അനുഷ്കയെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാർ; മുഴുവൻ സമയവും സെറ്റിൽ; പ്രഭാസിന്റെ കുടുംബത്തിന് ആശങ്ക

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതി നേടിയ താര ജോഡികളാണ് പ്രഭാസും അനുഷ്ക ശർമ്മയും. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് ഈ താരജോഡി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളുമാണ് പ്രഭാസും അനുഷ്കയും. രണ്ട് പേരുടെയും കുടുംബത്തിനും പരസ്പരം അറിയാം. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് നാളുകളായി തുടരുന്ന ​ഗോസിപ്പാണ്. എന്നാൽ രണ്ട് പേരും അഭ്യൂഹങ്ങൾ നിഷേധിക്കുകയാണുണ്ടായത്.

പ്രഭാസ് അനുഷ്കയെ വിവാഹം ചെയ്യണമെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. ഇപ്പോഴിതാ അനുഷ്കയും പ്രഭാസും തമ്മിൽ അടുക്കാൻ നടന്റെ വീട്ടുകാരും ആ​ഗ്രഹിക്കുന്നെന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രഭാസിന്റെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടന് 43 വയസായി. കുടുംബജീവിതത്തിലേക്ക് കടക്കണമെന്ന് ബന്ധുക്കൾ ആ​ഗ്രഹിക്കുന്നു. പ്രഭാസിനും ഇതിൽ എതിർപ്പൊന്നും ഇല്ല. പക്ഷെ അദ്ദേഹം സോഷ്യൽ അല്ലെന്നതാണ് പ്രധാന പ്രശ്നം.

Prabhas, Anushka Shetty

ജോലിക്ക് വേണ്ടി മാത്രമാണ് മിക്കപ്പോഴും പുറത്തേക്ക് പോകുന്നത്. സിനിമാ സെറ്റുകളിൽ ഭൂരിഭാ​ഗം സമയവും ചെലവഴിക്കുന്നെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോൾ അദ്ദേഹം സിം​ഗിളാണ്. അനുഷ്കയെ ഡേറ്റ് ചെയ്യുന്നില്ല. അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദം പ്രണയമായി മാറണമെന്ന് കുടുംബത്തിന് ആ​ഗ്രഹമുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. പക്ഷെ നിലവിൽ ഇരുവരും അതിന് തയ്യാറല്ല. എപ്പോഴെങ്കിലും പ്രണയമായി മാറുമോ എന്ന് ഉറപ്പില്ലെന്നും ഇവർ വ്യക്തമാക്കി.

വീട്ടുകാരും ആ​ഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇരുവരും തമ്മിൽ അടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 41 കാരിയാണ് അനുഷ്ക ശർമ്മ. താരം വിവാ​ഹത്തിന് ഇതുവരെ തയ്യാറായിട്ടില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ന‌ടി ഒഴിഞ്ഞ് മാറാറാണ് പതിവ്. പ്രഭാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നാണ് മുമ്പൊരിക്കൽ അനുഷ്ക പറഞ്ഞത്. എന്നാൽ ഗോസിപ്പുകൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല.

Prabhas, Anushka Shetty

രണ്ട് പേരെക്കുറിച്ചും നേരത്തെ മറ്റ് സഹപ്രവർത്തർക്കൊപ്പം ചേർത്ത് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നും അധികനാൾ നീണ്ടുനിന്നില്ല. ആദിപുരുഷ് എന്ന സിനിമയിൽ അഭിനയിക്കവെ പ്രഭാസ് നടി കൃതി സനോനുമായി പ്രണയത്തിലായെന്നും വിവാഹത്തിന് ഒരുങ്ങുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഈ ​​ഗോസിപ്പ് കെട്ടടങ്ങി.

കരിയറിന്റെ തിരക്കുകളിലാണ് പ്രഭാസ്. സലാർ, കൽക്കി എഡി 2898 എന്നിവയാണ് പ്രഭാസിന്റെ റിലീസ് ചെയ്യാനുള്ള സിനിമകൾ. രണ്ട് സിനിമകളിലും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ആദിപുരുഷ് എന്ന സിനിമ വൻ പരാജയമായിരുന്നു. പ്രഭാസിന് നേരെ വ്യാപക ട്രോളുകൾ വരാൻ ഈ സിനിമ കാരണമായി. കരിയറിലുണ്ടായ ഇടിവ് വരും ചിത്രങ്ങളിലൂടെ പ്രഭാസ് മറിക‌ടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഹുബലിക്ക് ശേഷം അതുപോലെയൊരു ഹിറ്റ് പ്രഭാസിന് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ വരും സിനിമകളുടെ വിജയം നടന് അനിവാര്യമാണ്.

മറുവശത്ത് അനുഷ്ക ഷെട്ടിയുടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഏറെ നാളുകൾക്ക് ശേഷം അനുഷ്ക അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ഇത്. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചെങ്കിലും പിന്നീട് കുറച്ച് സിനിമകളിൽ മാത്രമേ അനുഷ്ക ഷെട്ടി അഭിനയിച്ചിട്ടുള്ളൂ.

Read more about: prabhas anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X