പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി രാധേശ്യാം ടീം, പിറന്നാൾ ആഘോഷമാക്കാൻ ആരാധകരും...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. തെലുങ്കിലാണ് നടൻ സജീവമെങ്കിലും നടന് മലയാളത്തിൽ കൈനിറയെ ആരാധകരുണ്ട്. നടന്റെ അന്യഭാഷ ചിത്രങ്ങളെല്ലാം കേരളത്തിലും മികച്ച ആരാധകരെ സ്വന്തമാക്കാറുണ്ട് . ഭാഷവ്യത്യാസമില്ലാതെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടോളിവുഡ് താരമാണ് പ്രഭാസ്.

Prabhas

പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. ഒക്ടോബർ 23 ന് ആണ് നടന്റെ പിറന്നാൾ. വലിയ സർപ്രൈസാണ് നടനായി കരുതിവെച്ചിരിക്കുന്നത്. നടന്റെ പിറന്നാളിനൊടനുബന്ധിച്ച് പുതിയ ചിത്രമായ രാധേശ്യാമിന്റെ ടീസർ പുറത്ത് വിടാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.. അതിന് മുന്നോടിയായി രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. പ്രഭാസ് തന്റേ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ചിന്തയില്‍ മുഴുകി നില്‍കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ആരാണ് വിക്രമാദിത്യ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഇതിനുളള ഉത്തരമായിരിക്കും നടന്റെ പിറന്നാൾ ദിവസം പുറത്ത് ഇറങ്ങുന്ന ടീസറെന്നാണ് സൂചന.

ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന പോസ്റ്ററുകള്‍ എല്ലാം സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജന്മദിനമായ 23 ന് പുറത്തിറക്കുന്ന വിക്രമാദിയ ക്യാരക്ടര്‍ ടീസറിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള ഫാന്‍സ്. പൂജാ ഹെഗ്‌ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പൂജ പ്രഭാസ് എന്നിവരെ കൂടാെത വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സച്ചിന്‍ കേദേഖര്‍, പ്രിയദര്‍ശിനി പുലികൊണ്ട, ഭാഗ്യശ്രീ, മുരളി ശര്‍മ, കുനാല്‍ റോയി കപൂര്‍, റിദ്ദി കുമാര്‍, ശാഷ ചെട്രി, സത്യന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട് . 2022, ജനുവരി 14 ന് തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് നടൻ ലോകസിനിമാലോകത്ത് ചർച്ചയാവുന്നത്. ബഹുബലിയിൽ രണ്ട് കഥാപാത്രങ്ങളെ ആയിരുന്നു നടൻ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായി പുറത്ത് ഇറങ്ങിയ ചിത്രം പ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിന് ശേഷം നിരവധി പുരസ്കാരങ്ങൾ നടനെ തേടി എത്തിയിരുന്നു. ഇന്നും പ്രങഭാസിന്റെ ബാഹുബലി സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. പ്രഭാസിനെ പോലെ തന്നെ അനുഷ്ക ഷെട്ടി, റാണ എന്നിവരുടെയും കരിയർ ഈ ചിത്രം മാറ്റി മറിച്ചിരുന്നു. താരങ്ങളുടെ പ്രകടനവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു, സംവിധായകൻ എസ് എസ് രാജമൗലിയേയും ലോക സിനിമയിൽ ചർച്ചയായത് ഈ ചിത്രത്തിലൂടെയാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ മറ്റൊരു ചിത്രമാണ് 'ആദിപുരുഷ്'. രാമയണ കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോണാണ് ചിത്രത്തില്‍ നായിക. സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.ഓം റൗട്ടാണ് ആദിപുരുഷെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് പളനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആഗസറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടള്ളത്. ആദിപുരുഷ് കൂടാതെ നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിന്‍ ചിത്രം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സാലാർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള നടന്റെ മറ്റ് ചിത്രങ്ങൾ.

More from Filmibeat

Read more about: prabas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X