twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുംബിക്കാനും ഷർട്ട് അഴിക്കാനും മടിയാണ്; അഭിനയിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത കാര്യത്തെ പറ്റി പ്രഭാസ്

    |

    ബാഹുബലി നായകന്‍ പ്രഭാസിന്റെ പുതിയ ചിത്രം രാധേ ശ്യാം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് പതിനൊന്ന് മുതലായിരിക്കും സിനിമയുടെ റിലീസ്. പ്രഭാസിനൊപ്പം പൂജ ഹെഡ്‌ഹെയും നായികയായി അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. അതേ സമയം ചിത്രത്തിലെ നായിക-നായകന്മാരുടെ പ്രണയരംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനകം പുറത്ത് വന്ന ട്രെയിലറില്‍ പ്രണയാതുരമായ ദൃശ്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.

    മുന്‍പ് പല സിനിമകളില്‍ പ്രഭാസ് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് സൂപ്പര്‍താരം പറയുന്നത്. അത്തരത്തില്‍ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് പ്രഭാസ് പറഞ്ഞ വിവരം അറിയാം.

    പ്രണയകഥയിൽ സംവിധായകൻ പറയുന്നതെല്ലാം അഭിനയിക്കണം

    'ഇതൊരു പ്രണയകഥയാണ്. സംവിധായകന്‍ അങ്ങനെയാണ് എഴുതിയത്. അതിനാല്‍ എനിക്ക് നോ പറയാന്‍ പോലും കഴിയില്ല. ഒരു വാണിജ്യ സിനിമയില്‍ നമുക്ക് അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ പ്രണയകഥകളില്‍ അത് ആവശ്യമാണ്. ഇപ്പോള്‍ പോലും, ചുംബന രംഗങ്ങള്‍ ചെയ്യുമ്പോഴും ഷര്‍ട്ട് അഴിക്കുമ്പോഴും എനിക്ക് അസ്വസ്ഥത തോന്നാറുണ്ട്. സെറ്റില്‍ എത്ര പേരുണ്ടെന്ന് ഞാന്‍ പരിശോധിച്ചതിന് ശേഷം ആളുകല്‍ കൂടുതലുണ്ടെങ്കില്‍ നമുക്ക് മറ്റെവിടെയെങ്കിലും പോയി ചെയ്യാം എന്നാവും ഞാന്‍ പറയുക. ഛത്രപതി എന്ന ചിത്രത്തിലും സിനിമയുടെ സെറ്റില്‍ നിന്നും ഷര്‍ട്ട് അഴിച്ച് മാറ്റാന്‍ രാജമൗലി സാര്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. എന്നും നടന്‍ പറയുന്നു.

    യൂറോപ്പില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് രാധേ ശ്യാം

    1970 കളില്‍ യൂറോപ്പില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് രാധേ ശ്യാം എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്. തെലുങ്ക്, ഹിന്ദി, കന്നട, മലയാളം, ചൈനീസ്, ജപ്പാനീസ് എന്നിങ്ങനെയുള്ള ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. പല ഭാഷകളില്‍ ഒന്നിച്ചൊരുക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് താരം.

    വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍; സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ പേര് മാറ്റി താരപത്‌നിവിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍; സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ പേര് മാറ്റി താരപത്‌നി

    പ്രഭാസിന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്നൊരു ചിത്രമായിരിക്കും

    പ്രഭാസിനും പൂജയ്ക്കും പുറമേ ഭാഗ്യശ്രീ, കൃഷ്ണം രാജു, സത്യരാജ്, ജയറാം, കുനാല്‍ റോയി കപൂര്‍, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് രാധ കൃഷ്ണ കുമാര്‍ ആണ്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയതായിരുന്നു. 2021 ജൂലൈയില്‍ റിലീസ് തീരുമാനിച്ചെങ്കിലും കൊവിഡ് മഹാമാരി കാരണം നീട്ടി വെക്കുകയായിരുന്നു. എന്തായാലും പ്രഭാസിന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്നൊരു ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    പകരമാവാന്‍ സുരേഷ് ഗോപി വരില്ല; മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് അവതാരകന്‍, ഇന്നോ നാളെയോ പ്രൊമോ എത്തുംപകരമാവാന്‍ സുരേഷ് ഗോപി വരില്ല; മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് അവതാരകന്‍, ഇന്നോ നാളെയോ പ്രൊമോ എത്തും

    Recommended Video

    ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam
     ബാഹുബലിയിലൂടെ താരപദവി നേടിയ നടൻ

    രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ബാഹുബലി എന്നൊരറ്റ സിനിമയിലൂടെ വലിയ താരപദവി നേടിയ നടനാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ബോക്സോഫീസിൽ വിപ്ലവം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ബോക്സോഫീസിൽ ആദ്യമായി ആയിരം കോടി നേടിയ സിനിമയാണെന്ന പ്രത്യേകതയും ബാഹുബലിയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് താരമൂല്യം വർദ്ധിച്ചതോടെ പ്രതിഫലത്തിൻ്റെ കാര്യത്തിലും പ്രഭാസ് ഒന്നാമത് എത്തിയിരുന്നു. നിലവിഷ ഒരു സിനിമയ്ക്ക് വേണ്ടി 150 കോടി വരെയാണ് നടൻ്റെ പ്രതിഫലമെന്നാണ് അറിയുന്നത്. ആദിപുരുഷ് ആണ് പ്രഭാസിൻ്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

    നടുറോഡിലിരുന്ന് താൻ കരഞ്ഞെന്ന് ഭാവന, സ്വപ്‌നക്കൂടിൻ്റെ ലൊക്കേഷനില്‍ നടന്ന അപകടത്തെ പറ്റി നടിനടുറോഡിലിരുന്ന് താൻ കരഞ്ഞെന്ന് ഭാവന, സ്വപ്‌നക്കൂടിൻ്റെ ലൊക്കേഷനില്‍ നടന്ന അപകടത്തെ പറ്റി നടി

    Read more about: prabhas പ്രഭാസ്
    English summary
    Prabhas About His Kiss Scene With Pooja Hedge In Radhe Shyam, Says He Was Uncomfortable
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X