അല്ലുവിന്റെ സന്തോഷങ്ങള്‍ ഇതൊക്കെയാണ്; സ്റ്റാഫിന് പിറന്നാള്‍ സര്‍പ്രൈസുമായി നടന്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. മലയാള സിനിമയില്‍ അഭിനയിക്കാതെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് കേരളത്തില്‍ നടന് ആരാധകരുണ്ടാവുന്നത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു. തിരിച്ചും അങ്ങനെ തന്നെയാണ്. കേരളത്തോടും മലയാളി പ്രേക്ഷകരുടെ വളരെ അടുത്ത ബന്ധമാണ് അല്ലു അര്‍ജുനുള്ളത്.

allu arjun

താരജാഡയില്ലാതെ ആരാധകരോടും സ്റ്റാഫിനോടുമൊക്കെ നല്ല ബന്ധമാണ് അല്ലുവിനുള്ളത്. ഇപ്പോഴിത സ്റ്റാഫിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് താരം.നടന്റെ കണ്‍ടെന്റ് ആന്‍ഡ് ഡിജിറ്റല്‍ മേധാവി ശരത് ചന്ദ്ര നായിഡുവിന്റെ ജന്മദിനമാണ് താരം ആഘോഷമാക്കിയിരിക്കുന്നത്.എല്ലായ്‌പ്പോഴും തന്റെ സ്റ്റാഫിന്റെ ജന്മദിനവും പ്രത്യേക അവസരങ്ങളും ആഘോഷിക്കുന്നത് അല്ലുവിനു താല്‍പ്പര്യമുള്ള കാര്യമാണ്. അത്തരത്തിലുള്ള ഒരു ബോസിനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, അഭിനേതാക്കള്‍ക്കിടയില്‍ അത്തരമൊരു ബോസിനെ കിട്ടുക എന്നതും അപൂര്‍വമാണ്.

തന്റെ ഡിജിറ്റല്‍ മേധാവിയുടെ പിറന്നാളിന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും ഉള്‍ക്കൊള്ളിച്ചുള്ള ഡിസൈനിലെ കേക്കാണ് അല്ലു അര്‍ജുന്‍ ഒരുക്കിയത്. ശരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആഘോഷ ചിത്രങ്ങളും അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലും പഭങ്കുവെച്ചിട്ടുണ്ട്. ഇത് വൈറലുമാണ്. ശരത്തിന് ആശംസയുമായി അല്ലുവിന്റെ ആരാധകരും എത്തിയിട്ടുണ്ട്.

അതേസമയം പുഷ്പ ദ് റൈസ് എന്ന ചിത്രമാണ് അല്ലു അര്‍ജുന്റേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പ രാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. രശ്മിക മന്ദാനയാണ് നായിക. ഒപ്പം തന്നെ ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് 'പുഷ്പ' നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് ചിത്രം നേടിയത്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X