'മഹാനടി' സംവിധായകനൊപ്പം പ്രഭാസിന്റെ പുതിയ ചിത്രം! പ്രഖ്യാപിച്ച് വൈജയന്തി മൂവീസ്
ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ സൂപ്പര്‍ താരമാണ് പ്രഭാസ്. ബാഹുബലിയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറി. ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെ സാഹോ എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സാഹോയ്ക്ക് ശേഷമുളള നടന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാനടി നിര്‍മ്മിച്ച വെെജയന്തി മൂവീസ് തന്നെയാണ് പ്രഭാസ് ചിത്രവും നിര്‍മ്മിക്കുന്നത്. ടോളിവുഡില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് പ്രൊഡക്ഷന്‍ ഹൗസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
പ്രഭാസ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അതേസമയം സാഹോയ്ക്ക് പിന്നാലെ കെ കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍. പൂജ ഹെഗ്‌ഡെയാണ് സിനിമയില്‍ നായികയാവുന്നത്.


Click it and Unblock the Notifications