ആ നടി അത്രയും ഹോട്ട് ആയിരുന്നു; സാമന്തയെ കണ്ട് എനിക്ക് മാത്രമല്ല ഭര്‍ത്താവിനും അങ്ങനെ തോന്നിയെന്ന് പ്രിയാമണി
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് പ്രിയാമണി. നായികയായും ഗ്ലാമറസ് റോളിലെത്തിയുമൊക്കെ പ്രിയാമണി ജനശ്രദ്ധ നേടി എടുത്തിട്ടുണ്ട്. ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ വിധി കര്‍ത്താവായിട്ടെത്തിയും നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികമാരെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
സിനിമയിലെ നായികമാരുടെ കാര്യം മുന്‍പത്തെ പോല അല്ലെന്നും കാര്യങ്ങള്‍ക്കെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ടെന്നുമാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രിയാമണി പറയുന്നത്. നടിമാരായ സാമന്ത രുത്പ്രഭുവും നയന്‍താരയുമൊക്കെ ആ മാറ്റങ്ങളിലൂടെ നടക്കുന്നവരാണെന്നും പ്രിയാമണി പറയുന്നു.

'തീര്‍ച്ചയായും കാര്യങ്ങള്‍ നല്ല രീതിയില്‍ മാറിയിരിക്കുന്നു. നായിക എന്നതിന് പകരം ഗ്ലാമര്‍ ക്വോട്ടിയന്‍ ആയിരുന്ന കാലങ്ങള്‍ പോയി എന്ന് ഞാന്‍ കരുതുന്നു. ഗ്ലാമര്‍ ക്വേട്ടിയന്‍ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ചെറിയ വസ്ത്രം മാത്രം ധരിക്കുന്നവര്‍ എന്നല്ല. ഞാന്‍ ഉദ്ദേശിച്ചത് വലിയ ഹീറോയ്ക്കൊപ്പം ഓപ്പോസിറ്റ് അഭിനയിക്കുന്ന പ്രണയിനി എന്നല്ല. സിനിമയില്‍ നായികയ്ക്കും പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങള്‍ മാറി വന്നതായി എനിക്ക് തോന്നുന്നു.

മുഖം കാണാന്‍ ഭംഗി ഉള്ളത് കൊണ്ട് മാത്രമല്ല. അവള്‍ക്ക് സിനിമയില്‍ ചെയ്യാന്‍ കഴിവുള്ളത് കൊണ്ടാണ്. ലോകം കീഴടക്കിയ നിരവധി ആളുകള്‍ ഇവിടെയുണ്ട്. ഇക്കാലത്ത് നായിക പ്രധാന്യമുള്ള നിരവധി പ്രൊജക്ടുകള്‍ ഉണ്ട്. നടിമാര്‍ തന്നെയാണ് ഒ സിനിമ തോളില്‍ കൊണ്ട് നടക്കുക. ഉദാഹരണം പറയുകയാണെങ്കില്‍ സാമന്ത എങ്ങനെയാണ് 'ഓ ബേബി' ചെയ്തത്. അതുപോലെ നയന്‍താര നന്നായി അഭിനയിക്കുന്നത്. ഒരേ സമയം വാണിജ്യ സിനിമകളിലും അല്ലാതെയും നയന്‍താര അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെയും വിജയിയുടെയുമൊക്കെ നായികയായി അഭിനയിക്കുന്നതിനൊപ്പം സ്ത്രീ പ്രധാന്യമുള്ള നെട്രികണ്‍, മായ പോലെയുള്ള മനോഹരവും അതിശയിപ്പിക്കുന്നതുമായ സിനിമകളും ചെയ്യുന്നുണ്ട്.

കാലം മുഴുവനും മാറിയെന്ന് ഞാന്‍ വിചാരിക്കുകയാണ്. നായികമാര്‍ ഗ്ലാമറിനോ പ്രണയത്തിനോ മാത്രമല്ല ഉള്ളതെന്ന് ആളുകള്‍ അത് അംഗീകരിക്കാന്‍ തുടങ്ങി. അതിപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലോ ന്യൂസിലാന്റിലോ എവിടെ ആയിരുന്നാലും അങ്ങനെയാണെന്നാണ് നടി പറയുന്നത്. സിനിമയിലേക്ക് ഒത്തിരി സംഭാവനകള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. ഇപ്പോള്‍ നമ്മളെല്ലാവര്‍ക്കും തുല്യ പ്രധാന്യം ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. നടി സാമന്ത രുത്പ്രഭുവിന്റെ മാറ്റത്തെ കുറിച്ചും പ്രിയാമണി സംസാരിച്ചിരുന്നു.
Recommended Video

അടുത്തിടെ പുറത്തിറങ്ങിയ പാട്ടില്‍ സാമന്തയെ ഹോട്ട് ആയിട്ടാണ് ഞാന്‍ കണ്ടത്. ഞാന്‍ മാത്രമല്ല എന്റെ ഭര്‍ത്താവിനും അങ്ങനെ തന്നെയാണ് തോന്നിയത്. ഒരു പക്ഷേ സാമിന്റെ കരിയര്‍ എടുത്ത് നോക്കുകയാണെങ്കില്‍ അവര്‍ മുന്‍പ് ഒരിക്കല്‍ പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല. ആ ഓഫര്‍ സ്വീകരിച്ചതിനും മനോഹരമായി ചെയ്തതിനും അവള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആളുകള്‍ ആ പാട്ട് ഡൗണ്‍ലോഡ് ചെയ്യുകയും ഇതിനകം നിരവധി റീലുകളുമായി എത്തുകയും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ പാട്ട് നമ്പര്‍ വണ്‍ ആയി മാറിയിരിക്കുകയാണ്. ഇത്രയും മനോഹരമായൊരു ഗാനം നല്‍കിയതിന് ദേവി ശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. ആ പാട്ടിലെ കൊറിയോഗ്രാഫിയും മനോഹരമായിരുന്നു. സാമന്ത വളരെ ഹോട്ട് ആയിട്ടാണ് അതില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഞാന്‍ വീണ്ടും പറയുകയാണ്. എന്നും പ്രിയാമണി പറയുന്നു.


Click it and Unblock the Notifications











