കൊറോണ പടരുന്നതിനിടെ പ്രഭാസ് യൂറോപ്പിലേക്ക്! മാസ്‌ക് ധരിച്ച് നടന്‍ ഏയര്‍പോര്‍ട്ടില്‍

By Midhun Raj

കൊറോണ വൈറസ് പടരുന്നതിനിടെ ഷൂട്ടിംഗിനായി യൂറോപ്പിലേക്ക് തിരിച്ച് പ്രഭാസ്. ഇന്ന് രാവിലെ സുരക്ഷാ മാസ്‌ക്ക് ധരിച്ചുകൊണ്ടാണ് പ്രഭാസും സംഘവും എയര്‍പോര്‍ട്ടിലെത്തിയത്. ഹൈദരാബാദ് ഏയര്‍പോര്‍ട്ടില്‍ നിന്നുളള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറ്റവും പുതിയ ചിത്രമായ ജാനിന്റെ അടുത്ത ഷെഡ്യൂളിനായിട്ടാണ് നടന്‍ പോയിരിക്കുന്നത്.

prabhas

ചൈനയില്‍ പടര്‍ന്ന കൊറോണ പിന്നീട് യുറോപ്പിലേക്കും വ്യാപിച്ചിരുന്നു. ഇറ്റലിയടക്കമുളള രാജ്യങ്ങളിലാണ് വൈറസ് വ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ 28 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 82 രാജ്യങ്ങളിലാണ് ഇതിനോടകം വൈറസ് ബാധ സ്ഥീരികരിച്ചിരിക്കുന്നത്. ചൈനയില്‍ ഇതുവരെ 2918പേരാണ് വെെറസ് ബാധിച്ച് മരണപ്പെട്ടത്.

സാഹോയ്ക്ക് പിന്നാലെ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രവുമായിട്ടാണ് പ്രഭാസ് എത്തുന്നത്. ജനുവരിയില്‍ ആരംഭിച്ച ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായിക. പ്രഭാസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സാഹോ തിയ്യേറ്ററുകളില്‍ നിന്നായി സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Read more about: prabhas പ്രഭാസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X