അവിടെ 'തീയിടൽ', ഇവിടെ അനുഷ്ക ഷെട്ടിയുടെ ബിക്കിനി രംഗം; ആഘോഷത്തിമർപ്പിൽ പ്രഭാസ് ആരാധകർ
തെലുങ്ക് സിനിമാ ലോകത്തെ വൻ ജനപ്രീതിയിലുള്ള ഓൺ സ്ക്രീൻ ജോഡിയാണ് നടൻ പ്രഭാസും അനുഷ്ക ഷെട്ടിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബാഹുബലി എന്ന സിനിമ ഇന്ത്യയൊട്ടുക്കും ഈ താര ജോഡിയെ പ്രശസ്തരാക്കി. ഓൺസ്ക്രീനിൽ പ്രഭാസിന്റെ സ്ക്രീൻ പ്രസൻസിന് ചേരുന്ന നടി അനുഷ്ക മാത്രമാണെന്നാണ് ആരാധകർ പറയുന്നത്.
ഇരുവരും നേരത്തെ മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും വിവാഹിതരാവാൻ പോവുകയാണെന്ന് വരെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയത്തിൽ അല്ലെന്നും രണ്ട് പേരും വ്യക്തമാക്കി.

പ്രഭാസിന്റെ 43ാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനം ആരാധകർ ആന്ധ്രയിലും തെലങ്കാനയിലും ആഘോഷമാക്കിയിരിക്കുകയാണ്. പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പ്രഭാസിന്റെ പഴയ സിനിമകൾ റി റിലീസ് ചെയ്ത് വരികയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
പിറന്നാൾ ദിനത്തിൽ നടന്റെ വൻ ഹിറ്റുകളിലൊന്നായ ബില്ല എന്ന സിനിമയാണ് വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. തമിഴിൽ അജിത്ത്, നയൻതാര തുടങ്ങിയവർ അഭിനയിച്ച ബില്ല എന്ന സിനിമയുടെ റീമേക്ക് ആണിത്. പ്രഭാസും അനുഷ്ക ഷെട്ടിയുമായിരുന്നു റീമേക്കിലെ പ്രധാന താരങ്ങൾ.

ബില്ലയുടെ റി റിലീസ് വലിയ ചർച്ചയായിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകത്ത്. സിനിമ പ്രദർശിപ്പിച്ച ഒരു തിയറ്ററിൽ തീപിടുത്തം ഉണ്ടായി. സിനിമയിൽ പ്രഭാസിന്റെ എൻട്രി കണ്ട് ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നും തിയറ്ററിനുള്ളിൽ തീപിടിച്ചു. തടപള്ളിഗുഡത്തെ വെങ്കടരമന തിയറ്ററിലാണ് സംഭവം നടന്നത്. തീപിടുത്തതിൽ ആളപായം ഇല്ല

ബില്ല റീ റിലീസ് ചെയ്ത് മറ്റു ചില തിയറ്ററുകളിൽ അനുഷ്ക ഷെട്ടിയാണ് ആരവങ്ങളുണ്ടാക്കിയത്. അനുഷ്കയുടെ ബിക്കിനി സീൻ സിനിമയിൽ ഉണ്ട്. ഈ സീനിൽ ആർപ്പുവിളിക്കുന്ന കാണികളെയാണ് പുറത്തു വന്ന വീഡിയോകളിൽ കാണാനാവുന്നത്. മായ എന്ന കഥാപാത്രത്തെ ആണ് അനുഷ്ക സിനിമയിൽ അവതരിപ്പിച്ചത്.
തെലുങ്കിൽ അനുഷ്കയായിരുന്നെങ്കിൽ തമിഴിലെ ബില്ലയിൽ നയൻതാര ആയിരുന്നു ഈ ബിക്കിനി രംഗത്തിൽ അഭിനയിച്ചത്. ഇതും വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. അനുഷ്ക വാണിജ്യ സിനിമകളിൽ നിറഞ്ഞു നിന്ന കാലത്താണ് ബില്ല എന്ന സിനിമ പുറത്തിറങ്ങുന്നത്. ബാഹുബലിക്ക് ശേഷം നടി വളരെക്കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

അതേസമയം പ്രഭാസ് കരിയറിന്റെ തിരക്കുകളിലാണ്. ആദിപുരുഷ് ആണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രം വലിയ ഹൈപ്പാണ് പ്രഖ്യാപന സമയത്തുണ്ടാക്കിയതെങ്കിലും ടീസർ പുറത്തിറങ്ങിയതോടെ ഇത് നിലച്ചു.
മോശം നിലവാരമുള്ള വിഎഫ്എക്സ് ടീസറിന്റെ പോരായ്മ ആണെന്ന് ആരാധകർ പറയുന്നു. ആദിപുരുഷിന് പുറമെ പ്രൊജക്ട് കെ, സലാർ എന്നീ സിനിമകളാണ് പ്രഭാസിന്റേതായി റിലീസ് ചെയ്യാനുള്ളത്.


Click it and Unblock the Notifications