For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായി പല്ലവിയ്ക്ക് ഇനി കല്യാണം വേണ്ട! ഈ തീരുമാനത്തിന് പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നടി

  |

  പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മൂന്ന് നായികമാരും തരംഗമുണ്ടാക്കിയെങ്കിലും സായി പല്ലവിയ്ക്ക് ലഭിച്ച പിന്തുണ പ്രശംസിനിയമായിരുന്നു. മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ച സായി ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മറ്റ് നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു നിലപാടുകളില്‍ ജീവിക്കുന്ന നടിയാണ് സായി.

  സിനിമകള്‍ ഏറ്റെടുക്കുന്നതും അതില്‍ അഭിനയിക്കുന്നതുമെല്ലാം തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രമായിരിക്കും. അതിന് കോട്ടം വരുത്തുന്ന സിനിമകള്‍ അത് എത്ര വലിയ ഓഫാറാണെങ്കിലും സായി പല്ലവിയ്ക്ക് ഒരു പ്രശ്‌നമല്ല. കോടികള്‍ പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീം പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ നടി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

  premam-actress-sai-pallavi

  പരസ്യങ്ങളോട് നോ പറഞ്ഞത് പോലെ ഗ്ലാമറസ് രംഗങ്ങളിലും ചുംബന രംഗങ്ങളിലുമൊക്കെ താന്‍ അഭിനയിക്കില്ലെന്നും സായി പല്ലവി പറഞ്ഞിരുന്നു. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അതൊക്കെയാണെങ്കില്‍ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടും ഏകദേശം അതുപോലെയാണ്. വിവാഹം കഴിച്ച്, കുടുംബവും കുട്ടികളുമൊക്കെയായി കഴിയാന്‍ ആഗ്രഹിക്കുന്ന നടിമാരെ പോലെയല്ല സായി പല്ലവി.

  വിവാഹത്തോട് തനിക്ക് തീരെ താല്‍പര്യമില്ലെന്നായിരുന്നു പലപ്പോഴായി സായി പല്ലവി പറയാറുള്ളത്. ഇപ്പോള്‍ വീണ്ടും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള തുറന്നു പറച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ സായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. അതിനൊക്കെയുള്ള മറുപടിയായിരുന്നു വിവാഹത്തോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടിയിപ്പോള്‍ എത്തിയത്.

  premam-actress-sai-pallavi

  മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ല. എല്ലാ കാലത്തും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് എന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പ് മാസ്‌ക് അണിഞ്ഞ് പരീക്ഷയ്‌ക്കെത്തിയ സായി പല്ലവിയെ ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. ട്രിച്ചിയിലെ ഒരു കോളേജിലായിരുന്നു ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷക്കായി നടി എത്തിയത്. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയായവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് യോഗ്യത നേടുന്നതിന് വേണ്ടി എഴുന്ന പരീക്ഷയാണിത്.

  2015 ലാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സായി പല്ലവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ കഥാപാത്രം ഹിറ്റായതോടെ പിന്നെ കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായി. 2016 ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായി പല്ലവി പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. വീണ്ടും മെഡിക്കല്‍ രംഗത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നടിയെന്നാണ് അറിയുന്നത്.

  English summary
  Premam Actress Sai Pallavi Opens Up About Not Getting Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X