For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  |

  തെലുങ്ക് സിനിമയിൽ ഇന്ന് പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ആർജിച്ച നടന് ഇന്ന് ഇന്ത്യയൊട്ടുക്കും ആരാധകർ ഉണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായക നടൻമാരിൽ ഒരാളുമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ട് ഭാ​ഗങ്ങൾ ആയായിരുന്നു റിലീസ് ചെയ്തത്.

  രണ്ടും ഇന്ത്യൻ ബോക്സ് ഓഫീസിൽ കലക്ഷൻ റെക്കോഡ് സൃഷ്ടിച്ചു. സിനിമയ്ക്ക് ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയർന്നു. നടനെ തേടി പാൻ ഇന്ത്യൻ തലത്തിൽ നിരവധി ബി​ഗ് ബജറ്റ് പ്രൊജക്ടുകൾ വന്നു. എന്നാൽ പഴയ അതേ വിജയം ആവർത്തിക്കാൻ പ്രഭാസിന് പിന്നീട് കഴിഞ്ഞില്ല.

  Also Read: 'കൗൺസിലിങിലൂടെ ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, നിറചിരിയുമായി രംഭ‌'; വൈറലായി താരത്തിന്റെ വീഡിയോ!

  താരമൂല്യം കൂടിയതിനാൽ തെലുങ്കിൽ മുമ്പ് ചെയ്തതു പോലുള്ള ചെറിയ സിനിമകളുടെ ഭാ​ഗമാവാനും നടന് സാധിച്ചില്ല. നടന്റെ സ്റ്റാർഡം ഉപയോ​ഗപ്പെടുത്താൻ ശ്രമിച്ച സിനിമകളായിരുന്നു ബാഹുബലിക്ക് ശേഷം പുറത്തു വന്നത്. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടു. സാഹോ, രാധേ ശ്യാം എന്നീ സിനിമകളുടെ പരാജയം നടന്റെ കരിയർ ​ഗ്രാഫിനെ ബാധിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആദിപുരുഷിന്റെ ടീസറും വലിയ തോതിൽ പരിഹസിക്കപ്പെട്ടു. 500 കോടി മുതൽ മുടക്കിലൊരുങ്ങുന്ന സിനിമ എന്നായിരുന്നു പ്രഖ്യാപന സമയത്ത് പറഞ്ഞത്.

  എന്നാൽ ടീസറിൽ കാർട്ടൂണിന് സമാനമായ വിഎഫ്എക്സ് ആണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ കൃതി സനോൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കരിയറിൽ തിരിച്ചടികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് പ്രഭാസ് കടന്ന് പോവുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  കഴിഞ്ഞ ദിവസമായിരുന്നു നടന്റെ 43ാം പിറന്നാൾ. ആഘോഷ പൂർവമാണ് നടന്റെ പിറന്നാൾ ദിനം ആരാധകർ കൊണ്ടാടിയത്. ഇതിനിടെ ഒരുകൂട്ടം ആരാധകരുടെ ആഘോഷം അതിരു കടക്കുകയും ചെയ്തു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് പ്രഭാസിന്റെ പഴയ ഹിറ്റ് സിനിമ ആയ ബില്ല തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു, ആവേശം മൂത്ത ആരാധകർ തിയറ്ററിൽ പടക്കം പൊട്ടിച്ചു.

  പിന്നാലെ തിയറ്ററിന് തീ പിടിക്കുകയും ചെയ്തു. പശ്ചിമ ​ഗോദാവരിയിലെ തഡെപള്ളി​ഗുഡത്തെ വെങ്ക​ടരമന തിയറ്ററിലാണ് സംഭവം നടന്നത്. തീപിടിച്ചതിന് പിന്നാലെ കാണികൾ പുറത്തേക്കോടി. ആളപായം ഇല്ല. പക്ഷെ തിയറ്ററിന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

  അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം ബില്ലയുടെ റീമേക്ക് ആണ് തെലുങ്കിൽ ഇതേ പേരിൽ പ്രഭാസ് നായകനായെത്തിയ സിനിമ. 2009 ലാണ് തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. നടന്റെ കരിയറിലെ തന്നെ വൻ ഹിറ്റുകളിൽ ഒന്നാണിത്. അനുഷ്ക ഷെട്ടി ആയിരുന്നു സിനിമയിലെ നായിക. പ്രഭാസിന്റെ ഒരുപിടി സിനിമകളാണ് പുതിയതായി റിലീസ് ചെയ്യാനുള്ളത്. ആദിപുരുഷ്, പ്രൊജക്ട് കെ, സലാർ എന്നീ സിനിമകളാണിവ. ഈ സിനിമകളിലൂടെ പ്രഭാസ് പഴയ വിജയത്തിളക്കത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  Read more about: prabhas
  English summary
  Prabhas Fans Over Excitement During Billa Movie Screening Causes Fire In Theater
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X