For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുഷ്പ 2 വിൽ ഡാൻസ് നമ്പറുമായി തമന്ന; സമാന്തയെ പിന്നിലാക്കുമോ എന്ന് ആരാധകർ

  |

  കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച സൂപ്പർ ഹിറ്റ് അല്ലു അർജുൻ സിനിമയായിരുന്നു 2021 ൽ റിലീസ് ചെയ്ത പുഷ്പ ദ റൈസ്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഉണ്ടാക്കിയ ആരവങ്ങൾ ചെറുതല്ല.

  അല്ലുവിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനം ആയിരുന്നു പുഷ്പയിൽ കണ്ടത്. ആക്ഷൻ പാക്ക് ആയ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സമാന്തയുടെ ഡാൻസ് നമ്പറും ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവ എന്ന ​ഈ ​ഗാനം ആയിരുന്നു.

  സമാന്തയുടെ പ്രശസ്തിക്കും വലിയ തോതിൽ ഈ ഡാൻസ് നമ്പർ ​ഗുണം ചെയ്തു. ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സമാന്തയും പറഞ്ഞിരുന്നു. നാല് മിനുട്ടോളമുള്ള ​ഗാനരം​ഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സമാന്ത ഊ അണ്ടാവയ്ക്ക് പ്രതിഫലമായി വാങ്ങിയത്.

  സിനിമയിലെ നായികയായ രശ്മിക മന്ദാനയ്ക്ക് ലഭിച്ചതാവട്ടെ 4 കോടിയും. സൂപ്പർ ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം ഭാ​ഗത്തിന് ലഭിച്ച സ്വീകാര്യത മൂലം രണ്ടാം ഭാ​ഗം ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.

  Also Read: ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്ന പ്രശ്‌നങ്ങളായിരുന്നു; ജയറാം - രാജസേനൻ വഴക്കിനെ കുറിച്ച് നിർമാതാവ്

  ഊ അണ്ടാവയ്ക്ക് പകരം മറ്റൊരു ഡാൻസ് നമ്പറും സിനിമയിൽ ഉണ്ടാവും. എന്നാൽ സമാന്ത അല്ല ഈ ഡാൻസ് നമ്പറിൽ എത്തുന്നത്. നേരത്തെ പല പേരുകളും ഇതിനായി പറഞ്ഞു കേട്ടിരുന്നു. മലൈക അറോറ, നോറ ഫത്തേഹി, കൃതി സനോൻ തുടങ്ങിയ നടിമാരുടെ പേരുകളായിരുന്നു ആദ്യം ഉയർന്ന് വന്നത്.

  എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം നടി തമന്ന ഭാട്ടിയ ആണ് പുഷ്പ 2 വിൽ ഡാൻസ് നമ്പറുമായി എത്തുന്നതെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. തമന്ന ​ഗാന രം​ഗത്തിലേക്കെത്തിക്കാൻ പുഷ്പയുടെ സംവിധായകൻ സുകുമാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

  സമാന്തയുണ്ടാക്കിയ അലയൊലികൾ തമന്നയ്ക്ക് ആവർത്തിക്കാൻ കഴിയുമെന്നാണ് പുഷ്പയുടെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. അതേസമയം സമാന്തയുടെ ആദ്യ ഐറ്റം ഡാൻസ് ആയിരുന്നു പുഷ്പയിലേത്. തമന്ന നേരത്തെ നിരവധി സിനിമകളിൽ ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. മികച്ച ഡാൻസർ കൂടിയായ തമന്ന പുഷ്പ 2 വിൽ ആരവങ്ങളുണ്ടാക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

  അതേസമയം സമാന്ത കരിയറിൽ നിരവധി സിനിമകളുമായി തിരക്കിലാണ്. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരൊരുങ്ങുകയാണ് നടി. ആയുഷ്മാൻ ഖുറാനയോടൊപ്പമാണ് നടി ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത്. ഒപ്പം വരുൺ ധവാനൊപ്പം സിദാതെൽ എന്ന സീരീസിലും നടി അഭിനയിക്കുന്നുണ്ട്.

  അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ ഖുശി, യശോദ, ശാകുന്തളം എന്നീ തെലുങ്ക് സിനിമകളിലും സമാന്ത അഭിനയിക്കുന്നു. കൈനിറയെ സിനിമകളുള്ള നടി കരിയറിലെ ഏറ്റവും മികച്ച സമയത്താണ് നിൽക്കുന്നതെന്നാണ് സിനിമാ ലോകം പറയുന്നത്.

  മറുവശത്ത് തമന്നയുടെയും നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ബബ്ലി ബൗൺസർ, നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ പ്ലാൻ എ പ്ലാൻ ബി എന്നിവയാണ് തമന്നയുടെ ഏറ്റവും പുതിയ സിനിമകൾ. തെന്നിന്ത്യൻ സിനിമകളിലും ഹിന്ദി സിനിമകളും തമന്ന ഒരുപോലെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

  Read more about: samantha
  English summary
  Pushpa 2; Reports Suggests Tamannaah To Do A Dance Number In The Sequel Instead Of Samantha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X