ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു; അമ്മയാവാൻ ഒരുങ്ങുന്നതിടെ കേൾക്കേണ്ടി വന്നതിനെ പറ്റി നടി കാജൽ അഗർവാൾ
കൊവിഡ് കാലത്ത് വിവാഹിതയായ നടി കാജല്‍ അഗര്‍വാള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. താന്‍ അമ്മയാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത നടിയും ഭര്‍ത്താവും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. പിന്നാലെ തന്നെ സംബന്ധിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് കൊണ്ട് നടി തന്നെ രംഗത്ത് വരികയും ചെയ്തു.
എന്നാല്‍ ഗര്‍ഭിണി ആയതിനു ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും പരിഹാസങ്ങളെ പറ്റിയുമൊക്കെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിറവയര്‍ കാണിക്കുന്ന ചിത്രമാണ് കാജല്‍ പങ്കുവെച്ചത്. ഇതിന് ക്യാപ്ഷനായി വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം...

എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ പുതിയ സംഭവ വികാസങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. കൂടാതെ എന്റെ ശരീരത്തിലും എന്റെ വീട്ടിലും ഏറ്റവും പ്രധാനമായിഎന്റെ ജോലിസ്ഥലത്തുമൊക്കെ മനോഹരമായ കാര്യമാണ് നടക്കുന്നത്. ഇതിനിടയില്‍ ചില കമന്റുകളും ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മീമുകളും ശരിക്കും സഹായിക്കില്ല. നമുക്ക് ദയ കാണിക്കാന്‍ പഠിക്കാം. അത് വളരെ ബുദ്ധിമുട്ടാണെങ്കില്‍, ഒരുപക്ഷേ ജീവിക്കാം.

ഈ സാഹചര്യത്തിലൂടെ കടന്ന് പോവുന്ന എല്ലാവരിലേക്കും എന്റെ ചില ചിന്തകള്‍ കൂടി പങ്കുവെക്കുകയാണ്. ഗര്‍ഭിണിയാവുന്നതോട് കൂടി ശരീരഭാരം കൂടുന്നതുള്‍പ്പെടെ നമ്മുടെ ശരീരം പലവിധ മാറ്റങ്ങളിലൂടെയും കടന്ന് പോവുകയാണ്. ഹോര്‍മോണല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് അനുസരിച്ച് വയറും മാറിടങ്ങളുമൊക്കെ വലുതാവും. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ശരീരം അതിന് പാകപ്പെട്ട് കൊണ്ടേ ഇരിക്കും. ശരീരം വലുതാകുന്നിടത്ത് ചിലര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ നമ്മുടെ ചര്‍മ്മം മുഖക്കുരു കൊണ്ട് പൊട്ടും. നമ്മള്‍ പതിവിലും കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്‌തേക്കാം.

ഒരു നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെ കുറിച്ച് അനാരോഗ്യത്തെ പറ്റിയോ നിഷേധാത്മകമായ ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് മാത്രമല്ല പ്രസവശേഷം, നമ്മള്‍ പഴയത് പോലെ മടങ്ങി എത്താന്‍ കുറച്ച് സമയമെടുത്തേക്കാം. അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് നമ്മള്‍ കണ്ടിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങി വന്നേക്കില്ല. അത് ശരിയാണ്. ഈ മാറ്റങ്ങള്‍ സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്കുള്ള എല്ലാ പുതിയ കൂട്ടിച്ചേര്‍ക്കലുകളും സ്വീകരിക്കാന്‍ നാം പാടുപെടുമ്പോള്‍, (പ്രത്യേകിച്ച് നമ്മുടെ കുഞ്ഞിന്റെ വരവിനെ കുറിച്ചുള്ള പ്രതീക്ഷ ഉള്ളപ്പോള്‍) നമുക്ക് അസാധാരണമായി തോന്നേണ്ടതില്ല.
Recommended Video

ഒരു പെട്ടിയില്‍ മാറ്റമില്ലാതെ ഒതുങ്ങേണ്ട ആവശ്യം മനുക്കില്ല. ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയവുമായകാലഘട്ടത്തില്‍ അസ്വസ്ഥാവുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യേണ്ടതില്ല. ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള മുഴുവന്‍ പ്രക്രിയയും നമുക്ക് ആഘോഷിക്കാന്‍ പറ്റുന്നതാണെന്ന് ഓര്‍മ്മിക്കണം. ഞാന്‍ പതിവായി ചില കാര്യങ്ങള്‍ പരിശീലിക്കുന്നുണ്ട്. അത് എന്റെ നിര്‍വചിക്കാപ്പെടാത്ത വികാരങ്ങളെ നേരിടാന്‍ സഹായിക്കുന്നതാണ്. എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹം അറിയിക്കുകയാണ്... എന്നുമാണ് കാജല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. അതേ സമയം നടി സാമന്ത അടക്കം നിരവധി പേരാണ് കാജലിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. നിങ്ങള്‍ എപ്പോഴും സുന്ദരിയായിരിക്കും എന്നാണ് സാമന്തയുടെ കമന്റ്.


Click it and Unblock the Notifications











