ഇതുവരെ പറഞ്ഞത് പോലെയല്ല, നടന്‍ പ്രഭാസും നടി കൃതി സനോനും വിവാഹിതനാവുന്നു; നിശ്ചയം മാലിദ്വീപിലെന്ന് റിപ്പോർട്ട്

നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്ധാനിയും തമ്മിലുള്ള വിവാഹവിശേഷങ്ങളാണ് ബോളിവുഡില്‍ തരംഗമാവുന്നത്. മാധ്യമങ്ങളെല്ലാം താരവിവാഹത്തിന് പിന്നാലെയാണ്. അതേസമയം തെന്നിന്ത്യന്‍ സിനിമാലോകത്തും സമാനമായൊരു താരവിവാഹം ഉടനെ നടന്നേക്കുമെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ഏറെ കാലമായി ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നടന്‍ പ്രഭാസിന്റേത്. ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ലോകപ്രശസ്തിയിലേക്ക് വളര്‍ന്ന പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങള്‍ വന്ന് കഴിഞ്ഞു. എന്നിരുന്നാലും ഇക്കാര്യത്തിലൊരു വ്യക്തത വന്നിരുന്നില്ല. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് സൂചന നല്‍കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ എത്തിയത്.

അനുഷ്‌ക ഷെട്ടിയെ പ്രഭാസ് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍

ബാഹുബലിയിലൂടെ ഒരുമിച്ചത് മുതല്‍ നടി അനുഷ്‌ക ഷെട്ടിയെ പ്രഭാസ് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇരുവരും വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി.

എന്നാല്‍ തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നും ഇതുവരെ തങ്ങള്‍ക്കിടയില്‍ പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നടി കൃതി സനോനിന്റെ പേര് കൂടി ഇതിലേക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പ്രഭാസും കൃതിയും വിവാഹിതരായേക്കുമെന്നാണ് കിംവദന്തികള്‍.

ഇരുവരുടെയും പ്രണയം ഏകദേശം സത്യമാണെന്നാണ് സൂചനക

ഇരുവരുടെയും പ്രണയം ഏകദേശം സത്യമാണെന്നാണ് സൂചനകള്‍. ഇതുവരെ കൃതിയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പ്രഭാസ് തയ്യാറായിട്ടില്ല. നേരെ തിരിച്ച് കൃതിയും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ താരങ്ങളുടെ വിവാഹനിശ്ചയത്തെ സംബന്ധിക്കുന്ന പുത്തന്‍ കഥകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

 മാലിദ്വീപില്‍ വച്ച് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കും

ഓവര്‍സീസീസ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധു കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചൊരു പോസ്റ്റാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രഭാസിന്റെയും കൃതി സനോനിന്റെയും ബന്ധം അടുത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല അടുത്ത മാസം മാലിദ്വീപില്‍ വച്ച് വിപുലമായ ചടങ്ങില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കുമെന്നും ഉമൈര്‍ ട്വീറ്റിലൂടെ പറഞ്ഞു.

അതുവരെ താരവിവാഹത്തെ കുറിച്ച് വ്യക്തതയൊന്നും വരാത്തതിനാൽ ഈ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. മാത്രമല്ല പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇതിനോട് അനുബന്ധിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വൈകാതെ വിവാഹമെങ്കിൽ സിനിമയിൽ നിന്നും അകന്ന് നിൽക്കുമോ എന്നതടക്കം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

താരങ്ങളോ അവരുടെ അടുത്തവൃത്തങ്ങളോ വാര്‍ത്തയില്‍ ഇനിയും പ്രതികരിച്ചിട്ടില്ല

താരങ്ങളോ അവരുടെ അടുത്തവൃത്തങ്ങളോ വാര്‍ത്തയില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രഭാസിന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഇതിന് സാധിച്ചിരിക്കുകയാണ്. വൈകാതെ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥീരികരണം വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഏവരും. എന്തായാലും സഹപ്രവര്‍ത്തകരായ താരങ്ങള്‍ക്കിടയില്‍ പ്രഭാസും കൃതിയും തമ്മിലുള്ള പ്രണയം ചര്‍ച്ചയാക്കപ്പെടാറുണ്ടെന്ന് അടുത്തിടെ നടന്‍ വരുണ്‍ ധവാന്റെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമായതാണ്.

കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു

അടുത്തിടെ ഒരു ചാറ്റ് ഷോ യില്‍ കൃതിയുടെ കൂടെ വരുണും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് തമാശരൂപേണ വരുണ്‍ പറഞ്ഞത്. അതാരാണെന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹമിപ്പോള്‍ മുംബൈയില്‍ നടി ദീപിക പദുക്കോണിന്റെ കൂടെ അഭിനയിച്ച് കെണ്ടിരിക്കുകയാണെന്നും പറഞ്ഞു. പ്രൊജക്ട് കെ എന്ന പേരിലൊരുങ്ങുന്ന ദീപികയുടെ ചിത്രത്തില്‍ നായകനായി പ്രഭാസും അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇത് പ്രഭാസിനെ ഉദ്ദേശിച്ച് വരുണ്‍ പറഞ്ഞതാണെന്ന കാര്യവും വ്യക്തമായി.

More from Filmibeat

Read more about: prabhas പ്രഭാസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X