ഭാര്യയും മക്കളുമില്ല, പ്രഭാസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ അനന്തരവകാശികൾ ഇവരൊക്കെ; പുതിയ വിവരം
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായ പ്രഭാസ് ബാഹുബലിക്ക് ശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടത്. ബാഹുബലി വലിയ വിജയമാവുകയും വൻ പ്രശസ്തി ലഭിക്കുകയും ചെയതെങ്കിലും ഈ സിനിമയ്ക്ക് ശേഷം പ്രഭാസിന് നേരിടേണ്ടി വന്ന വെല്ലുവിളി ചെറുതല്ല. നടന്റെ പിന്നീടിറങ്ങിയ എല്ലാ സിനിമകളിലും പ്രേക്ഷകർ അമിത പ്രതീക്ഷ വെച്ചു. ഇവയിൽ പല സിനിമകളും പരാജയപ്പെട്ടു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ പ്രഭാസിന് കേൾക്കേണ്ടി വന്നു. ഇതിനിടെ നടന്റെ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്നും അഭിപ്രായം വന്നു.
ആരാധകർ ആഘോഷിക്കുന്നെങ്കിലും നിലവിൽ കരിയർ ഗ്രാഫിൽ നല്ല സ്ഥാനത്തല്ല പ്രഭാസുള്ളത്. പുതിയ ചിത്രം കൽകി 2898 എഡിയിലാണ് പ്രേക്ഷകരുടെ മുഴുവൻ പ്രതീക്ഷയും. പ്രഭാസ് അവിവാഹിതനായി തുടരുന്നതിനെക്കുറിച്ച് സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. നടന്റെ പ്രായം 44 ആണ്. സമപ്രായക്കാരായ നടൻമാർ ഭാര്യയും മക്കളുമായി ജീവിക്കുന്നു. എന്നാൽ പ്രഭാസ് ഇതുവരെയും വിവാഹത്തിന് തയ്യാറായിട്ടില്ല. വിവാഹം ചെയ്ത് ആരാധികമാരെ നിരാശപ്പെടുത്തുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രഭാസ് പറഞ്ഞത്.

വിവാഹിതനാകുന്നില്ലെങ്കിൽ പ്രഭാസിന്റെ സ്വത്തുക്കളുടെ അവകാശി ആരായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. കോടിക്കണക്കിന് സ്വത്തുക്കൾ നടനുണ്ട്. ബംഗ്ലാവും കാറുകളുമുണ്ട്. നടൻ അനന്തരവകാശികളില്ലാത്ത പക്ഷം ഈ സ്വത്തുക്കളെല്ലാം പ്രഭാസിന്റെ ചേട്ടൻ പ്രഭോദിന്റെ മക്കൾക്ക് ലഭിക്കും. പ്രഭാസിന്റെ അച്ഛന്റെ സഹോദരൻ അടുത്തിടെ അന്തരിച്ച കൃഷ്ണം രാജുവിന്റെ മക്കൾക്ക് കുറച്ച് സ്വത്തുക്കൾ നൽകാനും സാധ്യതയുണ്ട്. കൃഷ്ണം രാജുവിന്റെ മരണ ശേഷം ഇദ്ദേഹത്തിന്റെ പെൺമക്കളുടെ കാര്യത്തിൽ പ്രഭാസ് ശ്രദ്ധ കൊടുക്കാറുണ്ട്.
അതേസമയം കൃഷ്ണം രാജുവിന്റെ കുടുംബവും പ്രഭാസിന്റെ ചേട്ടനുമെല്ലാം ഇപ്പോൾ തന്നെ ധനികരാണ്. പ്രഭാസ് വിവാഹം ചെയ്ത് കുടുംബമായി ജീവിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഒന്നിലേറെ തവണ പ്രഭാസിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്. ഇന്നും ചർച്ചയാകുന്ന വിഷയമാണ് അനുഷ്ക-പ്രഭാസ് പ്രണയം. ഇരുവരും ഏറെക്കാലം കടുത്ത പ്രണയത്തിലായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും പ്രണയമില്ലെന്നും അനുഷ്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാഹബുലിക്ക് ശേഷമാണ് പ്രഭാസ്-അനുഷ്ക താര ജോഡി ഇന്ത്യയൊട്ടുക്കും ചർച്ചയായത്. അതിന് മുമ്പേ ഈ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹിറ്റായിട്ടുണ്ട്. . ഇരുവരും ഓഫ് സ്ക്രീനിലും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
സലാർ ആണ് പ്രഭാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം വിജയമായെങ്കിലും ആരാധകർ പൂർണ തൃപ്തരായിരുന്നില്ല. കഥാഗതി മനസിലാവുന്നില്ലെന്നാണ് ഉയർന്ന് വന്ന വിമർശനം. പുതിയ ചിത്രം കൽകിയിലൂടെ നടൻ ശക്തമായ തിരിച്ച് വരവ് പ്രഭാസ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും പ്രധാന വേഷം ചെയ്യുന്നു. ജൂൺ 27 നാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











