പുഷ്പ രക്ഷിച്ചില്ല; രശ്‌മികയ്ക്ക് ഇത് കഷ്ടകാലം

വളരെ ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന നായികയായി തീർന്ന താരമാണ് രശ്മിക മന്ദണ്ണ. തെന്നിന്ത്യയിൽ വളരെ അധികം ജനപ്രീതി നേടിയ താരം ബോളിവുഡിലും പ്രശസ്തയാവുന്നത് 'പുഷ്പ ദി റൈസ്' എന്ന അല്ലു അർജുൻ ചിത്രത്തിന് ശേഷമാണ്.

ബോളിവുഡിൽ താരത്തിന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഉണ്ടെങ്കിലും 'ആടവള്ളു മീകു ജോഹർലു' എന്ന താരത്തിന്റെ ഏറ്റവും പുതിയ തെലുഗ് ചിത്രം വമ്പൻ പരാജയമായിരുന്നു.

Rashmika Mandanna

മാർച്ച് നാലിന് റിലീസ് ചെയ്ത ചിത്രത്തിൽ ഖുശ്‌ബു, രാധിക ശരത്കുമാർ, ഉർവശി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല.

കഴിഞ്ഞ വർഷം ഡിസംബർ 17 ന് റിലീസ് ചെയ്ത അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയ്ക്ക് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ചിത്രത്തിലെ നായിക രശ്മികയായിരുന്നെങ്കിലും ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും അല്ലുവിന് മാത്രമായി ലഭിച്ചു എന്നാണ് ചലച്ചിത്ര നിരൂപകർ പറയുന്നത്. ചിത്രത്തിലെ രശ്മികയുടെ പ്രകടനം പുഷ്പക്ക് ശേഷം റിലീസ് ആയ ആടവല്ലു മീകു ജോഹർലുവിനെ ഒരു തരത്തിലും സഹായിച്ചില്ല.

Pushpa

ദുൽഖർ സൽമാന്റെ സീതാരാമത്തിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാല്‍ താക്കൂര്‍ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്.

രാമായണത്തിലെ സീതയെ തിരികെ കൊണ്ടുവരാൻ രാമനെ സഹായിക്കുന്ന ഹനുമാന്റെ കഥാപാത്രവുമായി സാമ്യമുള്ള വേഷമാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

വിജയുടെ അറുപത്തിയാറാം ചിത്രമായ ദളപതി 66ലും പുഷ്പ 2വിലും രശ്മിക മന്ദണ്ണ നായിക വേഷത്തിൽ എത്തും എന്നാൽ ഈ രണ്ട് വമ്പൻ ചിത്രങ്ങളും ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തില്ല എന്നതും രശ്മികയ്ക്ക് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.

ഒരു വിധത്തിൽ പറഞ്ഞാൽ കുറച്ചു കാലത്തേക്ക് രശ്മികയുടെ മുഖം പ്രേക്ഷകരുടെ മനസ്സിൽ മങ്ങി നില്ക്കാൻ സാധ്യത കൂടുതലാണ്. ഇത് രശ്മികയുടെ താര മൂല്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്,പുഷ്പയുടെ റിലീസ് പ്രമാണിച്ച് രശ്മിക വാർത്തകളിൽ ഇടം നേടിയിരുന്നു, എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം അതിലെ ഗാനത്തിലൂടെ മാത്രമായിരുന്നു രശ്‌മികയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

ചിത്രത്തിൽ സാമന്തയുടെ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയതും താരത്തിന്റെ തിളക്കത്തിന് മങ്ങൽ വരുത്താൻ കാരണമായി.

rashmika

ഇത് കൂടാതെയാണ് ആടവല്ലു മീകു ജോഹർലുവിന്റെ വമ്പൻ പരാജയം കാര്യങ്ങൾ മാറ്റിമറിച്ചു. അതുകൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങൾ കമ്മിറ്റ് ചെയ്യുന്നതിൽ താരം വളരെയധികം ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.

2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'കിറിക്‌ പാർട്ടി'യിലൂടെയാണ് രശ്മിക അഭിനയ രംഗത്ത്‌ എത്തിയത്. തുടർന്ന് 2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി.

Recommended Video

ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana

അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് 2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന റൊമാന്റിക് കോമഡി ചിത്രത്തിലും അഭിനയിച്ചു.

തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. ഈ ചിത്രത്തിലൂടെയാണ് രശ്മികയ്ക്ക് മലയാളത്തിലും നിറയെ ആരാധകർ ഉണ്ടായത്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X