For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പവൻ കല്യാണിനൊപ്പം അഭിനയിക്കാൻ പറ്റില്ല; കാരണം കേട്ട് ഒന്നും പറയാനാവാതെ നടന്റെ ഫാൻസ്

  |

  താരങ്ങൾക്ക് പെട്ടെന്ന് സ്വീകാര്യത കിട്ടുന്ന സിനിമാ മേഖലയാണ് തെലുങ്കിൽ. ഒരിക്കൽ ഇഷ്ടപ്പെട്ടാൽ ഈ താരങ്ങളെ ദൈവ തുല്യരായാണ് ആന്ധ്രയിലെയും തെലങ്കാനയിലെയും ആരാധകർ കാണുക. അതിനാൽ തന്നെ ഇവിടെ നിരവധി സൂപ്പർ താരങ്ങളുണ്ട്. ചിരഞ്ജീവി മുതൽ നാനി വരെ നീളുന്നു ഈ നിര.

  മലയാളത്തിൽ നിന്ന് പോവുന്ന നടിമാർക്കും വലിയ സ്വീകാര്യത തെലുങ്കിൽ ലഭിക്കുന്നു. നയൻതാര മുതൽ അനുപമ പരമേശ്വരനെ വരെ ഇരു കൈയും നീട്ടി തെലുങ്ക് സിനിമാ പ്രേക്ഷകർ സ്വീകരിച്ചു.

  Also Read: നടി രാത്രിയില്‍ കുളിച്ചിട്ട് വരുന്ന സീന്‍ കണ്ടതോടെയാണ് പണി കിട്ടിയെന്ന് മനസിലായത്; ഡാൻസേഴ്സിന് പറ്റുന്ന അബദ്ധം

  പക്ഷെ തെലുങ്ക് സിനിമാ ആരാധകരെ പറ്റി മോശം ധാരണകളും നിലനിൽക്കുന്നുണ്ട്. താരങ്ങൾക്ക് വേണ്ടി എന്തിനും തയ്യാറായവർ ആണ് തെലുങ്ക് പ്രേക്ഷകരെന്നാണ് പൊതുവെയുള്ള സംസാരം.

  അടുത്തിടെ ആണ് നടൻ നന്ദമൂരി ബാലകൃഷ്ണിയുടെ സിനിമാ റിലീസിനോടുനുബന്ധിച്ചുള്ള ആഘോഷത്തിനിടെ തിയറ്ററിന് തീ പിടിച്ചത്. സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സൂപ്പർ താരത്തെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇവർ സഹിക്കുകയുമില്ല.

  Also Read: ആരാണത്? നിങ്ങളെ അൺഫോളോ ചെയ്യുന്നു; ഒവിയയുടെ പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

  ഇത്തരത്തിൽ വലിയ ആരാധക വൃന്ദം തെലുങ്കിലുള്ള നടനാണ് പവൻ കല്യാൺ. പവൻ കല്യാണിനെ പറ്റി യുവ നടി പ്രിയങ്ക ജവൽക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പവൻ കല്യാണിനൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയാൽ താൻ നിരസിക്കും എന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്.

  നടിക്കെതിരെ അരിശം കൊള്ളേണ്ട ഫാൻസുകാർ പക്ഷെ നടിയുടെ വിശദീകരണം കേട്ട് ഒന്ന് അടങ്ങി. പവൻ കല്യാണിന്റെ കടുത്ത ആരാധിക ആയതിനാലാണ് താൻ അങ്ങനെ പറയുന്നതെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്.

  കടുത്ത ആരാധിക ആയതിനാൽ തനിക്ക് അദ്ദേഹത്തെ കണ്ടാൽ മാത്രം മതി. ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയാലും താനത് ചെയ്യില്ല, ചെയ്യാൻ കഴിയില്ല. കാരണം അത്ര മാത്രം നടനെ ആരാധിക്കുന്നു. തുമ്മാടു എന്ന സിനിമ 20 തവണയോളം താൻ കണ്ടിട്ടുണ്ട്.

  ഖുശി എന്ന സിനിമ എത്ര തവണ കണ്ടെന്ന് ഓർമ്മ പോലും ഇല്ല. ആ സിനിമയിലെ എല്ലാ ഡയലോ​ഗും അറിയാം. ഇത്രയും വലിയ താരമായിട്ടും പവൻ കല്യാണിന് ഇത്ര സിംപിളായി നിൽക്കാൻ പറ്റുന്നെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

  പ്രിയങ്കയുടെ വാക്കുകൾ കേട്ട് ആരാധകർക്കും സന്തോഷമായി. എന്നാൽ 51 കാരനായ നടന്റെ നായിക ആവേണ്ട സാഹചര്യം നൈസായി ഒഴിവാക്കിയതാണോ എന്ന് ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. പൊതുവെ തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയും പ്രായം നാൽപതിന് മുകളിലാണ്.

  ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, പവൻ കല്യാൺ തുടങ്ങിയവരുടെ നായികമാരായി അഭിനയിക്കുന്നവാട്ടെ ചെറുപ്പക്കാരികളായ നായികമാരും. അതേസമയം ഇങ്ങനെ എഴുതി തള്ളാൻ പറ്റുന്നതല്ല തെലുങ്ക് സിനിമാ മേഖലയെ.

  ഇന്ത്യൻ സിനിമയിൽ ഇന്ന് പാൻ ഇന്ത്യൻ സിനിമകളുടെ വിള നിലമായി ഉയർന്ന് വന്നിരിക്കുകയാണ് തെലുങ്ക് സിനിമാ മേഖല. സിനിമാ വ്യവസായത്തിൽ ബോളിവുഡിനുണ്ടായിരുന്ന മേൽക്കെ തെലുങ്ക് സിനിമാ ലോകം കൈക്കലാക്കിയിരിക്കുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരങ്ങൾ ഇതിന് ഉദാഹരണമാണ്. പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾക്ക് ഇന്ത്യയൊട്ടും ആരാധകർ ഉണ്ട്.

  Read more about: pawan kalyan
  English summary
  Priyanka Jawalkar Opens Up She Wont Act With Pawan Kalyan, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X