Just In
- 3 hrs ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 4 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 4 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 5 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- News
രാഹുലിന്റെ തീപ്പൊരി പരിഭാഷകയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം, പിന്തുണ കണ്ട് അമ്പരന്ന് കോണ്‍ഗ്രസ്
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയ ദിനത്തില്‍ പ്രഭാസിന്റെ രാധേ ശ്യാം ടീസര്‍, ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ
തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാവുന്ന പ്രണയ ചിത്രം രാധേ ശ്യാമിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. ആരാധകര്‍ക്കുളള വാലന്റൈന്‍സ് ഡേ സമ്മാനവുമായാണ് പ്രഭാസ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. റൊമാന്റിക്ക് ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. അല വൈകുന്ദരപുരംലോയുടെ വിജയത്തിന് ശേഷം പൂജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന കൂടിയാണ് രാധേ ശ്യാം. തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇറ്റാലിയന്‍ ഭാഷയില്‍ പൂജയോട് പ്രഭാസ് സല്ലപിക്കുന്ന ദൃശ്യം ടീസറില്‍ കാണിക്കുന്നു.
തുടര്‍ന്ന് നീയാരാ, റോമിയോ ആണെന്നാണോ കരുതിയിരിക്കുന്നത് എന്ന പൂജയുടെ കഥാപാത്രം പ്രഭാസിനോട് ചോദിക്കുന്നു. ഇതിന് മറുപടിയായി "അവന് പ്രേമത്തിന് വേണ്ടി മരിച്ചവനാണെന്നും ഞാന്‍ ആ ടൈപ്പല്ലെന്നും പ്രഭാസിന്റെ കഥാപാത്രം പറയുന്നത് കാണാം. രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. പ്രേരണ എന്നാണ് പൂജ ഹെഗ്ഡയുടെ കഥാപാത്രത്തിന്റെ പേര്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ്മ, സാശാ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജൂലായ് 30നാണ് പ്രഭാസ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുക. ഹൈദരാബാദിലായിരുന്നു രാധേ ശ്യാമിന്റെ ക്ലൈാമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഡിയര്‍ കംമ്രേഡിന് വേണ്ടി സംഗീതമൊരുക്കിയ ജസ്റ്റിന് പ്രഭാകരനാണ് രാധേ ശ്യാമിന് സംഗീതമൊരുക്കുന്നത്. മനോജ് പരമഹംസയാണ് പ്രഭാസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങ്ങും ചെയ്യുന്നു. സാഹോയ്ക്ക് ശേഷമാണ് പ്രഭാസിന്റെ പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്.