പ്രഭാസിന്‌റെ 500 കോടി ബഡ്ജറ്റ് ചിത്രം തുടങ്ങി, അമിതാഭ് ബച്ചന് വേണ്ടി ആദ്യ ക്ലാപ്പടിച്ച് നടന്‍

By Midhun Raj

പ്രഭാസും ദീപിക പദുകോണും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌റെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മഹാനടി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഒരുക്കിയ നാഗ് അശ്വിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്‌റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് സൂചന. 500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രഭാസിന്‌റെ പാന്‍ ഇന്ത്യന്‍ ചിത്രം ഹൈദാബാദില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അമിതാഭ് ബച്ചനും ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

prabhas-amitabhbachachan

ഒരു മുഴുനീള കഥാപാത്രം തന്നെയാണ് ബോളിവുഡ് ഇതിഹാസം അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ പ്രെെവറ്റ് സ്റ്റുഡിയോയിലാണ് പ്രഭാസ് ചിത്രത്തിന്‌റെ പൂജ നടന്നത്. അമിതാഭ് ബച്ചന്‍ ചടങ്ങിന് എത്തിയിരുന്നു. പ്രഭാസാണ് അമിതാഭ് ബച്ചന് ആദ്യ ക്ലാപ്പ് അടിച്ചത്. ഇതിന്റെ സന്തോഷം പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഗുരു പൂര്‍ണിമ ദിനത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഗുരുവിന് ക്ലാപ്പ് അടിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി താന്‍ കണക്കാക്കുന്നു' എന്നാണ് പ്രഭാസ് കുറിച്ചത്.

പ്രോജക്ട് കെ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്‌. ബിഗ് ബഡ്ജറ്റ് സിനിമയ്ക്കായി ലോകനിലവാരത്തിലുളള സെറ്റാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്. പ്രഭാസ് ചിത്രത്തിന് വേണ്ടി അമിതാഭ് ബച്ചന്‍ പത്ത് ദിവസം ഹൈദരാബാദിലുണ്ടാവും. വൈജയന്തി മൂവീസിന്‌റെ ബാനറില്‍ അശ്വിനി ദത്താണ് പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷിന്‌റെ മഹാനടി നിര്‍മ്മിച്ചതും ഈ ബാനര്‍ തന്നെയാണ്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് ചിത്രം പ്രഖ്യാപിച്ചത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും സിനിമ എത്തും. കൂടാതെ മറ്റ് നിരവധി ഭാഷകളില്‍ പ്രഭാസ് ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുമെന്നും അറിയുന്നു. ദീപിക പദുകോണ്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

ഞങ്ങള്‍ക്ക് പറയാനുളളത്

പ്രഭാസ്-ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ വലിയ ആവേശം നല്‍കിയ ഒരു വാര്‍ത്തയാണ്. ഇവര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ പ്രതീക്ഷകള്‍ ഇരട്ടിച്ചു. സംവിധായകന്‍ നാഗ് അശ്വിന്‍ ആയതുകൊണ്ട് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X