twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാസിന് രാമനാകാൻ ഏറ്റവും പറ്റിയ സമയം ഇതാണ്! കാരണം വെളിപ്പെടുത്തി രാജമൗലി

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ് . രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാമ രാവണ യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നത്. പ്രഭാസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ആദിപുരുഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിലും തെന്നിന്ത്യൻ ബോളിവുഡ് കോളങ്ങളിലും ചർച്ചയായിരുന്നു. ഇപ്പോഴിത ആദിപുരുഷിനെ കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലി.

    prabas

    ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രഭാസിനെ കുറിച്ചും ചിത്രത്തിനെ കുറിച്ചും സംവിധായകൻ വാചാലനായത്. ആദിപുരുഷിൽ രാമനാകാൻ വളരെ അനിയോജ്യനായ വ്യക്തി പ്രഭാസ് ആണെന്നാണ് രാജമൗലി പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ തന്നെ കണ്ടിരുന്നു. രാമന്റെ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ പ്രഭാസ് തന്നെയാണ്. ഈ കഥാപാത്രം അവതരിപ്പിക്കാൻ ഇതിലും നല്ല സമയമില്ല സംവിധായകൻ പറഞ്ഞു..

    Recommended Video

    Remaster Old Footages to 4K UHD

    ആഴ്ചകൾക്ക് മുമ്പ് അയോദ്ധ്യയിലെ ഭൂമി പൂജയ്ക്കിടെ രാജ്യം മുഴുവൻ രാമന്റെ മന്ത്രവുമായി ഉരുവിടുന്നത് കണ്ടു. പ്രഭാസിന്റെ ഈ കഥാപാത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് കരുതുന്നു. ഈ സിനിമയുടെ കഥയെ കുറിച്ച് താൻ കേട്ടിട്ടുണ്ട്. മികച്ച ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

    തൻഹാജി സംവിധായകൻ ഓം റൗട്ടാണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. രാമായണത്തിൽ നിന്നും അവലംബിച്ച കഥയാവും ആദിപുരുഷ് പറയുക. ചിത്രത്തിൽ വ്യത്യസ്ത മേക്കോവറിലാകും പ്രഭാസ് എത്തുക. കൂടാതെ രാമനാകാൻ നിരവധി തയ്യാറെടുപ്പുകളും വേണ്ടി വരുമെന്നും സംവിധായകൻ ഓം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.അമ്പെയ്ത്തിൽ അഗ്രഗണ്യനായ രാമനാവാൻ പ്രഭാസിന് മികച്ച രീതിയിൽ ശരീരം പാകപ്പെടുത്തേണ്ടതായുണ്ട്. ഈ മേക്കോവറിനായി റൗട്ടിന്റെ നേതൃത്വത്തിൽ ടീം പ്രഗത്ഭരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു.

    ഈ കഥാപാത്രം ചെയ്യാനുള്ള കഴിവ് പൂർണ്ണമായും ഉള്ളതിനാലാണ് പ്രഭാസിനെ നായകനായി തിരഞ്ഞെടുത്തതെന്ന് റൗട്ട് നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ആദ്യ മാസങ്ങളിൽ തന്നെ ഇതേപ്പറ്റി പ്രഭാസുമായി ചർച്ച നടത്തിയിരുന്നെന്നും റൗട്ട് പറയുന്നു. 2021 ജനുവരി മാസത്തിലാവും ചിത്രീകരണം ആരംഭിക്കുക.പൂജ ഹെഗ്‌ഡെ നായികയാവുന്ന രാധേ ശ്യാമാണ് ചിത്രീകരണം പൂർത്തിയാക്കാനുളള പ്രഭാസിന്റെ മറ്റൊരു ചിത്രം. കൂടാതെ ദീപിക പദുകോൺ നായികയാവുന്ന ചിത്രവും പ്രഭാസിന്റേതായുണ്ട്. ഈ ത്രി-ഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്

    English summary
    Prabhas Fit The Role Of Lord Ram In Adipurush, Says Baahubali Director S S Rajamouli
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X