For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '13 'മില്യണുമായി അല്ലു അര്‍ജുന്‍, ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ തെന്നിന്ത്യൻ താരം

  |

  ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ പിന്നില്‍ രണ്ടാമത്.

  allu

  ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരയുകയായിരുന്നു, സല്ലപത്തിൽ സംഭവിച്ചതിനെ കുറിച്ച് മനോജ് കെ ജയൻ

  2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ 'അങ്ങ് വൈകുണ്ഠപുരത്ത് (അല വൈകുണ്ഠപുരമുലൂ) എന്ന ചിത്രത്തോട് കൂടിയാണ് അല്ലുവിന്റെ ജനസ്വീകാര്യത കുത്തനെ കൂടിയത്. പൂജ ഹെഗ്‌ഡെ നായിക, ചിത്രത്തില്‍ മലയാളി നടന്‍ ജയറാമും ഗോവിന്ദ് പത്മസൂര്യയും പ്രധാന വേഷത്തിലെത്തിയിരുന്നു. ടോളിവുഡിലാണ് സജീവമെങ്കിലും മലയാളത്തിൽ നടന് നിരവധി ആരാധകരുണ്ട്. അല്ലുവിന്റെ ഭൂരിഭാഗം ചിത്രങ്ങളും മൊഴി മാറ്റി മലയാളത്തിൽ റിലീസിനെത്താറുണ്ട്. ഇവ വലിയ വിജയം നേടാറുമുണ്ട്. 'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളികളുടെ പ്രിയങ്കരനായത്. ചിത്രം വൻ കേരളത്തിൽ വിജയമായിരുന്നു. ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഹാപ്പി, ആര്യ 2 , കൃഷ്ണ , ബണ്ണി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് വരെ മികച്ച കാഴ്ചക്കാരെ കേരളത്തിൽ നേരിടയിരുന്നു. ഭാഷവ്യത്യാസമില്ലാതെ നല് മികച്ച താരങ്ങളേയും ചിത്രങ്ങളേയും പിന്തുണക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

  അല്ലു അർജുന്റെ പുതിയ ചിത്രത്തിനായി തെന്നിന്ത്യൻ സിനിമാ ലോക കാത്തിരിക്കുകയാണ്. പുഷ്പയാണ് നടന്റെ പുതിയ ചിത്രം. അല്ലുവിനോടൊപ്പം ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ എത്തുന്നത്. ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. മൊട്ടയടിച്ച് വ്യത്യസ്ത ലുക്കിലാണ് നടൻ എത്തുന്നത്. ഫഹദിന്റെ ലുക്ക് ആരാധകർ ആഘോഷമാക്കുകയായിരുന്നു. അല്ലു വിയർക്കുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. അലോഷിക്ക് ഷമ്മിയിൽ ഉണ്ടായ ഐറ്റം,പോലിസ് വേഷമായാലും പട്ടാളമായാലും ശരീരഘടന ഒരു അനിവാര്യ ഘടകമായിരുന്നു, ഈ നടൻ വരുന്നത് വരെ,Big-B ആയി അടുത്ത പാർട്ടിൽ ഇനി എന്ത്കൊണ്ടും ഫഹദ് യോഗ്യനാണ്. സൗത്ത് ഇന്ത്യ മൊത്തത്തിൽ തൂഫാൻ ആക്കാനുള്ള പരിപാടിയാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ക്യാരക്ടർ പോസ്റ്ററിന് ലഭിച്ചത്.

  മഞ്ജുവുമായുള്ള സൗഹൃദം സംഭവിച്ചു പോയതാണ്, ആത്മബന്ധത്തെ കുറിച്ച് പൂർണിമ, മഞ്ജുവിന്റെ മറുപടി ഇങ്ങനെ

  രണ്ട് ഭാഗങ്ങളായാണ് പുഷ്പ റിലിസ് ചെയ്യുന്നത്. ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ്. ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. .

  Read more about: allu arjun
  English summary
  Pushpa actor Allu Arjun achieve 13 million followers on Instagram,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X