പ്രായം കൂടുന്നു, സിനിമകൾ തീർക്കണം; ധൃതി പിടിച്ച് പ്രഭാസ്; താരത്തിന്റെ തീരുമാനത്തിന് പിന്നിൽ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനാണ് പ്രഭാസ്. കൽക്കി 2898 എഡിയുടെ വിജയം തുടരെ വന്ന പരാജയങ്ങളുണ്ടാക്കിയ ഇടിവിൽ നിന്നും പ്രഭാസിന്റെ കരിയർ ​ഗ്രാഫിനെ തുണച്ചു. വൻ കലക്ഷനാണ് ചിത്രം ഇന്ത്യയിൽ നിന്നും പുറത്ത് നിന്നും നേ‌ടിയത്. ബാഹുബലിക്ക് ശേഷം ആദ്യമായാണ് നടന് ഇത്രയും വലിയ ഹിറ്റ് ലഭിക്കുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടാൻ തു‌ടങ്ങിയത്.

അതുവരെയും തെലുങ്ക് സിനിമാ രം​ഗത്ത് ഒതുങ്ങി നിന്ന പ്രഭാസ് ഈ ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടുക്കും ചർച്ചയായി. എന്നാൽ ബാഹുബലിയുടെ വിജയം പിന്നീട് പ്രഭാസിന് ഒരു വെല്ലുവിളിയുമായി. ബാഹുബലിക്ക് ശേഷം വന്ന പ്രഭാസ് സിനിമകളെല്ലാം താരതമ്യം ചെയ്യപ്പെട്ടു. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഈ സിനിമകൾ വന്നില്ല. ബാഹുബലിക്ക് ശേഷം നടൻ തുടരെ സിനിമകൾ കമ്മിറ്റ് ചെയ്യുകയുമുണ്ടായി.

Prabhas

ബാഹുബലിക്ക് ശേഷം വന്ന ഓരോ സിനിമകളും പരാജയപ്പെടുമ്പോൾ പ്രഭാസിന് സമ്മർദ്ദേമേറി. ആദിപുരിഷ് എന്ന സിനിമ പരാജയപ്പെട്ടപ്പോൾ പ്രഭാസിന് ഇനി തിരിച്ച് വരവില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ പിന്നീട് വന്ന സലാർ നടന് ആശ്വാസമായി. കൽക്കിയുടെ വിജയത്തോടെ പഴയ താരമൂല്യം പ്രഭാസിന് തിരികെ ലഭിച്ചു. ഇപ്പോഴിതാ ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പ്രഭാസ്.

ദ രാജ സാബ്, ഫൗജി, സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകൾ. സന്ദീപ് വാങ്ക റെഡ്ഡിയാെരുക്കുന്ന സ്പിരിറ്റിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. എന്നാൽ മറ്റ് രണ്ട് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സലാർ, കൽക്കി എന്നീ സിനിമകളുടെ രണ്ടാം ഭാ​ഗവും എത്തും. ഇതിന് പുറമെ ഒന്നിലേറെ സിനിമകളുടെ ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.

Prabhas

രാം ചരൺ, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങിയ ടോളിവുഡ് സൂപ്പർസ്റ്റാറുകളൊന്നും തുടരെ സിനിമകൾ ചെയ്യുന്നവരല്ല. പലപ്പോഴും വർഷത്തിൽ ഒരു സിനിമയേ ഇവരുടേതായി റിലീസ് ചെയ്യാറുള്ളൂ. എന്തുകൊണ്ടാണ് പ്രഭാസ് മാത്രം ഇത്രമാത്രം സിനിമകൾ തുടരെ ചെയ്യുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് താരത്തിന്റെ അ‌ടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരമാണിപ്പോൾ തെലുങ്ക് മീഡിയകളിൽ ചർച്ചയാകുന്നത്.

50 വയസ് പൂർത്തിയാകുന്നതിന് മുമ്പ് പറ്റുന്നത്ര സിനിമകൾ ചെയ്യാനും അമ്പത് വയസിന് ശേഷം കരിയറിലെ തിരക്കുകൾ കുറയ്ക്കാനുമാണ് പ്രഭാസിന്റെ തീരുമാനം. ഒക്ടോബർ 23 ന് ന‌ടന് 45 വയസ് പൂർത്തിയാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് സിനിമകൾ പൂർത്തിയാക്കാനാണ് നടൻ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പ്രായം 45 ആകാറായിട്ടും പ്രഭാസ് വിവാഹിതനായിട്ടില്ല. വിവാഹത്തെക്കുറിച്ച് നടന് നേരെ നിരന്തരം ചോദ്യങ്ങൾ വരാറുണ്ട്. എന്നാൽ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതാണ് പ്രഭാസിന്റെ രീതി.

More from Filmibeat

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X