Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'നാഭി'യെ കുറിച്ച് അങ്ങനെ ഒരു കമന്റ് ഞാന്‍ പറഞ്ഞിട്ടില്ല, തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് പൂജ
ഹൃത്വിക് റോഷന് നായകനായി എത്തിയ മോഹഞ്ചുദാരോ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ പൂജ ഹെജഡെയുടെ കരിയര്‍ മാറി മറിയുകയായിരുന്നു. തുടര്‍ന്ന് തെലുങ്കിലേക്ക് തിരിച്ചെത്തിയപ്പോള്‍ പൂജയെ തേടിയെത്തിയതില്‍ ഭൂരിഭാഗവും സൂപ്പര്‍താര ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമകള്‍ക്കൊപ്പം ഹോളിവുഡ് സിനിമകളിലും പൂജ അമിത ശ്രദ്ധ കൊടുക്കുന്നുണ്ട്.
അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ പൂജ പറഞ്ഞ ചില വാക്കുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നായികമാരുടെ നാഭിയോട് ഒരു അഭിനിവേശമാണെന്ന് പൂജ ഹെജഡെ പറഞ്ഞു എന്ന തരത്തിലായിരുന്നു നടിയെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആക്രമിച്ചത്. തെലുങ്ക് സിനിമാ ലോകത്തൂടെ അഭിമുഖമായ പൂജ, ബോളിവുഡില്‍ അഭിനയിക്കുമ്പോഴേക്കും വന്ന വഴി മറന്നു എന്ന തരത്തില്‍ നടിയെ പലരും വിമര്‍ശിച്ചു.

എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്ന് പൂജ പറയുന്നു. ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കുകയും സന്ദര്‍ഭത്തിന് വിരുദ്ധമായി ഉപയോഗിയ്ക്കുകയും ചെയ്തു. നിങ്ങള്‍ക്ക് എന്റെ വാക്കുകളെ വളച്ചൊടിയ്ക്കാന്‍ കഴിഞ്ഞേക്കാം, പക്ഷെ തെലുങ്ക് സിനിമയോടുള്ള എന്റെ സ്നേഹം കവര്‍ന്നെടുക്കാന്‍ കഴിയില്ല എന്നാണ് പൂജ പറഞ്ഞത്.
തെലുങ്ക് സിനിമാ ലോകമാണ് എന്റെ ജീവിതം. എന്നെയും എന്റെ സിനിമകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് അക്കാര്യം വ്യക്തമാകും. എന്നിരുന്നാലും ഒരു തെറ്റിദ്ധാരണയ്ക്ക് വഴി കൊടുക്കേണ്ടതില്ല എന്ന കാരണത്താലാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കുന്നത്. തെലുങ്ക് സിനിമയോട് എനിക്ക് എക്കാലവും കടപ്പാടാണ്. വിമര്‍ശിയ്ക്കുന്നവര്‍ ആദ്യം പോയി ആ അഭിമുഖം മുഴുവനായും കാണൂ- പൂജ വ്യക്തമാക്കി.
കരിയറില്‍ ഏറ്റവും മികച്ച സ്ഥാനത്ത് നില്ക്കുകയാണിപ്പോള് പൂജ ഹജഡെ. അല വൈകുണ്ഠപുരമുലു എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ പൂജയുടേതായി റിലീസ് ചെയ്തത്. അല്ലു അര്‍ജ്ജുനാണ് ചിത്രത്തിലെ നായകന്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ താരം.
Recommended Video
തെലുങ്കിലും ഹിന്ദിയിലുമായി അണിയിച്ചൊരുക്കുന്ന രാധേ ശ്യാമാണ് പൂജയുടെ അടുത്ത ചിത്രം. പ്രഭാസ് ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ബാഹുബലിയിലൂടെ ബോളിവുഡിലും പ്രഭാസിന് നല്ല താരമൂല്യമുണ്ട്. സമീപകാലത്തിറങ്ങിയ പ്രഭാസ് ചിത്രങ്ങളെല്ലാം ദ്വിഭാഷകളിലായിട്ടാണ് അണിയിച്ചൊരുക്കാറുള്ളത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു