രാമായണ കഥ പറഞ്ഞ് പ്രഭാസ് ചിത്രം? ആദിപുരുഷ് ഒരുങ്ങുന്നത് ത്രീഡിയില്‍

By Prashant V R

ബാഹുബലി സീരിസിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തെലുങ്ക് സിനിമയില്‍ നിലവില്‍ താരമൂല്യം കൂടിയ നായകനടന്‍മാരില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. ബാഹുബലിക്ക് പിന്നാലെ സാഹോ എന്ന ചിത്രമാണ് സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങിയത്. സാഹോ കഴിഞ്ഞ് കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

 prabhas

ഇതിനിടെ പ്രഭാസിന്റെ പുതിയൊരു സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തന്‍ഹാജി സംവിധായകന്‍ ഓം റാവത്താണ് പ്രഭാസിന്റെ പുതിയ ചിത്രമൊരുക്കുന്നത്. ആദിപുരുഷ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ചിത്രമെത്തും.
പ്രഭാസ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന സിനിമ 2022ലാകും പുറത്തിറങ്ങുക. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ടീ സീരിസാണ് നിര്‍മ്മിക്കുന്നത്. ആദ്യമായാണ് ഓം റാവത്തും പ്രഭാസും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.

അതേസമയം നിലവില്‍ രാധേ ശ്യാം എന്ന റൊമാന്റിക്ക് ചിത്രമാണ് പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന സിനിമയുടെ പോസ്റ്ററുകള്‍ അടുത്തിടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. രാധേ ശ്യാമിന് പുറമെ മഹാനടി സംവിധായകന്‍ നാഗ് അശ്വിന്റെ ചിത്രത്തിലും പ്രഭാസ് തന്നെയാണ് നായകന്‍. ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി ദീപികാ പദുകോണാണ് പ്രഭാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെയായിരുന്നു നടന്നത്.

സയന്‍സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പ്രഭാസ് നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി പ്രഭാസും ദീപികയും വാങ്ങുന്നത് കോടികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹാനടി നിര്‍മ്മിച്ച വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണിത്. തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് പ്രഭാസ്, ബാഹുബലി മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രഭാസ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലി താരത്തിന്റെ പുതിയ സിനിമകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്‌.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X