്രഭാസ്, ബാഹുബലി മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രഭാസ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു തെലുങ്ക് സൂപ്പര്‍താരത്തിന്റെ സാഹോ തിയ്യേറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications