പ്രഭാസിനെയും അനുഷ്‌കയെയും കുറിച്ച് ചോദിച്ച കരണ്‍ ജോഹറിന് കിട്ടിയ മറുപടി! വീണ്ടും ആ ചോദ്യം വൈറലായി
ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു സ്ഥാനം സ്വന്തമാക്കിയ പ്രഭാസിനെ വിവാഹിതനാക്കാനുള്ള ആരാധകരുടെ ശ്രമം ഇനിയും നടന്നിട്ടില്ല. ബാഹുബലിയെ നായികയായിരുന്ന അനുഷ്‌ക ഷെട്ടിയുടെ പേരിനൊപ്പം ചേര്‍ത്താണ് പ്രഭാസിന്റെ വിവാഹക്കാര്യം ഏറ്റവുമധികം പ്രചരിച്ചിരുന്നത്. പലപ്പോഴായി അങ്ങനെയൊരു ബന്ധമില്ലെന്നും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രഭാസ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്. ബാഹുബലി ഇറങ്ങിയ സമയത്തോ മറ്റോ സംവിധായകന്‍ രാജമൗലിയ്ക്കും വില്ലനായിട്ടെത്തിയ റാണ ദഗ്ഗുപതിയ്ക്കുമൊപ്പമായിരുന്നു പ്രഭാസ് ചാറ്റ് ഷോ യില്‍ പങ്കെടുത്തത്.

Recommended Video
പരിപാടിയ്ക്കിടെ ബാഹുബലിയിലെ നായികയുമായി പ്രഭാസിന്റെ വിവാഹം തീരുമാനിച്ച വാര്‍ത്തയെ കുറിച്ച് കരണ്‍ ചോദിക്കുകയായിരുന്നു. 'നിങ്ങളും ഇത് ആരംഭിച്ചോ' എന്നായിരുന്നു പ്രഭാസ് ഇതിന് ഉത്തരം പറഞ്ഞത്. പ്രഭാസിന്റെ രസകരമായ ഈ മറുപടി എല്ലാവരും ഏറ്റുപിടിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ അഭിമുഖം വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.
പ്രഭാസിനെ പോലെ തന്നെ അനുഷ്‌കയും വിവാഹം കഴിക്കാതെ നില്‍ക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. സ്‌ക്രീനില്‍ നല്ല പൊരുത്തം ഉള്ളത് കൊണ്ട് ജീവിതത്തിലും താരങ്ങള്‍ക്ക് ഒന്നിച്ചൂടേ എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം അനുഷ്‌കയ്ക്കും പ്രഭാസിനും വേറെ വിവാഹം അന്വേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അനുഷ്‌കയെ പോലെ തന്നെ തെലുങ്കിലെ നടി നിഹാരിക കോനിഡേലയെ പ്രഭാസ് വിവാഹം കഴിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് വരെ കാലങ്ങളായി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരികയും ബിസിനസുകാരനുമായിട്ടുള്ള വിവാഹം തീരുമാനിച്ചിരിക്കുകയാണ്.
പ്രിയതമനൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം വിവാഹത്തെ കുറിച്ച് നിഹാരിക തന്നെയാണ് വെളിപ്പെടുത്തിയത്. ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവുവിന്റെ മകനാണ് ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്‍. വിവാഹ തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഓഗസ്റ്റ് മാസം ഹൈദരബാദില്‍ വെച്ചായിരിക്കും താരവിവാഹം നടക്കുക.


Click it and Unblock the Notifications