സാഹോയ്ക്കായി തകര്‍ത്തത് 37 കാറുകള്‍! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിച്ചുകൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായ സാഹോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക് പതിപ്പിനൊപ്പം തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു.

സൂപ്പര്‍ താര ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. സംഘടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി മാത്രം കോടികളാണ് അണിയറ പ്രവര്‍ത്തകര്‍ ചെലവഴിച്ചിരുന്നത്.
സാഹോയുടെതായി പുറത്തിറങ്ങിയ പുതിയ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഏട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.
37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ആക്ഷന്‍ രംഗങ്ങള്‍ക്കായി ഉപയോഗിച്ചത്. ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. ശ്രദ്ധ കപൂറാണ് സാഹോയില്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്. മലയാളത്തില്‍ നിന്നും ലാലും സാഹോയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











