പ്രഭാസ് തൃപ്തനല്ല, പുതിയ സിനിമയായ ജാന്‍ റിലീസ് നീണ്ടുപോകാന്‍ കാരണം ഇതോ?

ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസിന്റെ പേര് ഇന്ത്യന്‍ സിനിമാ ലോകത്ത് സ്വര്‍ണത്തൂവലാല്‍ എഴുതപ്പെട്ടുകഴിഞ്ഞു. ബാഹുബലിയ്ക്ക് ശേഷം വളരെ അധികം പ്രതീക്ഷോടെയാണ് സാഹോ എന്ന സിനിമയുമായി ഡാര്‍ലിങ് പ്രഭാസ് എത്തിയത്. തെലുങ്കിന് പുറമെ ഹിന്ദിയിലും തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല.

സാഹോയുടെ പരാജയം മറികടക്കാന്‍ മറ്റൊരു സിനിമയുമായി എത്തുകയാണ് പ്രഭാസ്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ജാന്‍ എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങള്‍ക്കൊണ്ടും തള്ളിപ്പോവുകയാണ്. രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന ജാന്‍ പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.

Prabhass Jaan getting delayed due to this reason?

പ്രഭാസ് അവധി ആഘോഷത്തിലായതാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോവാന്‍ കാരണം എന്ന് പറഞ്ഞു കേള്‍ക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ രാമോജി റാവു ഫിലിം സിറ്റിയില്‍ വച്ച് ചിത്രീകരിക്കാനുണ്ടത്രെ. എന്നാല്‍ പ്രഭാസ് അവധി തീര്‍ന്ന് വന്നാല്‍ മാത്രമേ അത് സാധിക്കൂ എന്നാണ് ഒരു വിവരം.

അല്ല, ചിത്രത്തില്‍ പ്രഭാസ് തൃപ്‌നല്ല. അതുകൊണ്ടാണ് റിലീസ് വൈകുന്നത് എന്നും വാര്‍ത്തകളുണ്ട്. ഷൂട്ടിങ് മുഴുവന്‍ പൂര്‍ത്തിയായ ശേഷം ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ പ്രഭാസ് സുന്തുഷ്ടനല്ല. ആ രംഗങ്ങള്‍ മാറ്റി ചിത്രീകരിക്കണം എന്നാണത്രെ പ്രഭാസ് പറയുന്നത്. അതാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോവാന്‍ കാരണം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X