ഞങ്ങളെല്ലാം കാത്തിരിയ്ക്കുകയാണ്... പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് താരത്തിന്റെ ആന്റി പറയുന്നു
ബാഹുബലി ചിത്രങ്ങള്‍ റിലീസായത് മുതല്‍ നായക നടന്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ശക്തമായ ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു.. ആരായിരിക്കും വധു എന്ന കാര്യത്തിലും അന്വേഷണങ്ങള്‍ തുടങ്ങി. സാഹോ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം പ്രഭാസ് വിവാഹിതനാവും എന്ന വാര്‍ത്തയോടെ ഗോസിപ്പുകള്‍ അവസാനിച്ചു.
എന്നാല്‍ സാഹോ റിലീസ് ആയി പരാജയപ്പെടുകയും ചെയ്തതോടെ ആ കല്യാണ സംസാരം നിലച്ചത് പോലെയായി. പ്രതീക്ഷയ്ക്ക് വിപരീതമായുള്ള സാഹോയുടെ പരാജയം പ്രഭാസിന്റെ കരിയറിനെ ബാധിച്ചു. അത് മറക്കാന്‍ വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുകയാണത്രെ താരം. അവധി കഴിഞ്ഞ് തിരിച്ചത്തിയ ശേഷം പുതിയ ചിത്രമായ ജാനിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

ഇനി ജാന്‍ സിനിമ റിലീസായതിന് ശേഷമാവും പ്രഭാസിന്റെ വിവാഹം എന്നാണ് പുതിയ ഗോസിപ്പ്. നടന്റെ വിവാഹത്തെ കുറിച്ച് താരത്തിന്റെ ആന്റി ചില വെളിപ്പെടുത്തല്‍ നടത്തുകയുമുണ്ടായി. ഞങ്ങളെല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിവാഹമാണ് പ്രഭാസിന്റേത്. വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഗോസിപ്പുകള്‍ കേട്ട് ഞങ്ങളെല്ലാവരും ചിരിയ്ക്കുകയായിരുന്നു.
ഞങ്ങളുടേത് ഒരു വലിയ കുടുംബമാണ്. കുടുംബവുമായി ഇണങ്ങുന്ന പെണ്‍കുട്ടിയായിരിക്കും പ്രഭാസിന്റെ വധു. അങ്ങനെയുള്ള ഒരു പെണ്ണിനെയാണ് അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നത്. വിവാഹം എന്തായാലും ഈ വര്‍ഷം ഉണ്ടാവും- പ്രഭാസിന്റെ ആന്റി ശ്യാമള ദേവി വ്യക്തമാക്കി.


Click it and Unblock the Notifications