അസുരന്‍ തെലുങ്ക് റീമേക്കില്‍ മഞ്ജുവിന്റെ റോളില്‍ പ്രിയാമണി! നായകനായി സൂപ്പര്‍താരം
ധനുഷ്-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അസുരന്‍. വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും സിനിമ എത്തിയിരുന്നു. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു അസുരന്‍. ശിവ സാമിയായി ധനുഷ് എത്തിയ ചിത്രത്തില്‍ പച്ചൈയമ്മാളായിട്ടാണ് മഞ്ജു അഭിനയിച്ചത്.

അസുരന്‍ വലിയ വിജയമായതിന് പിന്നാലെ സിനിമയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെങ്കിടേഷാണ് തെലുങ്കില്‍ ധനുഷ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്. മഞ്ജു വാര്യരായി പ്രിയാമണിയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രിയാമണി തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അസുരന്‍ റീമേക്ക്.
ശ്രീകാന്ത് അഡാലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കലൈപുലി എസ് താണു, സുരേഷ് ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്തിടെ ഫാമിലി മാന്‍ വെബ് സീരിസിലൂടെയാണ് പ്രിയാമണി തിരിച്ചെത്തിയത്. തുടര്‍ന്ന് സിനിമകളില്‍ വീണ്ടും സജീവമാവുകയാണ് താരം. തെലുങ്കിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും പ്രിയാമണിയുടെ സിനിമകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications