പ്രഭാസ് ചെയ്യുന്നത് പോലെ ഒരു ദിവസം പറ്റുമായിരിക്കും; അതിൽ കൂടുതൽ പറ്റില്ല; നടനെക്കുറിച്ച് പൃഥിരാജ്

സലാർ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് പൃഥിരാജ്. പ്രശാന്ത് നീൽ-പ്രഭാസ് കൂട്ടുകെ‌ട്ടിലൊരുങ്ങുന്ന സിനിമയിൽ സുപ്രധാന വേഷമാണ് പൃഥിരാജിന്. സൂപ്പർഹിറ്റ് സിനിമകളുടെ അമരക്കാരനായ പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. സലാറിന്റെ വിജയം പൃഥിരാജിന് പാൻ ഇന്ത്യൻ തലത്തിലുള്ള നേട്ടങ്ങൾ ഉപകാരപ്പെടുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. കരിയറിൽ പരാജയങ്ങൾ നേരിടുന്ന പ്രഭാസിനും സലാർ ശക്തമായ തിരിച്ച് വരവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

പ്രഭാസിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് പൃഥിരാജ്. പിങ്ക് വില്ലയുമായുള്ള അഭിമുഖത്തിലാണ് പൃഥിരാജ് പ്രഭാസിനെക്കുറിച്ച് സംസാരിച്ചത്. അതിഥിയെ പോലെ സഹപ്രവർത്തകരെ പരി​ഗണിക്കുന്ന വ്യക്തിയാണ് പ്രഭാസെന്ന് പൃഥിരാജ് പറയുന്നു. തെലുങ്കിൽ ഹീറോകൾക്ക് ടൈറ്റിൽ നൽകുന്ന കൾച്ചർ ഉണ്ട്. റിബൽ സ്റ്റാർ എന്ന് പ്രഭാസിനെ ആളുകൾ വിളിക്കുന്നതിന് കാരണം എന്തെന്ന് എനിക്കറിയാം. പക്ഷെ അതിനേക്കാൾ എന്തുകൊണ്ടാണ് അദ്ദേഹത്തെ ഡാർലിം​ഗ് എന്ന് വിളിക്കുന്നതെന്ന് എനിക്കിപ്പോൾ അറിയാം.

Prithviraj, Prabhas

ഇദ്ദേഹം തീർച്ചയായും ഒരു ഡാർലിം​ഗ് ആണെന്ന് ഒപ്പം പ്രവർത്തിച്ച എല്ലാവരും പറയും. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയാണ് നമ്മളെന്ന് തോന്നും. നമ്മൾക്കായി ഷെഫ് ഉണ്ടെന്ന് അദ്ദേഹം ഉറപ്പാക്കും. ഇന്ന് എന്തെങ്കിലും പ്രത്യേകിച്ച് കഴിക്കണമെന്നുണ്ടോ എന്ന് എല്ലാ ദിവസവും ചോദിക്കും. എന്നോട് മാത്രമല്ല, സെറ്റിലുള്ള 20 അഭിനേതാക്കളോടും ചോദിക്കും. അത് അസാധ്യമാണ്. ചിലപ്പോൾ ഒരു ദിവസത്തേക്ക് നമ്മൾക്ക് പറ്റും. പക്ഷെ എല്ലാ ദിവസവും പറ്റില്ല.

തന്റെ സ്റ്റാർഡത്തെക്കുറിച്ച് അറിയാത്ത ആളാണ് അദ്ദേഹം. എത്ര വലിയ താരമാണെന്ന് പ്രഭാസിന് അറിയില്ലെന്നും പൃഥിരാജ് അഭിപ്രായപ്പെട്ടു. സിനിമയിൽ തങ്ങളുടെ കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം ഇപ്പോൾ ഓഫ് സ്ക്രീനിലും ഉണ്ടെന്ന് പൃഥിരാജ് വ്യക്തമാക്കി. സലാറിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട് പ്രശാന്ത് നീലുമായും പ്രഭാസുമായും ചർച്ച ചെയ്തിട്ടുണ്ട്. എപ്പോഴായിരിക്കുമെന്ന് അറിയില്ല. ഒന്നാം ഭാ​ഗത്തേക്കാൾ വലുതാണ് രണ്ടാം ഭാ​ഗം. ഡേറ്റുകൾ ഒത്തുവരേണ്ടതുണ്ടെന്ന് പൃഥിരാജ് ചൂണ്ടിക്കാട്ടി.

Prithviraj, Prabhas

പ്രാഥമികമായി ഞാൻ നടനാണ്. തുടരെ സിനിമകൾ സംവിധാനം ചെയ്യില്ലെന്നും പൃഥിരാജ് വ്യക്തമാക്കി. നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ അഭിനേതാക്കൾ പ്രതിഫലക്കാര്യത്തിൽ ക‌‌ടുംപിടുത്തം പിടിക്കില്ലെന്നും പൃഥിരാജ് പറയുന്നു. താനുൾപ്പെ‌ടെ മിക്ക യഥാർത്ഥ കലാകാരൻമാരും അങ്ങനെയാണ്. ഒരു തിരക്കഥ വളരെ ഇഷ്ടപ്പെട്ടു, പക്ഷെ പണമില്ലെന്ന് നിർമാതാവ് പറഞ്ഞാൽ ആ സിനിമ സംഭവിക്കാൻ നമ്മൾ ശ്രമിക്കും. ഞാനൊരുപാട് തവണ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് എല്ലാ നല്ല സിനിമകളും മുഖ്യധാര സിനിമകളാണ്. അടിസ്ഥാനപരമായി സിനിമയുണ്ടാക്കുന്നതിലെ തൃപ്തി കൂടുതൽ പ്രേക്ഷകർ കാണുന്നതാണ്. ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും നല്ല സിനിമയേതെന്ന് തന്റെയത്ര സിനിമകൾ ചെയ്ത ഒരു ആക്ടർക്കും പറയാൻ കഴിയില്ലെന്ന് പൃഥിരാജ് അഭിപ്രായപ്പെട്ടു. ചെയ്യുന്ന സിനിമകളുമായി ഇമോഷണലി കണക്ട് ആകും.

കരിയറിലെ അവസാനം ഇതാണ് എന്റെ ഏറ്റവും സിനിമയെന്ന് പറയുക അസാധ്യമാണ് പ്രേക്ഷകർക്കാണ് അത് പറയാൻ കഴിയുകയെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. മലയാളത്തിൽ ആടുജീവിതമാണ് പൃഥിരാജിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. അടുത്ത വർഷം സിനിമ പ്രേക്ഷകരിലേക്ക് എത്തും.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X